കോവിഡ് പ്രതിസന്ധി ഘട്ടങ്ങളെ അതിജീവിച്ച് രാജ്യം വളര്‍ച്ച കൈവരിച്ചെന്ന് രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം. വരുന്ന 25വര്‍ഷത്തേക്കുള്ള വികസനമാണ് ലക്ഷ്യം. സ്ത്രീശാക്തീകരണത്തിന് മുഖ്യപ്രാധാന്യം നല്‍കുമെന്നും രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം വ്യക്തമാക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷക്കാലത്തെ വികസന നേട്ടങ്ങളായിരുന്നു രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ കാതല്‍. കോവിഡിനെതിരായ പോരാട്ടം ചൂണ്ടിക്കാട്ടിയാണ് തുടങ്ങിയത്. 150 കോടി ഡോസ് വാക്സിന് വിതരണം ചെയ്തും, വാക്സിന് നിര്‍മാണത്തിലെ സ്വയംപര്യാപ്തത കൊണ്ടും രാജ്യം ലോക മാതൃകയായെന്ന് രാഷ്ട്രപതി പറഞ്ഞു. അംബേദ്ക്കറുടെ തുല്യതാ നയം പിന്തുടരുന്ന രാജ്യം കോവിഡ് കാലത്ത് 80 കോടിയിലധികം പാവപ്പെട്ടവര്‍ക്ക് ഭക്ഷണം നല്കി. സൗജന്യ ഭക്ഷ്യ വിതരണം മാര്‍ച്ച് 31 വരെ നീട്ടിയെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി. 2 കോടിയിലധികം ദരിദ്രര്‍ക്ക് വീട് നല്കി. എല്ലാ വീട്ടിലും കുടിവെള്ളം എത്തിക്കാനുള്ള നടപടി സ്വീകരിക്കുന്നു. കാര്‍ഷിക രംഗത്ത് വളര്‍ച്ചയുണ്ടാക്കി. കയറ്റുമതി കൂടി . നദീസംയോജന പദ്ധതിയുമായി മുന്നോട്ട് പോകും. സാമ്പത്തിക -തൊഴില്‍ രംഗത്തെ പരിഷ്കാരം തുടരും. വനിതാ ശാക്തീകരണം രാജ്യത്തിന്റെ മുഖ്യനയമെന്ന് പറഞ്ഞ രാഷ്ട്രപതി മുത്തലാഖ് നിരോധന നിയമം ഈ രംഗത്ത് മുതല്‍ക്കൂട്ടായെന്ന് പറഞ്ഞു. പാര്‍ലമെന്റിന്റെ പരിഗണനക്ക് വരുന്ന വിവാഹ പ്രായം ഉയര്‍ത്തല്‍ ബില്‍ പരാമര്‍ശിച്ചായിരുന്നു വനിതാ ശാക്തീകരണം എടുത്തു പറഞ്ഞത്. ആയുഷ്മാന്‍ ഭാരത്, ജന്‍ ഔഷധി കേന്ദ്ര, ഗരീബ് കല്യാണ്‍ യോജന, പി.എം സ്വനിധി യോജന തുടങ്ങിയ സര്‍ക്കാര്‍ പദ്ധതികളുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചും പ്രസംഗത്തിലുണ്ടായിരുന്നു. ഇന്ത്യ വീണ്ടും വേഗത്തിൽ വികസിക്കുന്ന സമ്പദ് വ്യവസ്ഥകളിൽ ഒന്നായി മാറി. സാമ്പത്തിക , തൊഴിൽ രംഗത്തെ പരിഷ്ക്കരണം തുടരുമെന്നും രാഷ്ട്രപതി വ്യക്തമാക്കി.
Related News
‘ചുരുങ്ങിയ ഫണ്ട് കൊണ്ടാണ് സാഹിത്യോത്സവം നടത്തുന്നത്, ചുള്ളിക്കാടിൻ്റെ പ്രശ്നം പരിഹരിക്കും’; സാഹിത്യ അക്കാദമി
ബാലചന്ദ്രൻ ചുള്ളിക്കാടിൻ്റെ പ്രശ്നം പരിഹരിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് കേരള സാഹിത്യ അക്കാദമി അധ്യക്ഷൻ കെ. സച്ചിദാനന്ദൻ പ്രതികരിച്ചു. അഡ്മിനിസ്ട്രേഷൻ്റെ പ്രശ്നമാണ്, ചുരുങ്ങിയ ഫണ്ട് കൊണ്ടാണ് സാഹിത്യോത്സവം നടക്കുന്നത്. ബാലചന്ദ്രനുണ്ടായ പ്രശ്നത്തിൽ ഞങ്ങൾക്ക് സങ്കടമുണ്ട്.ചുള്ളിക്കാട് ഉന്നയിച്ചത് പൊതുവായ പ്രശ്നമാണെന്നും ഇതിനെ ഒരു വ്യക്തി പ്രശ്നമായി കാണുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേരള സാഹിത്യ അക്കാദമിയുടെ അന്താരാഷ്ട്രാ സാഹിത്യോത്സവത്തില്‍, 3500 രൂപ ടാക്സി കൂലി ചെലവാക്കി എത്തിയ തനിക്ക് പ്രതിഫലമായി കിട്ടിയത് 2400 രൂപ മാത്രമാണെന്നാണ് എഴുത്തുകാരൻ ബാലചന്ദ്രൻ ചുള്ളിക്കാട് പറഞ്ഞത്. […]
വിദ്യാഭ്യാസ ഘടനയില്‍ മാറ്റം വരുത്തണമെന്ന വിധി; അപ്പീല്‍ പോകാനുള്ള സാധ്യത തേടാനൊരുങ്ങി സര്‍ക്കാര്‍
സംസ്ഥാനത്ത് വിദ്യാഭ്യാസ ഘടനയില്‍ മാറ്റം വരുത്തണമെന്ന ഹൈക്കോടതി വിധി മറിക്കടക്കാന്‍ സര്‍ക്കാര്‍ ശ്രമങ്ങള്‍ ആരംഭിച്ചു. എ.ജിയുടെ നിയമോപദേശം തേടാനാണ് സര്‍ക്കാരിന്റെ തീരുമാനം. വിധി നടപ്പാക്കേണ്ടി വന്നാല്‍ അധ്യാപകരുടെ പുനര്‍വിന്യാസമടക്കം നിരവധി സങ്കീര്‍ണ്ണതകള്‍ ഉണ്ടാകുമെന്നത് കൊണ്ടാണ് സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ അപ്പീല്‍ സധ്യത തേടുന്നത്. നിരവധി അധ്യാപക തസ്തിക വര്‍ദ്ധിക്കുകയും നഷ്ടപ്പെടുകയും ചെയ്യുന്ന സഹാചര്യവും അധ്യാപകരുടെ പുനര്‍വിന്യാസം ഉണ്ടാക്കുന്ന പ്രതിസന്ധിയും കണക്കിലെടുത്താണ് സര്‍ക്കാര്‍ ഹൈക്കോടതി വിധിയെ മറികടക്കാന്‍ ശ്രമിക്കുന്നത്. 25000ത്തില്‍ പരം അധ്യാപകരുടെ പുനര്‍വിന്യാസം സങ്കീര്‍ണതക്കൊപ്പം വലിയ സാമ്പത്തിക […]
പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസ്; ഇബ്രാഹിം കുഞ്ഞിനെ വിജിലൻസ് ചോദ്യം ചെയ്യുന്നത് തുടരുന്നു
പാലാരിവട്ടം പാലം അഴിമതി കേസിൽ മുൻ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെ വിജിലൻസ് ചോദ്യം ചെയ്യുന്നത് തുടരുന്നു. അന്വേഷണത്തോട് സഹകരിക്കുമെന്ന് ചോദ്യം ചെയ്യലിന് മുമ്പ് ഇബ്രാഹിംകുഞ്ഞ് മാധ്യമങ്ങളോട് പറഞ്ഞു. അറസ്റ്റിന് തടസമില്ലെന്ന് സ്പീക്കറും അറിയിച്ചു. രാവിലെ 11 മണിയോടെയാണ് പൂജപ്പുര വിജിലൻസ് സ്പെഷ്യൽ സെൽ ഓഫീസിൽ വി.കെ ഇബ്രാഹിം കുഞ്ഞ് ഹാജരായത്. മൂന്ന് സെറ്റ് ചോദ്യാവലിയാണ് വിജിലൻസിന്റെ പക്കലുള്ളത്. ടി.ഒ സൂരജിന്റെ മൊഴി, കമ്പനി അധികൃതരുടെ മൊഴി, വിജിലൻസ് കണ്ടെത്തിയ തെളിവുകൾ ഇവയെ അടിസ്ഥാനപ്പെടുത്തിയാണ് ചോദ്യാവലി തയ്യാറാക്കിയിരിക്കുന്നത്. […]