കർണാടകയിലെ കൂടുതൽ കോളേജുകളിൽ ഹിജാബ് നിരോധിക്കാൻ നീക്കം. കുന്താപുര്‍ ഗവ. പി.യു കോളേജിൽ ഹിജാബ് ധരിച്ചെത്തിയ വിദ്യാർഥിനികളെ ഇന്നലെയും തടഞ്ഞു. കോളേജിൽ പ്രതിഷേധം ശക്തമാകുകയാണ്. പർദ്ദ ധരിച്ച വിദ്യാർഥികൾ കോളേജിൽ കയറാതിരിക്കാൻ പ്രിൻസിപ്പാളിന്റെ നേതൃത്വത്തിൽ വ്യാഴാഴ്ച പ്രധാന കവാടം അടച്ച് പൂട്ടിയ കുന്താപുര്‍ ഗവ. പി.യു കോളേജിൽ വെള്ളിയാഴ്ചയും വിദ്യാർഥിനികൾ ഹിജാബ് ധരിച്ചെത്തി. ഇവരെ അധികൃതർ ബലം പ്രയോഗിച്ച് കോളേജ് കോമ്പൗണ്ടിൽ നിന്നും പുറത്താക്കി. ഇതോടെ രക്ഷിതാക്കൾ പ്രതിഷേധവുമായി രംഗത്തെത്തി. കോളേജ് കവാടത്തിന് മുന്നിൽ പ്രതിഷേധിച്ചവർക്കെതിരെ പൊലീസ് കേസ് എടുത്തു. ഇതേസമയം കാവി ഷാൾ കഴുത്തിലിട്ട് ജയ് ശ്രീറാം മുദ്രാവാക്യവുമായി സംഘ്പരിവാർ സംഘടനയുടെ നേതൃത്വത്തിൽ വിദ്യാർഥികൾ പ്രകടനം നടത്തി. പ്രകടനം പ്രധാന കവാടത്തിലെത്തിയത് സംഘർഷ അന്തരീക്ഷമുണ്ടാക്കി. ബൈന്തൂർ ഗവ. പി. യു കോളേജിലും സംഘ് പരിപാർ വിദ്യാർഥി സംഘടനാ പ്രവർത്തകർ ഹിജാബിനെതിരെ രംഗത്തെത്തി. കാവി ഷാൾ ധരിച്ച് ക്ലാസിലെത്തിയായിരുന്നു പ്രതിഷേധം. ഉഡുപ്പി ഗവ. പി.യു കോളേജിലായിരുന്നു ആദ്യമായി ഹിജാബ് നിരോധിച്ചത്. കര്‍ണാടകയിലെ കൂടുതൽ കോളേജുകളിൽ ഹിജാബിനെതിരെ രംഗത്തു വരാനാണ് സംഘ് പരിവാർ സംഘടനകളുടെ തീരുമാനം.
Related News
കെ.എം.എം.എല്‍; റാങ്ക് ലിസ്റ്റ് നിലനില്‍ക്കേ വീണ്ടും പരീക്ഷയെന്ന് ആരോപണം
പൊതുമേഖല സ്ഥാപനമായ കെ.എം.എം.എല്ലില്‍ റാങ്ക് ലിസ്റ്റ് നിലനില്‍ക്കെ ടെക്നിക്കല്‍ തസ്തികകളിലേക്ക് വീണ്ടും പരീക്ഷ നടത്തുന്നുവെന്ന് ആരോപണം. 2018ല്‍ പുറത്തിറങ്ങിയ റാങ്ക് ലിസ്റ്റിന് 2020 മാര്‍ച്ച് വരെ കാലാവധി നിലനില്‍ക്കെയാണ് അതേ തസ്തികകളിലേക്ക് വീണ്ടും പരീക്ഷ നടത്തുന്നത്. വെയിറ്റിംഗ് ലിസ്റ്റിലുള്ള 57 പേരെ അവഗണിച്ച് വീണ്ടും പരീക്ഷ നടത്തുന്നത് കോഴവാങ്ങി നിയമനം നടത്താനാണെന്നാണ് ആരോപണം. ജൂനിയര്‍ ഓപ്പറേറ്റര്‍, ടെക്നീഷ്യന് എന്നീ തസ്തികകളിലേക്ക് ഇതിനുമുമ്പ് 2015ലാണ് നോട്ടിഫിക്കേഷന്‍ പുറത്തിറങ്ങിയത്. പരീക്ഷക്കും സ്കില്‍ ടെസ്റ്റിനും ശേഷം 2018ല്‍ പുറത്തിറങ്ങിയ റാങ്ക് ലിസ്റ്റില്‍ […]
യൂണിവേഴ്സിറ്റി കോളജില്‍ ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി ടിസിക്ക് അപേക്ഷ നല്കി
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി ടിസിക്ക് അപേക്ഷ നല്കി. കോളജില്‍ നേരിട്ടെത്തി പ്രിന്‍സിപ്പലിനാണ് അപേക്ഷ നല്‍കിയത്. കോളജില്‍ പഠനം തുടരാനാകില്ലെന്ന് കേരള യൂണിവേഴ്സിറ്റി വിസിയെയും പെണ്‍കുട്ടി അറിയിച്ചു. കോളജിലെ റസ്റ്റ് റൂമില്‍ ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടിയുടെ ആത്മഹത്യാ കുറിപ്പില്‍ എസ്.എഫ്.ഐയിലെ വനിതാ നേതാക്കള്‍ക്കെതിരെ പരാമര്‍ശമുണ്ടായിരുന്നു. നിരന്തരം സംഘടനയുടെ പരിപാടികള്‍ക്ക് കൂട്ടിക്കൊണ്ടു പോകുന്നതിനാല്‍ പഠിക്കാന്‍ കഴിയുന്നില്ല. പ്രിന്സിപ്പാളിനോട് പരാതിപ്പെട്ടതോടെ കോളജില്‍ ഒറ്റപ്പെടുത്തിയെന്നും കത്തില്‍ പറയുന്നു. അതേസമയം പൊലീസിന് നല്കിയ മൊഴിയില്‍ ആരുടെയും പേര് പരാമര്‍ശിച്ചിട്ടില്ല. തന്നെ […]
വിദേശയാത്ര നടത്തുന്നവർക്കായി കൊ-വിൻ പോർട്ടൽ പരിഷ്കരിക്കും
വിദേശയാത്ര നടത്തുന്നവർക്കായി കൊ-വിൻ പോർട്ടൽ പരിഷ്കരിക്കും. വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ ജനന തീയതി ഉൾപ്പെടുത്തും. അടുത്ത ആഴ്ചയോടെ പുതിയ മാറ്റം പ്രാബല്യത്തിൽ വരും. ഇന്ത്യയുടെ വാക്സിനേഷന് സര്‍ട്ടിഫിക്കറ്റില്‍ ബ്രിട്ടൻ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ഇതേ തുടർന്നാണ് ഇപ്പോൾ കൊ-വിൻ പോർട്ടൽ പരിഷ്കരിക്കാൻ നടപടി സ്വീകരിച്ചിരിക്കുന്നത്. കൊവിഷീൽഡും അംഗീകൃത പട്ടികയിൽ ഉൾപ്പെടുത്തി ബ്രിട്ടൻ യാത്രാമാർഗരേഖ പരിഷ്കരിച്ചെങ്കിലും 14 ദിവസത്തെ നിർബന്ധിത ക്വാറന്റൈനിൽ നിന്ന് ഒഴിവാക്കിയിരുന്നില്ല. വാക്സിൻ സർട്ടിഫിക്കറ്റിലെ ആശയക്കുഴപ്പം നിലനിൽക്കുന്നതിനാലാണിതെന്നും ഇക്കാര്യത്തിൽ ചർച്ചകൾ നടക്കുകയാണെന്നും ഡൽഹിയിലെ ബ്രിട്ടീഷ് ഹൈക്കമ്മിഷൻ അറിയിച്ചിരുന്നു.