എനിക്ക് കഴിയാത്ത കാര്യങ്ങളില്‍ കടിച്ചുതൂങ്ങി നില്ക്കുന്ന ആളല്ല ഞാന്‍. എനിക്കിനിയും ഏറെ ചെയ്യാന്‍ കഴിയുമെന്ന് അറിയാമെങ്കിലും അത് ഞാന്‍ ആസ്വദിക്കുന്നില്ലെങ്കില്‍ ഞാനത് തുടരില്ല. അത് പക്ഷെ പുറത്തു നില്‍ക്കുന്നവര്‍ക്ക് ബോധ്യമാകണമെന്നില്ല.
ബെംഗലൂരു: കഴിഞ്ഞ വര്‍ഷം നടന്ന ടി20 ലോകകപ്പിന്(T20 World Cup) ശേഷം ഇന്ത്യന്‍ ടി20 ടീമിന്റെ(Team India) ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുമെന്ന വിരാട് കോലിയുടെ(Virat Kohli) പ്രസ്താവന ഇന്ത്യന്‍ ആരാധകരെ ഞെട്ടിച്ചിരുന്നു. പിന്നാലെ ഐപിഎല്ലില്‍(IPL) റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെയും(Royal Challengers Bangalore ) നായകസ്ഥാനം കോലി ഒഴിയുകയാണെന്ന് കോലി പ്രഖ്യാപിച്ചു.
ടി20 ലോകകപ്പിലെ നിരാശാജനകമായ പ്രകടനത്തിന് പിന്നാലെ ഇന്ത്യയുടെയും ആര്‍സിബിയുടെയും(RCB) ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞ കോലിക്ക് പിന്നീട് ഏകദിന, ടെസ്റ്റ് ടീമുകളുടെ ക്യാപ്റ്റന്‍ സ്ഥാനങ്ങളും നഷ്ടമായി. ഇന്ത്യന്‍ ടി20 ടീമിന്റെയും ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റയെും ക്യാപ്റ്റന്‍ സ്ഥാനം കോലി സ്വയം ഒഴിഞ്ഞതാണെങ്കില്‍ ഇന്ത്യന്‍ ഏകദിന, ടെസ്റ്റ് ടീമുകളുടെ നായകസ്ഥാനത്തു നിന്ന് കോലിയെ ബിസിസിഐ മാറ്റുകയായിരുന്നു.