ചാരസോഫ്റ്റ്വെയറായ പെഗസിസ് ഇസ്രയേലില്‍ നിന്ന് ഇന്ത്യ വാങ്ങിയെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട്. 2017ലെ ഇസ്രയേല്‍ സന്ദര്‍ശനത്തിനിടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പെഗസിസ് വാങ്ങാന്‍ തീരുമാനിച്ചത്. പെഗസിസും മിസൈല്‍ സിസ്റ്റവും വാങ്ങാന്‍ 13,000 കോടി രൂപയ്ക്ക് കരാര്‍ ഉണ്ടാക്കിയതായാണ് റിപ്പോര്‍ട്ട്. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ പെഗസിസ് ചാര സോഫ്റ്റ്വെയര് ഉപയോഗിച്ച് മന്ത്രിമാരുടെയും പ്രതിപക്ഷ നേതാക്കളുടെയുമടക്കം ഫോണുകള്‍ ചോര്‍ത്തിയത് ആഗോള തലത്തില്‍ വലിയ വിവാദമായിരുന്നു. പെഗാസസിന്റെ നിരീക്ഷണത്തില്‍ ഇന്ത്യയിലെ രണ്ട് കേന്ദ്രമന്ത്രിമാര്‍, മൂന്ന് പ്രമുഖ പ്രതിപക്ഷ നേതാക്കള്‍, സുപ്രിംകോടതി ജഡ്ജി, നാല്പതിലേറെ മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങി മുന്നൂറിലേറെപ്പേരുണ്ടെന്നായിരുന്നു
Related News
ലോക്സഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കാനൊരുങ്ങി ബിജെപി; ആദ്യപട്ടികയില്‍ ആറ്റിങ്ങലും തൃശൂരുമുണ്ടെന്ന് സൂചന
2024 ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കാനൊരുങ്ങി ബിജെപി. ആറ്റിങ്ങല്‍, തൃശൂര്‍ മണ്ഡലങ്ങളില്‍ ആദ്യ പട്ടികയില്‍ പേരുകളായി. ഇന്നോ നാളെയോ ദേശീയ തലത്തില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കും. കേരളത്തിലെ രണ്ട് മണ്ഡലങ്ങളില്‍ നേരത്തെ പ്രഖ്യാപനമുണ്ടാകും. കേന്ദ്രമന്ത്രി വി മുരളീധരന് ആറ്റിങ്ങലില്‍ ഇതിനോടകം പ്രചാരണം നടത്തിയും കഴിഞ്ഞു. ബിജെപി കേരളത്തിലെ എ പ്ലസ് മണ്ഡലമെന്ന് കരുതുന്ന തൃശൂരില്‍ സുരേഷ് ഗോപി കളത്തിലിറങ്ങും. വലിയ പ്രതീക്ഷയുള്ള തൃശൂരില്‍ നേരത്തെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചാല്‍ ഗുണം ചെയ്യുമെന്ന് ബിജെപി കണക്കുകൂട്ടുന്നു. തിരുവനന്തപുരം, മാവേലിക്കര, […]
ഹയർ സെക്കണ്ടറി സപ്ലിമെന്ററി അലോട്ട്മെന്റില്‍ മെറിറ്റ് അട്ടിമറി
യർ സെക്കണ്ടറി സപ്ലിമെന്ററി അലോട്ട്മെന്റില്‍ മെറിറ്റ് അട്ടിമറി. വർധിപ്പിച്ച 10 ശതമാനം അധിക സീറ്റിലെ പ്രവേശനത്തിലാണ് മെറിറ്റ് അട്ടിമറി. ഉയർന്ന മാർക്ക് നേടിയവരെ മറികടന്ന് പ്രവേശനം നടക്കുന്നു. പരാതിയെ തുടര്‍ന്ന് ഉയർന്ന മാർക്ക് നേടിയവർക്ക് പുതിയ അവസരമൊരുക്കാനാണ് ഡയറക്ട്രേറ്റിന്റെ നീക്കം. ഹയർ സെക്കണ്ടറി പ്രവേശനത്തിന് സീറ്റ് ക്ഷാമം നേരിട്ടപ്പോൾ മൂന്നാമതായി വർധിപ്പിച്ച 10 ശമതാനം സീറ്റിലെ പ്രവേശനത്തിലാണ് ഏകജാലകത്തിലൂടെ ലഭിക്കേണ്ടുന്ന വിദ്യാർഥികളുടെ അവകാശം നിഷേധിക്കുന്നത്. നേരത്തെ ഏകജാലക രീതിയിൽ പ്രവേശനം നേടിയ വിദ്യാർഥികൾക്ക് മെച്ചപ്പെട്ട സ്കൂൾ മാറ്റത്തിനോ, […]
പുതിയ വാക്സിന് നയം നടപ്പാക്കാന്‍ 50,000 കോടി ചെലവ് വരുമെന്ന് ധനമന്ത്രാലയം
കേന്ദ്രസർക്കാറിന്റെ പുതിയ വാക്സിൻ നയം നടപ്പിലാക്കാന്‍ 50,000 കോടി ചെലവു വരുമെന്ന് ധനമന്ത്രാലയം. ആവശ്യമുള്ള പണം സര്‍ക്കാരിന്റെ കൈവശമുണ്ടെന്നും സപ്ലിമെന്ററി ഗ്രാന്റുകളെ ആശ്രയിക്കേണ്ട സാഹചര്യമില്ലെന്നും ധനകാര്യമന്ത്രാലയം ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു. പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിനിടെ അധിക ഫണ്ടിനുള്ള നടപടികൾ സ്വീകരിക്കാനാണ് മന്ത്രാലയത്തിന്റെ നീക്കം. ഭാരത് ബയോടെക്, സിറം ഇൻസ്റ്റിറ്റ്യൂട്ട്, ബയോ-ഇ എന്നിവർക്ക് ആവശ്യമായ വാക്സിൻ നൽകാൻ കഴിയുമെന്നാണ് പ്രതീക്ഷ. വിദേശകമ്പനികളിൽ നിന്ന് വാക്സിൻ വാങ്ങുന്നത് നിലവില്‍ പരിഗണിക്കുന്നില്ല. ഫൈസർ, മോഡേണ കമ്പനികളുമായി ചർച്ച നടക്കുന്നതായും […]