വിദ്യാർത്ഥികളുടെ പരീക്ഷാപേടി മാറ്റാനും, സമ്മർദ്ദ രഹിതമായ പരീക്ഷാ സാഹചര്യം സൃഷ്ടിക്കാനും ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരീക്ഷ പേ ചർച്ച ഇന്ന്. ഡൽഹിയിലെ തൽക്കത്തോറ സ്റ്റേഡിയത്തിൽ രാവിലെ പതിനൊന്നിനാണ് പരീക്ഷ പേ ചർച്ചയുടെ അഞ്ചാം എഡിഷൻ സംഘടിപ്പിക്കുന്നത്. രാജ്യത്തെ വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, അധ്യാപകർ എന്നിവരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി സംവാദം നടത്തും. സമ്മർദ്ദമകറ്റി പരീക്ഷ എന്ന ഉൽസവത്തെ ആഘോഷിക്കുക എന്ന ആശയം മുൻനിർത്തിയാണ് സംവാദം. വിദ്യാർത്ഥികളുടെ അടക്കം ചോദ്യങ്ങൾക്ക് പ്രധാനമന്ത്രി മറുപടി നൽകും. രാജ്യത്തിനകത്തും വിദേശത്ത് നിന്നുമായി വിദ്യാത്ഥികൾ അടക്കം പതിനഞ്ച് ലക്ഷത്തോളം പേരാണ് പരീക്ഷ പേ ചർച്ചയിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്തത്.
Related News
കോവിഡ് മൂന്നാം തരംഗം കൂടുതൽ ബാധിക്കുക കുട്ടികളെയും ഗ്രാമീണ മേഖലയേയും; കേന്ദ്രത്തോട് റിപ്പോർട്ട് തേടി സുപ്രീംകോടതി
കോവിഡിന്റെ മൂന്നാം തരംഗം കൂട്ടികളേയും ഗ്രാമീണ മേഖലയേയുമാണ് കൂടുതൽ ബാധിക്കുകയെന്ന റിപ്പോർട്ടുകളിൽ കേന്ദ്രത്തോട് വിവരങ്ങൾ തേടി സുപ്രീം കോടതി. വിഷയത്തിൽ എന്തെങ്കിലും പഠനം നടത്തിയിട്ടുണ്ടോയെന്നും സുപ്രീംകോടതി ചോദിച്ചു. കോവിഡ് വാക്സിൻ നയത്തിലും കേന്ദ്ര സർക്കാറിനോട് സുപ്രീംകോടതി കടുത്ത ചോദ്യങ്ങളാണ് ഉന്നയിച്ചത്. വാക്സിൻ ക്ഷാമത്തിനു പുറമെ, പല തരത്തിലാണ് വില ഈടാക്കുന്നത്. വാക്സിൻ കിട്ടാൻ സംസ്ഥാനങ്ങൾ മത്സരിക്കട്ടെ എന്ന മട്ടിൽ കേന്ദ്രം മാറിനിൽക്കുന്നു. ഇന്റർനെറ്റില്ലാത്ത ഗ്രാമീണരും ‘കോവിൻ’ പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ട അവസ്ഥ. ഇതിന്റെയൊക്കെ യുക്തി എന്താണെന്നും കോടതി […]
അലാവുദ്ദീന്റെ അത്ഭുത വിളക്കെന്ന് വിശ്വസിപ്പിച്ച് ഡോക്ടറില്‍ നിന്ന് 31 ലക്ഷം തട്ടി; രണ്ട് പേര് പിടിയില്‍
അലാവുദ്ദീന്റെ അത്ഭുത വിളക്കാണെന്ന് പറഞ്ഞ് കബളിപ്പിച്ച് ഡോക്ടറുടെ കയ്യില്‍ നിന്ന് പണം തട്ടിയ രണ്ട് പേർ അറസ്റ്റിൽ. 31 ലക്ഷം രൂപയാണ് രണ്ട് പേര് ചേര്‍ന്ന് തട്ടിയത്. ഉത്തർപ്രദേശിലെ മീററ്റിലാണ് സംഭവം. ഡോ ലാ ഖാന് ഒക്ടോബര്‍ 25ന് പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. വിളക്കില്‍ നിന്ന് ജിന്ന് വരാതിരുന്നതോടെ ഡോക്ടര്‍ പരാതി നല്‍കുകയായിരുന്നു. ഇക്രമുദ്ദീന്‍, അനീസ് എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തെ കുറിച്ച് ഡോക്ടര്‍ പറയുന്നതിങ്ങനെ- പ്രതികളുടെ അമ്മ എന്ന് പരിചയപ്പെടുത്തിയ സ്ത്രീയെ ഒരു മാസത്തോളം […]
15 കോടി തട്ടിയെടുത്തു; അർക്ക സ്പോർട്സ് ഉദ്യോഗസ്ഥർക്കെതിരെ ധോണി, കോടതിയെ സമീപിച്ചു
അർക്ക സ്പോർട്സ് ആൻഡ് മാനേജ്മെന്റ് ലിമിറ്റഡ് ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ കേസ് ഫയൽ ചെയ്ത് മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി. മിഹിർ ദിവാകർ, സൗമ്യ വിശ്വാസ് എന്നിവർക്കെതിരെയാണ് റാഞ്ചി കോടതിയെ സമീപിച്ചിരിക്കുന്നത്. 15 കോടി രൂപ തട്ടിയെടുത്തതായാണ് ആരോപണം. 2017ൽ ആഗോളതലത്തിൽ ക്രിക്കറ്റ് അക്കാദമി സ്ഥാപിക്കാൻ ദിവാകർ ധോണിയുമായി കരാർ ഒപ്പിട്ടിരുന്നു. ഉടമ്പടി നിബന്ധനകൾ പ്രകാരം ഫ്രാഞ്ചൈസി ഫീസും ലാഭവും ധോണിയുമായി പങ്കിടാൻ ആർക്ക സ്പോർട്സ് ബാധ്യസ്ഥമാണ്. എന്നാൽ ഈ നിബന്ധനകളൊന്നും പാലിക്കപ്പെട്ടില്ലെന്നാണ് ധോണിയുടെ ആരോപണം. […]