രാജ്യത്ത് ഡിജിറ്റല്‍ കറന്‍സിക്ക് രൂപം നല്‍കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന് പ്രഖ്യാപിച്ചു. ഡിജിറ്റല്‍ രൂപ ആർ.ബി.ഐ പുറത്തിറക്കും. ഇത് സാമ്പത്തിക മേഖലയെ ത്വരിതപ്പെടുത്തുമെന്നും ധനമന്ത്രി പറഞ്ഞു. പ്രതിരോധമേഖലകളിൽ സ്വയം പര്യാപ്തത കൈവരിക്കും. പ്രതിരോധ മേഖലയിലെ 68 ശതമാനം ഉപകരണങ്ങളും ആഭ്യന്തര മേഖലയില്‍ നിന്ന് സംഭരിക്കും. പ്രതിരോധ ഗവേഷണ – വികസനത്തില്‍ സ്വകാര്യ മേഖലയെ അനുവദിക്കും. ആയുധങ്ങൾക്ക് അനുമതി നൽകാനും നിലവാരം പരിശോധിക്കാനും പ്രത്യേക സമിതി രൂപീകരിക്കും. ആയുധനങ്ങൾ സ്വന്തമായി നിർമിക്കുമെന്നും ധനമന്ത്രി പറഞ്ഞു.
Related News
യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബ് വധം; നാലു പ്രതികൾക്ക് ഹൈക്കോടതിയുടെ ജാമ്യം
കണ്ണൂർ മട്ടന്നൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബ് കൊല്ലപ്പെട്ട സംഭവത്തിലെ നാലു പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഒന്നാം പ്രതി ആകാശ് എന്ന ആകാശ് തില്ലങ്കേരി, രണ്ടാം പ്രതി രഞ്ജി രാജ്, മുന്നാം പ്രതി കെ ജിതിൻ, നാലാം പ്രതി ദീപ് ചന്ദ് എന്നിവർക്കാണ് ജാമ്യം. ഒരു ലക്ഷം രൂപയുടെ ബോണ്ട്. മട്ടന്നൂർ പോലിസ് സ്റ്റേഷൻ പരിധിയിൽ കടക്കരുത് തുടങ്ങിയവയാണ് ജാമ്യവ്യവസ്ഥ. 2018 ഫെബ്രുവരി 12നാണ് രാഷ്ട്രീയ സംഘർഷങ്ങളുടെ തുടർച്ചയായുണ്ടായ ആക്രമണത്തിൽ ഷുഹൈബ് കൊല്ലപ്പെട്ടത്.
ശബരിമലയിൽ ഭക്തജന തിരക്ക്; തീർത്ഥാടകർക്ക് നിയന്ത്രണം ഏർപ്പെടുത്തി തുടങ്ങി
മകരവിളക്ക് മഹോത്സവത്തിനോട് അനുബന്ധിച്ച് ശബരിമലയിൽ വൻ ഭക്തജന തിരക്ക്. മകരവിളക്ക് അടുക്കുന്നതോടു കൂടി തിരക്കില്‍ വര്‍ദ്ധനവ് ഉണ്ടാകാനാണ് സാധ്യത. മകരവിളക്ക് ഉത്സവത്തിന് നട തുറന്ന ഡിസംബർ 30 മുതൽ സന്നിധാനത്ത് വലിയ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. മുന്‍ വര്‍ഷങ്ങളിലെക്കാൾ തീർത്ഥാടകരുടെ തിരക്ക് ഇത്തവണയുണ്ട്. മകരവിളക്ക് ദിവസങ്ങളില്‍ തീര്‍ത്ഥാടകർ തമ്പടിക്കുന്ന സ്ഥലങ്ങളിൽ സുരക്ഷാ ശക്തമാക്കും. ദേശീയ പണിമുടക്ക് ദിവസമായിരുന്ന ഇന്നലെ പമ്പ വഴിമാത്രം ദർശനത്തിനെത്തിയത് 63000 തീർത്ഥാടകരാണ്. 6 മുതല്‍ 12 മണിക്കൂര്‍ വരെ ക്യൂവില്‍ നിന്നശേഷമാണ് തീർത്ഥാടകർ […]
രാജ്യത്തെ ഏറ്റവും നീളം കൂടിയ കടൽപ്പാലം; ‘അടൽ സേതു’ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി
രാജ്യത്തെ ഏറ്റവും നീളം കൂടിയ കടൽപ്പാലം ‘അടൽ സേതു’ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു. 22 കിലോമീറ്റർ നീളത്തിലുള്ള ആറുവരി പാതയുടെ നിർമ്മാണ ചെലവ് 17,840 കോടി രൂപയാണ്. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ഗവർണർ രമേഷ് ബൈസ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം.ദക്ഷിണ മുംബൈയെ നവി മുംബൈയുമായി ബന്ധിപ്പിക്കുന്ന പാലമാണിത്. രണ്ട് മണിക്കൂർ യാത്രയെ വെറും 15-20 മിനിറ്റിനുള്ളിൽ ചുരുക്കാൻ കഴിയും. സമുദ്രനിരപ്പിൽ നിന്ന് 15 മീറ്റർ ഉയരത്തിലാണ് പാലമുള്ളത്. രാജ്യത്തിന്റെ എഞ്ചിനീയറിംഗ് മികവിന്റെ […]