2021ലെ സംസ്ഥാന സര്‍ക്കാരിന്റെ വനിതാരത്ന പുരസ്കാരങ്ങള്‍ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രഖ്യാപിച്ചു. സാമൂഹ്യ സേവനത്തിനുള്ള വനിതാ രത്ന പുരസ്കാരം തിരുവനന്തപുരം പരുത്തിപ്പാറ ശ്രീനഗര്‍ ശാന്താ ജോസ്, പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിത വിജയം നേടിയ വനിതയ്ക്കുള്ള പുരസ്കാരം ഡോ.വൈക്കം വിജയലക്ഷ്മി, സ്ത്രീകളുടേയും കുട്ടികളുടേയും ശാക്തീകരണം പ്രജ്വല ഡോ. സുനിതാ കൃഷ്ണന്, വിദ്യാഭ്യാസ മേഖലയിലും ശാസ്ത്ര സാങ്കേതിക മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച വനിത കണ്ണൂര്‍ തളിപ്പറമ്പ് തൃച്ചമ്പലം ഡോ. യു.പി.വി. സുധ എന്നിവര്‍ക്കാണ്. മാര്‍ച്ച് 8 വൈകുന്നേരം 5 മണിക്ക് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര വനിതാദിനാഘോഷം സംസ്ഥാനതല ഉദ്ഘാടനത്തോടനുബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന് പുരസ്കാരങ്ങള്‍ വിതരണം ചെയ്യുന്നതാണ്. ഒരു ലക്ഷം രൂപയും ശില്പവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്കാരം.
Related News
പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ അറസ്റ്റ്; എൻഐഎയുടെ കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും
കേരളത്തിലെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് നേതാക്കളെ കസ്റ്റഡിയിൽ ലഭിക്കുന്നതിനുള്ള എൻഐഎയുടെ അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. 11 പേർക്കായുള്ള കസ്റ്റഡി അപേക്ഷയാണ് പരിഗണിക്കുന്നത്. ഗുരുതരമായ ആരോപണങ്ങളിൻമേൽ തെളിവ് ശേഖരണത്തിനടക്കം കസ്റ്റഡി അനിവാര്യമെന്ന് എൻഐഎ കോടതിയെ അറിയിക്കും. ഡിജിറ്റൽ ഡിവൈസുകളുടെ ശാസ്ത്രീയ പരിശോധന സി-ഡാക്കിൽ നടത്തുന്നതിനുള്ള അനുമതിയും ഏജൻസി തേടിയേക്കും. ഐഎസ്ഐഎസ്, ലഷ്കറെ തോയ്ബ, അൽഖ്വയ്ദ തുടങ്ങിയ സംഘടനകളിൽ ചേരാൻ യുവാക്കളെ പ്രേരിപ്പിച്ചു, ഭീകരവാദ പ്രവർത്തത്തിലൂടെ ഇന്ത്യയിൽ ഇസ്ലാമിക ഭരണം സ്ഥാപിക്കാൻ ശ്രമിച്ചു, പ്രത്യേക സമുദായത്തിലെ […]
ഗണേഷ് കുമാറിന് നിർണായക ദിനം; സോളാർ പീഡന ഗൂഢാലോചന കേസ് ഇന്ന് വീണ്ടും കോടതിയിൽ
സോളാർ പീഡന ഗൂഢാലോചനക്കേസ് കൊട്ടാരക്കര കോടതി ഇന്ന് പരിഗണിക്കും. സോളാർ കേസ് പ്രതിയെയും കെ.ബി ഗണേശ് കുമാർ എം.എൽ.എയെയും പ്രതിയാക്കി നൽകിയ സ്വകാര്യ അന്യായ ഹർജിയാണ് കോടതി പരിഗണിക്കുന്നത്. കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുക.(solar harassment complaint conspiracy oommen chandy) പ്രതികൾക്ക് കോടതി അയച്ച നോട്ടീസ്, നേരത്തെ രണ്ട് മാസത്തേക്ക് ഹൈക്കോടതി തടഞ്ഞിരുന്നു. ഇതിന്റെ കാലാവധി ഇന്നലെ അവസാനിച്ചതോടെയാണ് കോടതി കേസ് വീണ്ടും പരിഗണിക്കുന്നത്.കേസിൽ ഉമ്മൻ ചാണ്ടി, ഫെനി ബാലകൃഷ്ണൻ […]
‘നല്ല വേഗവും സൗകര്യവും’; വന്ദേഭാരതിനെ പുകഴ്ത്തി ഇ.പി ജയരാജൻ
വന്ദേഭാരതിനെ പുകഴ്ത്തി ഇ.പി ജയരാജൻ. നല്ല വേഗവും സൗകര്യവും ഉണ്ടെന്ന് എൽഡിഎഫ് കൺവീനർ. കേരളത്തോടുള്ള കേന്ദ്ര സർക്കാരിന്റെ അവഗണനയ്ക്കെതിരെ രാജ്ഭവനു മുന്നിൽ ഇടതുമുന്നണി ജനപ്രതിനിധികൾ നടത്തിയ സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. താൻ വന്ദേഭാരതിൽ സഞ്ചരിച്ചു. നല്ല വേഗവും സൗകര്യവുമുണ്ട്. വന്ദേഭാരതിനെ കുറിച്ച് യാത്രക്കാർക്ക് നല്ല അഭിപ്രായം. കുറച്ചുകൂടി വേഗതയും സൗകര്യവുമുള്ള ട്രെയിൻ വേണമെന്നാണ് യാത്രക്കാരുടെ ആവശ്യം. കെ-റെയിൽ മുന്നോട്ട് വെച്ചതുകൊണ്ടാണ് കേരളത്തിന് വന്ദേഭാരത് ലഭിച്ചത്. ഇല്ലെങ്കിൽ കണ്ടം വെച്ച ട്രെയിനുകളാകും കിട്ടുക എന്നും ഇ.പി ജയരാജൻ.