India National

അമിത് ഷാക്ക് വയനാടിനെ കുറിച്ച് ഒന്നുമറിയില്ലെന്ന് മുഖ്യമന്ത്രി

വയനാടിന്റെ പാകിസ്താനുമായി ബന്ധപ്പെടുത്തി ചിത്രീകരിച്ച അമിത് ഷാക്ക് വയനാടിനെ കുറിച്ച് ഒന്നുമറിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വയനാടിനെയാകെ അപമാനിക്കുകയാണ് അമിത് ഷായെന്നും പിണറായി പറഞ്ഞു.

അമിത് ഷായുടെ വയനാട് പരാമര്‍ശത്തിന് സാഹചര്യം സൃഷ്ടിച്ചത് കോണ്‍ഗ്രസെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. വര്‍ഗീയ വിഷം ചീറ്റുക എന്നത് ആര്‍.എസ്.എസിന്റെ സ്ഥിരം രീതിയാണ്. രാഹുല്‍ ഗാന്ധിയെ വയനാട്ടില്‍ മത്സരിപ്പിക്കുമ്പോള്‍ ആര്‍.എസ്.എസ് വര്‍ഗീയ പ്രചാരണം നടത്തുമെന്ന് കോണ്‍ഗ്രസ് ശ്രദ്ധിക്കണമായിരുന്നുവെന്നും കോടിയേരി പറഞ്ഞു.