റിയാദ്: സൗദി അറേബ്യയില്‍ (Saudi Arabia) വിവിധ കച്ചവട സ്ഥാപനങ്ങളില്‍ പ്രവേശിക്കാന്‍ കൊവിഡ് വാക്സിന് ബൂസ്റ്റര്‍ ഡോസ് (Covid vaccine booster dose) എടുക്കല്‍ നിര്‍ബന്ധമായി. വിവിധ കച്ചവട സ്ഥാപനങ്ങള്‍, ഭക്ഷണശാലകള്‍, കോഫി ഷോപ്പുകള്‍ എന്നിവിടങ്ങിലെ പ്രവേശനത്തിന് ചൊവ്വാഴ്ച മുതല്‍ ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധമാക്കിയതായി വാണിജ്യ മന്ത്രാലയം വ്യക്തമാക്കി. രണ്ടാം ഡോസ് വാക്സിന് സ്വീകരിച്ച് എട്ടു മാസവും അതില്‍ കൂടുതലും പിന്നിട്ട, പതിനെട്ട് വയസ്സില്‍ കൂടുതലും പ്രായമുള്ള എല്ലാവരും ബൂസ്റ്റര്‍ ഡോസ് എടുത്തിരിക്കണം. ബൂസ്റ്റര്‍ ഡോസ് എടുത്ത് തവക്കല്‍നാ ആപ്ലിക്കേഷനില്‍ ഇമ്യൂണ്‍ സ്റ്റാറ്റസ് കാണിച്ചിരിക്കണം. വാക്സിനെടുക്കുന്നതില്‍ നിന്ന് ഒഴിവാക്കിയ വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് പുതിയ തീരുമാനം ബാധകല്ലെന്ന് വാണിജ്യ മന്ത്രാലയം അറിയിച്ചു. സൗദി അറേബ്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 3,861 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. നിലവിലെ രോഗികളില്‍ 5,162 പേര് സുഖം പ്രാപിച്ചു. ചികിത്സയിലുള്ളവരില്‍ ഒരാള്‍ മരിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 6,91,125 ഉം രോഗമുക്തരുടെ എണ്ണം 6,44,730 ഉം ആയി. ആകെ മരണസംഖ്യ 8,941 ആയി. ആകെ 37,454 കോവിഡ് ബാധിതരാണ് രാജ്യത്താകെ ചികിത്സയിലുള്ളത്. ഇതില്‍ 981 പേരാണ് ഗുരുതരനിലയില്‍. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 93.28 ശതമാനവും മരണനിരക്ക് 1.29 ശതമാനവുമായി. 24 മണിക്കൂറിനിടെ 145,535 ആര്‍ടിപിസിആര്‍ പരിശോധനകള്‍ നടത്തി.
Related News
കണ്ണൂരിൽ നിന്ന് യുഎഇയിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നു
കണ്ണൂരിൽ നിന്ന് യുഎഇയിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നു. ഇന്ത്യയിൽ നിന്നുള്ള യാത്രാവിമാനങ്ങൾക്ക് യുഎഇയിൽ ഇറങ്ങാൻ നേരത്തെ അനുമതി ലഭിച്ചിരുന്നു. ഇതിനു പിന്നാലെ കൊച്ചിയിൽ നിന്ന് സർവീസുകൾ പുനരാരംഭിക്കാൻ തീരുമാനമായി. ഇപ്പോൾ കൊച്ചിക്ക് പിന്നാലെ കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് വിമാസ സർവീസുകൾ പുനരാരംഭിക്കുകയാണ്. വെള്ളിയാഴ്ച മുതൽ സർവീസുകൾ ആരംഭിക്കുമെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. ആദ്യ ദിനം ദുബായിലേക്കാവും സർവീസ് നടത്തുക. (uae flight restart kannur) വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിൻ്റെ പശ്ചാത്തലത്തിൽ വിപുലമായ ഒരുക്കങ്ങളാണ് കണ്ണൂർ വിമാനത്താവളത്തിൽ നടത്തുന്നത്. […]
പ്രിയ കലാകാരിക്ക് വിട; സുബി സുരേഷിന് വിട ചൊല്ലി നാട്…
പ്രിയപ്പെട്ട കലാകാരിക്ക് വിട ചൊല്ലി നാട്. സുബി സുരേഷിനെ അവസാനമായി കാണാൻ ഒട്ടേറെ പേരാണ് പുത്തൻപള്ളി പാരിഷ് ഹാളിൽ എത്തിചേരുന്നത്. സിനിമാ, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖരും അന്തിമോപചാരമർപ്പിക്കാനായി എത്തിച്ചേർന്നു. സംസ്കാര ചടങ്ങുകൾ ചേരാനല്ലൂർ ശ്മശാനത്തിൽ നടന്നു പ്രിയ കലാകാരിയെ അനുശോചിക്കുന്നതിന് വേണ്ടി കലാകാരമാരുടെ അനുശോചന പരിപാടിയും സംസ്കാര ചടങ്ങുകൾക്ക് ശേഷം നടക്കും. ആരാധകരും സഹപ്രവർത്തകരും ഉൾപ്പെടെ ആയിരക്കണക്കിന് ആൾക്കാരാണ് സുബിയെ അവസാനമായി ഒരു നോക്കു കാണാൻ എത്തിയത്. ടെലിവിഷൻ സീരിയൽ രംഗത്തെ നിരവധിപ്പേർ സുബിയ്ക്ക് ആദരാഞ്ജലി […]
ചെങ്ങോട്ടുമലയില്‍ ഖനനത്തിന് അനുമതിയില്ല
കോഴിക്കോട് ചെങ്ങോട്ടുമലയിൽ ഖനനത്തിന് അനുമതിയില്ല. പാരിസ്ഥിതിക പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന റാപിഡ് എൻവയോൺമെൻറൽ കമ്മറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡെൽറ്റാ ഗ്രൂപ്പിന്റെ അപേക്ഷ ജില്ലാ ഏകജാലക സമിതി തള്ളി. ഡെൽറ്റയ്ക്ക് അനുകൂലമായ ആദ്യ പാരിസ്ഥിതികാനുമതി റിപ്പോർട്ട് തെറ്റായിരുന്നുവെന്നും കണ്ടെത്തി. മീഡിയവണ്‍ ഇംപാക്ട്. കലക്ടർ അധ്യക്ഷനായ ഏക ജാലക സമിതിയുടെ യോഗത്തിലാണ് ചെങ്ങോട്ടുമലയിൽ ഖനനം അനുവദിക്കേണ്ടതില്ലെന്ന തീരുമാനം. ഖനനം മനുഷ്യനും ജീവജാലങ്ങൾക്കും പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന റാപിഡ് എൻവയോൺമെൻറൽ കമ്മറ്റിയുടെ റിപ്പോർട്ട് നിർണായകമായി. ഡെൽറ്റയ്ക്ക് നേരത്തെ പാരിസ്ഥികാനുമതി നൽകിയത് വേണ്ടത്ര പഠനം നടത്താതെയാണെന്നും […]