വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന പരാതിയിൽ കസ്റ്റഡിയിൽ എടുത്ത ചലച്ചിത്ര സംവിധായകൻ ലിജു കൃഷ്ണൻ്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. 2020ൽ കാക്കനാട്ടെ ഫ്ലാറ്റിലും സ്വകാര്യ ഹോട്ടലുകളിലും കൊണ്ടു പോയി നിരവധി തവണ പീഡിപ്പിച്ചു എന്നാണ് കൊച്ചി സ്വദേശിനിയുടെ പരാതി. കൊച്ചി ഡിസിപിയുടെ നേതൃത്വത്തിൽ ഇന്നലെ നടത്തിയ ചോദ്യം ചെയ്യലിൽ വിവാഹ വാഗ്ധാനം നൽകി പീഡിപ്പിച്ചതായി ലിജു കൃഷ്ണൻ സമ്മതിച്ചിരുന്നു. ബന്ധത്തിൽ നിന്നും പിന്മാറാൻ ശ്രമിച്ചതോടെയാണ് പരാതിയുമായി യുവതി രംഗത്തെത്തിയത്. കണ്ണൂരിലെ സിനിമ ഷൂട്ടിംഗ് സെറ്റിൽ നിന്നാണ് ലിജു കൃഷ്ണനെ ഇൻഫോ പാർക്ക് പൊലീസ് കസ്റ്റഡിൽ എടുത്തത്.
Related News
വോട്ടെണ്ണല്‍ ദിനത്തില്‍ ലോക്ക് ഡൗണ്‍ വേണം; ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതിയില്‍
വോട്ടെണ്ണല്‍ ദിനമായ മേയ് രണ്ടിന് ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കൊറോണ വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ മേയ് രണ്ടിലെ വിജയാഹ്ലാദ പ്രകടനങ്ങളടക്കം തടയണമെന്നാണ് ഹര്‍ജികളിലെ ആവശ്യം. ഫല പ്രഖ്യാപന ദിനത്തില്‍ നിയന്ത്രണങ്ങള്‍ ശക്തിപ്പെടുത്തണമെന്നാവശ്യപ്പെട്ട് നിലവില്‍ മൂന്ന് ഹര്‍ജികളാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. ഇതിലൊന്നില്‍ തെരഞ്ഞെടുപ്പ് കമ്മീഷനോടും സര്‍ക്കാരിനോടും കോടതി നിലപാട് തേടിയിട്ടുമുണ്ട്. ഹര്‍ജികള്‍ ഹൈക്കോടതിയുടെ അവധിക്കാല ബഞ്ചാണ് പരിഗണിക്കുക.
കൊറോണ വൈറസ് – ലോക് ഡൗണിന്റെ ഒന്നാം വാർഷികവും ഇന്ത്യയിലെ സ്ഥിതിവിശേഷവും -ആന്റണി പനക്കൽ സ്വിറ്റ്സർലൻഡ്
കഴിഞ്ഞ വര്‍ഷം മാർച്ച് 24 ആം തീയതി ഒരു സായാഹ്നത്തിൽ പ്രധാനമന്ത്രി രാഷ്ട്രത്തെ അഭിസംബോധന ചെയ്തു. കോവിഡ് പടരുന്ന പശ്ചാത്തലത്തിൽ, പാതിരാത്രിമുതൽ ലോക് ഡൗൺ പ്രഖ്യാപിച്ചു. ഇത്തരം ഒരു ബുദ്ധിശൂന്യമായ പ്രഖ്യാപനം ലോകത്തെ തന്നെ ഞെട്ടിച്ചു. പിറ്റേന്ന് ലോകം കാണുന്നത് അഭൂതപൂർവമായ ഒരു “പുറപ്പാട്” ആയിരുന്നു. ലക്ഷക്കണക്കിന് ജനങ്ങൾ, പ്രതെയ്കിച്ചു അന്യസംസ്ഥാന തൊഴിലാളികൾ റയിൽവേ പാലങ്ങളിലൂടെ കിലോമീറ്ററുകൾ നടന്നു സ്വന്തം നാട്ടിലേക്ക് പോകുന്ന ദാരുണമായ കാഴ്ച്ച! ബുദ്ധി രഹിതമായ പ്രഖ്യാപനങ്ങൾ ഈ നാടിനു പുത്തരി അല്ലാതായി. നോട്ടു […]
മാസപ്പടി കേസ്; എസ്എഫ്ഐഒ അന്വേഷണത്തിനെതിരെ എക്സാലോജിക് കർണാടക ഹൈക്കോടതിയിൽ
എസ്എഫ്ഐഒ അന്വേഷണത്തിനെതിരെ കർണാടക ഹൈക്കോടതിയിൽ ഹർജി നൽകി എക്സാലോജിക്. വീണാ വിജയൻറെ കമ്പനിയാണ് എക്സാലോജിക്. എക്സാലോജികിനെതിരായ എസ്എഫ്ഐഒ അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കര്‍ണാടക ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. കേന്ദ്ര സര്‍ക്കാരും എസ്എഫ്ഐഒ ഡയറക്ടറുമാണ് ഹര്‍ജിയിലെ എതിര്‍കക്ഷികള്‍. കുല്‍ക്കര്‍ണിയെന്ന അഭിഭാഷകൻ മുഖേനയാണ് ഹര്‍ജി നല്‍കിയത്. സിഎംആർഎല്ലിൽ നിന്നും കെഎസ്ഐഡിസിയിൽ നിന്നും ശേഖരിച്ച വിവരങ്ങളിൽ എസ്എഫ്ഐഒ സംഘം പരിശോധന തുടരുകയാണ്. ഇതിനിടെയാണിപ്പോള്‍ അന്വേഷണത്തിനെതിരെ എക്സാലോജിക് കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചത്. എസ്എഫ്ഐഒ അന്വേഷണം സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ട് കെഎസ്ഐഡിസിയും നേരത്തെ കേരള […]