യു-എസ് കാനഡ അതിര്‍ത്തിയില്‍ മഞ്ഞിലകപ്പെട്ട് നാല് ഇന്ത്യക്കാര്‍ മരിച്ചു. കൈക്കുഞ്ഞ് ഉള്‍പ്പെടെ ഒരു കുടുംബത്തിലെ നാല് പേരാണ് അപകടത്തില്‍പ്പെട്ടത്. ഇവര്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുമ്പോഴാകാം അപകടം നടന്നതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. കാനഡയിലെ എമേഴ്സണിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. അപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ യുഎസിലേയും കാനഡയിലേയും ഇന്ത്യന്‍ സ്ഥാനപതിമാര്‍ക്ക് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Related News
സൗദിയിൽ സ്പോൺസർഷിപ്പില് ജോലി മാറുന്നതിനുള്ള നിബന്ധനകൾ പ്രഖ്യാപിച്ചു
സൗദിയിൽ പുതിയ സ്പോൺസർഷിപ്പ് സംവിധാനത്തിൽ ജോലി മാറുന്നതിനുള്ള നിബന്ധനകൾ മന്ത്രാലയം പ്രഖ്യാപിച്ചു. സ്പോൺസറെ മുൻകൂട്ടി അറിയിച്ചേ തൊഴിലാളിക്ക് പുതിയ ജോലിയിലേക്ക് മാറാനാകൂ. തൊഴിൽ കരാർ വ്യവസ്ഥകൾ ലംഘിച്ചാൽ മാറ്റത്തിന് സ്ഥാപനത്തിന്റെ അനുമതി ആവശ്യമുണ്ടാകില്ല. മന്ത്രാലയത്തിന് കീഴിലെ പോർട്ടലിൽ അപ്ലോഡ് ചെയ്യുന്ന തൊഴിൽ കരാറായിരിക്കും ഇതിന് അടിസ്ഥാനം. മാർച്ച് മുതൽ നടപ്പിലാകാൻ പോകുന്ന തൊഴിൽ കരാർ രീതിയിൽ തൊഴിലാളിക്ക് ആവശ്യാനുസരണം ജോലി മാറാം. ഇതിന് പാലിക്കേണ്ട നിബന്ധനകൾ അഞ്ചെണ്ണമാണ്. 1. സൗദിയിലെ തൊഴിൽ നിയമം പാലിക്കുക 2. സൗദിയിൽ […]
ഇന്റർനെറ്റ് ഉപയോഗത്തിൽ കുട്ടികൾക്ക് നിയന്ത്രണം ഏർപ്പെടുത്തി ചൈന; പ്രതിദിനം 40 മിനിറ്റ് മാത്രം
നമ്മുടെ കുട്ടികൾ നല്ലൊരു സമയവും ഇന്റർനെറ്റിൽ ചെലവിടുന്നവരാണ്. പഠനവും കളിയും വിനോദവുമെല്ലാം ഇന്ന് നാലിഞ്ച് സ്ക്രീനിലേക്ക് ചുരുങ്ങി എന്ന് പറയാം. കുട്ടികളുടെ വാശിപിടിച്ചുള്ള കരച്ചിലും മാതാപിതാക്കൾക്ക് മറ്റു ജോലികൾ ചെയ്യേണ്ട തിരക്കുകൊണ്ടും കുട്ടികൾക്ക് സ്മാർട്ട്ഫോൺ കൊടുത്ത് ശീലിപ്പിക്കുമ്പോൾ ആരും ചിന്തിക്കുന്നില്ല, സമൂഹത്തിൽ നിന്നും അകന്നൊരു തുരുത്തിലേക്കാണ് ഇവർ ചേക്കേറുന്നത് എന്ന്. കുട്ടിക്കാലം മുതലുള്ള ഇന്റർനെറ്റ് ഉപയോഗം കുട്ടികളെ വളരെയധികം പ്രതികൂലമായി ബാധിക്കുന്നു. അതുകൊണ്ട് കുട്ടികളിലെ നെറ്റ് ഉപയോഗത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടത് ആവശ്യമാണ്. ഇപ്പോൾ 18 വയസ്സുവരെയുള്ളവര്‍ക്ക് ഇന്റര്‍നെറ്റ് […]
”ലോകരാജ്യങ്ങള്‍ ലോക്ക് ഡൌണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നത് വളരെയധികം സൂക്ഷിച്ച് മാത്രം”; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
ലോക്ക്ഡൗണില്‍ നിന്നുള്ള പരിവര്‍ത്തനം രാജ്യങ്ങള്‍ ശ്രദ്ധാപൂര്‍വ്വം കൈകാര്യം ചെയ്തില്ലെങ്കില്‍ അത് ഗുരുതരമായ സ്ഥിതിയുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു കോവിഡ് 19ന്റെ വ്യാപനം തടയുന്നതിനായി ലോകരാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്ന ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഘട്ടംഘട്ടമായി നീക്കിവരുന്നതിനിടെ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ). അതീവ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്നും അല്ലെങ്കില്‍ കേസുകള്‍ കുതിച്ചുയരുമെന്നും ഡബ്ല്യു.എച്ച്.ഒ മുന്നറിയിപ്പ് നല്കി. രോഗം വ്യാപിക്കുന്നത് പരിശോധിക്കാന്‍ രാജ്യങ്ങള്‍ മതിയായ ട്രാക്കിങ് സംവിധാനങ്ങളും ക്വാറന്റൈന് വ്യവസ്ഥകളും ഏര്‍പ്പെടുത്തണമെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അധനോം പറഞ്ഞു. ലോക്ക്ഡൗണില്‍ നിന്നുള്ള പരിവര്‍ത്തനം […]