സംസ്ഥാനങ്ങള്‍ക്ക് മൂലധന നിക്ഷേപത്തിന് ഒരു ലക്ഷം കോടി രൂപ അനുവദിക്കുമെന്ന് ബജറ്റ് അവതരിപ്പിക്കവേ ധനമന്ത്രി നിര്‍മല സീതാരാമന് പ്രഖ്യാപിച്ചു. കേന്ദ്രം പലിശയില്ലാത്ത വായ്പയായി ഈ തുക നല്‍കും. സംസ്ഥാനങ്ങള്‍ക്ക് നിയമപരപമായി എടുക്കാവുന്ന വായ്പക്ക് പുറമെയാണിതെന്നും ധനമന്ത്രി അറിയിച്ചു. അതേസമയം സംസ്ഥാനങ്ങളുടെ വായ്പാ പരിധി കൂട്ടില്ല. 4.5 ശതമാനമായി തുടരും. ഊർജമേഖലയില്‍ പരിഷ്കരണത്തിന് തയ്യാറാകാത്ത സംസ്ഥാനങ്ങള്‍ക്ക് നാല് ശതമാനം മാത്രമായിരിക്കും. സംസ്ഥാന ജീവനക്കാരുടെ പെന്ഷന് ഫണ്ടിലേക്കുള്ള സര്‍ക്കാർ വിഹിതം 14 ശതമാനമാക്കി. സംസ്ഥാന സർക്കാർ ജീവനക്കാർക്ക് എൻപിഎസ് നിക്ഷേങ്ങൾക്ക് നികുതി ഇളവ് നൽകും. ഭിന്നശേഷിക്കാരുടെ രക്ഷിതാക്കള്‍ക്ക് നികുതിയിളവ് നല്‍കും. 14 ശതമാനം വരെ നികുതി ഇളവ് ലഭിക്കും.
Related News
ഒരു തെരഞ്ഞെടുപ്പിലും പരിഗണനയില്ല: ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാര്‍ പറയുന്നു..
തെരഞ്ഞെടുപ്പുകളിൽ ചർച്ചയാവാത്ത ജനകീയ വിഷയങ്ങളില്ല. എന്നാൽ ട്രാൻസ്ജെൻഡർ വോട്ടർമാരുടെ പ്രശ്നങ്ങൾ ഒരു തെരഞ്ഞെടുപ്പിലും എവിടെയും പ്രതിഫലിക്കാറില്ല. എറണാകുളം ലോക്സഭാ മണ്ഡലത്തിലെ ട്രാൻസ്ജെൻഡർ വോട്ടർമാർക്ക് തെരഞ്ഞെടുപ്പിനെ കുറിച്ച് എന്തൊക്കെ പറയാനുണ്ട് എന്നാണ് ഇന്നത്തെ വോട്ട് കവല ചർച്ച ചെയ്യുന്നത്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രമ്യാ ഹരിദാസ് രാജി വയ്ക്കും
കോഴിക്കോട് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രമ്യാ ഹരിദാസ് രാജി വയ്ക്കും. രാജിവെക്കാന്‍ അനുവദിക്കണമെന്ന രമ്യയുടെ ആവശ്യം കോണ്‍ഗ്രസ് നേതൃത്വം അംഗീകരിച്ചു. ആലത്തൂരില്‍ വിജയിച്ചതിന് ശേഷം രാജി വച്ചാല്‍ കുന്ദമംഗലം ബ്ലോക്കില്‍ യു.ഡി.എഫിന്റെ ഭൂരിപക്ഷം നഷ്ടപ്പെടുന്നത് ഒഴിവാക്കാനാണ് തീരുമാനമെന്ന് രമ്യാ ഹരിദാസ് മീഡിയാവണിനോട് പറഞ്ഞു 19 അംഗങ്ങളുള്ള കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തില്‍ 10 പേരുടെ പിന്തുണയോടെയാണ് രമ്യാ ഹരിദാസ് പ്രസിഡന്റായിരിക്കുന്നത്. ആലത്തൂരില്‍ വിജയിക്കുകയാണങ്കില്‍ ബ്ലോക്ക് പഞ്ചായത്തംഗമെന്ന പദവിയില്‍ നിന്ന് രാജി വയ്ക്കേണ്ടി വരും. അതോടെ യു.ഡി.എഫിന് […]
നാളത്തെ ഭാരത് ബന്ദ് കേരളത്തെ ബാധിക്കില്ല; സംസ്ഥാനത്ത് പ്രകടനം മാത്രം
കേന്ദ്ര നയങ്ങൾക്കെതിരെ സംയുക്ത കിസാൻ മോർച്ചയും വിവിധ തൊഴിലാളി സംഘടനകളും ആഹ്വനം ചെയ്ത ഗ്രാമീൺ ഭാരത് ബന്ദ് കേരളത്തെ ബാധിക്കില്ല. കേരളത്തിൽ പ്രകടനം മാത്രം ഉണ്ടാകുമെന്ന് സംഘടനകൾ അറിയിച്ചു. ഭാരത് ബന്ദ് കേരളത്തിലെ ജനജീവിതത്തിന് തടസ്സമുണ്ടാകില്ല. രാവിലെ 10 ന് രാജ്ഭവന് മുന്നിലും ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധമുണ്ടാകുമെന്ന് സംസ്ഥാനത്തെ സമരസമിതി കോ-ഓര്‍ഡിനേഷന്‍ ചെയര്‍മാനും കേരള കര്‍ഷക സംഘം സെക്രട്ടറിയുമായ എം വിജയകുമാര്‍ അറിയിച്ചു. കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ സംയുക്ത കിസാന്‍ മോര്‍ച്ചയും വിവിധ യൂണിയനുകളുമാണ് നാളെ ഗ്രാമീണ്‍ ഭാരത് […]