ജമ്മു കശ്മീരിലെ കുൽഗാം ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ജയ്ഷെ മുഹമ്മദ് (ജെഎം) ഭീകരൻ, 2018 മുതൽ ഷോപ്പിയാനിലും കുൽഗാമിലും സജീവമായ പാകിസ്താൻ പൗരനായ ബാബർ ആണെന്ന് തിരിച്ചറിഞ്ഞതായി ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് (കശ്മീർ) വിജയ് കുമാർ അറിയിച്ചു. ഒരു റൈഫിൾ, ഒരു പിസ്റ്റൾ, രണ്ട് ഗ്രനേഡുകൾ എന്നിവ ഭീകരനിൽ നിന്ന് കണ്ടെടുത്തതായി ഐജിപി പറഞ്ഞു. ബുധനാഴ്ച രാവിലെയാണ് ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിലെ പരിവാൻ മേഖലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. സ്ഥലത്ത് ഇന്ത്യൻ സൈന്യത്തിന്റെയും ജെ-കെ പൊലീസിന്റെയും സംയുക്ത പരിശോധന പുരോഗമിക്കുകയാണ്. രക്ഷാസേന വീടുതോറുമുള്ള തെരച്ചിൽ നടത്തുകയാണ്.
Related News
ഇരുപത്തിനാല് മണിക്കൂര്‍ ദേശീയ പണിമുടക്ക് ഇന്ന് അര്‍ദ്ധ രാത്രി മുതല്‍
സംയുക്ത തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തില്‍ ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ഇരുപത്തിനാല് മണിക്കൂര്‍ ദേശീയ പണിമുടക്ക്. തൊഴിലാളികളുടെ മിനിമം വേതനം വര്‍ദ്ധിപ്പിക്കുന്നത് ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. അവശ്യ സര്‍വീസുകളെയും ശബരിമല, ടൂറിസം മേഖലകളെയും പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. തൊഴിലാളികളുടെ മിനിമം വേതനം പ്രതിമാസം 21000 രൂപയാക്കുക, പൊതുമേഖല സ്വകാര്യവത്കരണം ഉപേക്ഷിക്കുക, വിലക്കയറ്റം തടയുക തുടങ്ങിയ നിരവധി ആവശ്യങ്ങൾ ഉയർത്തിയാണ് ദേശീയ പണിമുടക്ക് നടത്തുന്നത്. സർക്കാർ, പൊതുമേഖലാ ,ബാങ്ക് – ഇൻഷുറൻസ് ജീവനക്കാർ സമരത്തില്‍ പങ്കെടുക്കും. കർഷകരും, […]
‘ഭരണഘടനയുടെ ആമുഖം മനസ്സിലാക്കിയവരില്‍ വിഭാഗീയ ചിന്ത ഉണ്ടാകില്ല’
ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം കൃത്യമായി മനസ്സിലാക്കിയാല്‍ രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ വിഭാഗീയത ഉണ്ടാവില്ലെന്ന് ഗവര്‍ണര്‍ പി സദാശിവം. വിദ്യാര്‍ത്ഥികളെ സ്കൂള്‍ തലം മുതല്‍ തന്നെ ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം ഉള്‍ക്കൊള്ളാന്‍ പ്രാപ്തരാക്കണമെന്നും പി സദാശിവം പറഞ്ഞു. മഹത്മാ ഗാന്ധി രക്തസാക്ഷി ദിനാചരണത്തോടനുബന്ധിച്ച് പാലക്കാട് നടക്കുന്ന രക്തസാക്ഷ്യം പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു ഗവര്‍ണര്‍. ഇന്ത്യന്‍ ജനസമൂഹത്തിന്റെ ഇടയിലുള്ള എല്ലാ വിഭാഗീയ ചിന്തകളെയും ഇല്ലാതാക്കാന്‍ ശേഷിയുള്ളതാണ് ഭരണഘടനയുടെ ആമുഖമെന്നും അത് ശരിയായി മനസ്സിലാക്കിയാല്‍ ഇന്ത്യക്കാര്‍ക്കിടയില്‍ വിഭാഗീയ ചിന്തകളുണ്ടാവില്ലെന്നുമാണ് ഗവര്‍ണര്‍ പറഞ്ഞത്. മഹാത്മാഗാന്ധിയുടെ നൂറ്റി […]
അന്വേഷണ സംഘത്തെ വെട്ടിലാക്കി ജോളി; അവശയാണെന്ന് ‘അഭിനയം’
കസ്റ്റഡി കാലാവധിയുടെ അവസാന ദിവസങ്ങളില്‍ അന്വേഷണ സംഘത്തെ വെട്ടിലാക്കി നാടകീയ നീക്കങ്ങളുമായി ജോളി. ചോദ്യം ചെയ്യലിനോട് സഹകരിക്കാതെ താന്‍ ഏറെ അവശയാണെന്ന് സ്ഥാപിക്കാനുള്ള അഭിനയമാണ് ജോളി നടത്തിയതെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. അന്വേഷണ സംഘത്തെ വഴിതിരിച്ചു വിടാനായി ബോധപൂര്‍വ്വം തെറ്റായ വിവരങ്ങള്‍ ചോദ്യം ചെയ്യലില്‍ ജോളി പങ്ക് വെയ്ക്കുന്നതായും കണ്ടെത്തിയതായി പൊലീസ് പറയുന്നു. ഒരു ഭാഗത്ത് അഭിനയവും മറുഭാഗത്ത് കള്ള മൊഴികളും – ഇതായിരുന്നു കസ്റ്റഡിയിലെ അവസാന ദിവസങ്ങളില്‍ ജോളി അന്വേഷണ സംഘത്തിന് മുമ്പില്‍ തീര്‍ത്ത പ്രതിബന്ധങ്ങള്‍. […]