റഷ്യ നടത്തുന്ന അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെയെത്തിക്കാന്‍ ഓപ്പറേഷന് ഗംഗ ഇന്നും തുടരും. ഇന്ത്യക്കാരെ തിരികെയെത്തിക്കാന്‍ കേന്ദ്രം കൂടുതല്‍ ലോകരാജ്യങ്ങളുടെ സഹകരണം തേടിയിട്ടുണ്ട്. .യുക്രൈന്റെ ഹംഗറി, പോളണ്ട്, സ്ലോവാക്യ, റൊമാനിയ അതിര്‍ത്തികളിലൂടെ കൂടുതല്‍ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനാണ് ശ്രമം. ഇതിനു പുറമേ മോള്‍ഡോവ വഴിയും സംഘമെത്തും. ഇന്ത്യക്കാരെ വളരെ വേഗത്തില്‍ തിരിച്ചെത്തിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ഇന്നലെ അടിയന്തര യോഗം ചേര്‍ന്നിരുന്നു. ഇന്നുമുതല്‍ അഞ്ച് രാജ്യങ്ങള്‍ വഴി രക്ഷാദൗത്യം ഊര്‍ജിതമാക്കാനാണ് തീരുമാനം.
Related News
30 രൂപയെച്ചൊല്ലി തർക്കം; 17 കാരനെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി
ഉത്തര്‍പ്രദേശിലെ ബാഘ്പാതിൽ 30 രൂപയെച്ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് പതിനേഴുകാരനെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി. പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥിയായ ഋത്വിക് ആണ് മരിച്ചത്. സംഭവത്തിൽ അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു. വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. 30 രൂപയെച്ചൊല്ലി മൂന്നു പേര് തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ എത്തിയത്. കഴുത്തു ഞെരിച്ചു ശ്വാസം മുട്ടിച്ചാണ് കൊല നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. മരിച്ച ഋത്വിക്കിന്റെ ഗ്രാമത്തില്‍ തന്നെയുള്ളവരാണ് പ്രതികളെന്ന് ബരൗത് പൊലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചിരിക്കുകയാണ്. മറ്റു കാര്യങ്ങളില്‍ അന്വേഷണം തുടരുകയാണെന്ന് […]
തമിഴ്നാട്ടിൽ ശക്തമായ മഴ
തമിഴ്നാട്ടില്‍ ശക്തമായ മഴയില്‍ മരണം ഇരുപതായി. കോയമ്പത്തൂരില്‍ മണ്ണിടിച്ചിലില്‍ കെട്ടിടം തകര്‍ന്ന് 15 പേരാണ് മരിച്ചത്. ആറ് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ദുരിതാശ്വാസ പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിനായി മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിയുടെ അധ്യക്ഷതയിൽ ഇന്ന് അടിയന്തര മന്ത്രിസഭാ യോഗം ചേരും. 2015ലെ പ്രളയത്തിന് ശേഷം തമിഴ്നാട്ടിൽ ആദ്യമായാണ് ശക്തമായ മഴ ലഭിക്കുന്നത്. തിരുവണ്ണാമലൈ, വെല്ലൂർ, രാമനാഥപുരം, തിരുനെൽവേലി, തൂത്തുക്കുടി, തിരുവള്ളൂർ ജില്ലകളിൽ അടുത്ത 24 മണിക്കൂർ നേരത്തേക്ക് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇവിടങ്ങളിൽ 20 […]
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ബിഹാര്‍ മെഡിക്കല്‍ കോളേജില്‍ മരിച്ചത് 4 കുഞ്ഞുങ്ങള്‍
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ബിഹാറിലെ ദര്‍ഭംഗ മെഡിക്കല്‍ കോളേജില്‍ മരിച്ചത് നാല് കുഞ്ഞുങ്ങള്‍. ഇവരില്‍ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചുവെന്ന് ആശുപത്രി അധികൃതരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. കുട്ടികള്‍ക്ക് ശ്വാസതടസമുണ്ടാവുകയും ന്യൂമോണിയയുടെ ലക്ഷണങ്ങള്‍ കാണിച്ചതായും ഡി.എം.സി.എച്ച് പ്രിന്‍സിപ്പാള്‍ പറഞ്ഞു. നാല് പേരുടെയും നില ഗുരുതരമായിരുന്നുവെന്നും പ്രിന്‍സിപ്പാള്‍ കൂട്ടിച്ചേര്‍ത്തു. വടക്കന്‍ ബിഹാറിലെ ഏറ്റവും വലിയ ആശുപത്രികളിലൊന്നാണ് ദര്‍ഭംഗ മെഡിക്കല്‍ കോളേജ്. എന്നാല്‍ അടിസ്ഥാന സൌകര്യങ്ങളുടെ അപര്യാപ്തത മൂലം ആശുപത്രി ഈയിടെ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ”ലോകം മുഴുവൻ […]