തപാൽ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ ബിജെപി ആധികാരികമായി മുന്നിൽ. ഉത്തർ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ ബിജെപി ലീഡ് ചെയ്യുകയാണ്. ഉത്തർപ്രദേശിൽ 80 ഇടങ്ങളിൽ ബിജെപി ലീഡ് ചെയ്യുമ്പോൾ ഉത്തരാഖണ്ഡിൽ 27 സീറ്റുകളിൽ ബിജെപി മുന്നിലാണ്. ഗോവയിൽ ഒപ്പത്തിനൊപ്പമാണ്. 9 സീറ്റിൽ ബിജെപിയും ആറ് സീറ്റിൽ കോൺഗ്രസും ഇവിടെ മുന്നിട്ടുനിൽക്കുന്നു.
യുപിയിൽ സമാജ്വാദി പാർട്ടി 48 സീറ്റുമായി രണ്ടാമതുണ്ട്. ബിഎസ്പി 3 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. കോൺഗ്രസ് രണ്ട് സീറ്റുകളിൽ മുന്നിലാണ്. ഉത്തരാഖണ്ഡിൽ 22 സീറ്റുകളുമായി കോൺഗ്രസ് രണ്ടാമതാണ്. മണിപ്പൂരിലും പഞ്ചാബിലും കോൺഗ്രസ് നേട്ടമുണ്ടാക്കുകയാണ്. മണിപ്പൂരിൽ 3 സീറ്റിൽ കോൺഗ്രസ് ലീഡ് ചെയ്യുമ്പോൾ പഞ്ചാബിൽ കോൺഗ്രസ് 12 സീറ്റുകളിൽ മുന്നിലാണ്. ആം ആദ്മി പാർട്ടി 15 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. പഞ്ചാബിൽ ബിജെപി ഒരു സീറ്റിൽ മുന്നിലുണ്ട്.