സ്റ്റാര്‍ ലിങ്ക് വഴി യുക്രൈന്റെ വിവിധ ഭാഗങ്ങളില്‍ അതിവേഗ ഇന്റര്‍നെറ്റ് സേവനം ആക്ടിവേറ്റ് ചെയ്തതിന് പിന്നാലെ സ്റ്റാര്‍ ലിങ്ക് റഷ്യന്‍ ആക്രമണ ഭീഷണി നേരിടുന്നതായി സ്‌പേസ് എക്‌സ് സി ഇ ഒ ഇലോണ്‍ മസ്‌ക്. ഏതുനേരത്തും സ്റ്റാര്‍ ലിങ്കിനുനേരെ സൈബര്‍ ആക്രമണമുണ്ടാകാമെന്നാണ് മസ്‌ക് അറിയിച്ചത്. അത്യാവശ്യമുള്ളപ്പോള്‍ മാത്രം സ്റ്റാര്‍ ലിങ്ക് ആക്ടിവേറ്റ് ചെയാന്‍ ശ്രമിക്കണമെന്നും ഉപയോക്താക്കള്‍ ജാഗ്രത പാലിക്കണമെന്നും ട്വിറ്ററിലൂടെയാണ് മസ്‌ക് മുന്നറിയിപ്പ് നല്‍കിയത്.
തന്റെ ഉപഗ്രഹ ഇന്റര്‍നെറ്റ് പദ്ധതി സ്റ്റാര്‍ലിങ്ക് യുക്രൈനായി ആക്ടിവേറ്റ് ചെയ്തതായി മസ്‌ക് ശനിയാഴ്ച പ്രഖ്യാപിച്ചിരുന്നു. ഒറ്റ ദിവസം കൊണ്ടാണ് മസ്‌ക് ഇന്റര്‍നെറ്റ് ആക്ടിവേറ്റ് ചെയ്ത് നല്‍കിയത്. യുക്രൈന്‍ ഇലോണ്‍ മസ്‌ക് നല്‍കിയ വാക്കാണ് ഇതിലൂടെ പാലിക്കപ്പെട്ടത്.