കുപ്പിവെള്ള വില നിയന്ത്രണത്തിൽ സിംഗിൾ ബഞ്ച് ഉത്തരവ് ചോദ്യം ചെയ്തുള്ള സർക്കാർ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഇന്ന് പരിഗണിക്കും. അവശ്യസാധനങ്ങളുടെ പട്ടികയിലുള്ള കുപ്പിവെള്ളത്തിന് വിലനിയന്ത്രിക്കാൻ കഴിയുമെന്നാണ് സർക്കാർ വാദം. വിഷയത്തിൽ സർക്കാർ ഇന്ന് നിലപാട് അറിയിക്കും. ഭക്ഷ്യസുരക്ഷാ നിയമം അനുസരിച്ച് പാക്ക് ചെയ്ത വരുന്ന ഭക്ഷ്യ വസ്തുക്കളുടെ വിലനിര്‍ണയം നടത്തേണ്ടത് കേന്ദ്ര സര്ക്കാരെന്നായിരുന്നു നേരത്തെ ഹർജിക്കാർ വാദിച്ചത്. എന്നാൽ കുപ്പിവെള്ളം ഈ പട്ടികയിൽ ഉൾപ്പെടുന്നുണ്ടെങ്കിലും വില നിയന്ത്രണത്തിന് തടസ്സമില്ലെന്നാണ് സംസ്ഥാന സർക്കാർ അപ്പീലിൽ പറയുന്നത്.
Related News
ആറ് ഡോക്ടര്‍മാരുള്‍പ്പെടെ 14 പേര്‍ക്ക് കോവിഡ്; കോഴിക്കോട് മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനം പ്രതിസന്ധിയില്‍
ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷക്ക് പ്രത്യേക പരിഗണന നല്കാന് തീരുമാനിച്ചതായി മന്ത്രി ടി.പി രാമകൃഷ്ണന് പറഞ്ഞു ആറ് ഡോക്ടര്‍മാരുള്‍പ്പെടെ 14 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥീരീകരിച്ചതോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ പ്രവര്‍ത്തനം പ്രതിസന്ധിയില്‍. നെഫ്രോളജി കാര്‍ഡിയോളജി വാര്‍ഡുകള്‍ അടച്ചു.ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷക്ക് പ്രത്യേക പരിഗണന നല്കാന് തീരുമാനിച്ചതായി മന്ത്രി ടി.പി രാമകൃഷ്ണന് പറഞ്ഞു. അസിസ്റ്റന്റ് പ്രഫസര്‍ ഉള്‍പ്പെടെ ആറു ഡോക്ടര്‍മാര്‍,ആറു നഴ്സുമാര്‍,സെക്യൂരിറ്റി ജീവനക്കാരന്,ഫാര്‍മസിസ്റ്റ് എന്നിവര്‍ക്കാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ രോഗം സ്ഥിരീകരിച്ചത്.ഇതോടെ 88 ആരോഗ്യ പ്രവര്‍ത്തകര്‍ നിരീക്ഷണത്തിലായി.3,4,36,നെഫ്രോളജി,കാര്‍ഡിയോളജി […]
പൂതന പരാമര്‍ശത്തില്‍ മന്ത്രി ജി. സുധാകരന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീന്‍ ചിറ്റ്
ഷാനിമോള്‍ ഉസ്മാനെതിരായ പൂതന പരാമര്‍ശത്തില്‍ മന്ത്രി ജി. സുധാകരന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീന്‍ ചിറ്റ്. സുധാകരന്റെ പ്രസംഗത്തില്‍ പെരുമാറ്റ ചട്ട ലംഘനം ഉണ്ടായില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചു. കളക്ടറുടെയും എസ്.പിയുടെയും റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച ശേഷമാണ് നടപടി. അരൂർ മണ്ഡലത്തിൽ നടന്ന ഒരു കുടുംബ യോഗത്തിനിടെയാണ് മന്ത്രി ജി.സുധാകരന്റെ പൂതന പരാമർശം ഉണ്ടായത്. യു.ഡി.എഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാനെയാണ് മന്ത്രി അപകീർത്തിപെടുത്തിയെന്ന് കാണിച്ച് കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതിയും നൽകി. സംഭവം അന്വേഷിച്ച ആലപ്പുഴ […]
സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; മലപ്പുറത്ത് കൊവിഡ് ബാധിതന് കുഴഞ്ഞു വീണ് മരിച്ചു
സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. മരിച്ചത് മലപ്പുറം തിരൂർ പുറത്തൂർ സ്വദേശിയായ അബ്ദുൾ ഖാദറാണ്. 69 വയസായിരുന്നു. മരണശേഷമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ബംഗളൂരുവിൽ നിന്നെത്തി നിരീക്ഷണത്തിൽ കഴിയുന്നതിനിടെ കുഴഞ്ഞുവീണാണ് മരണം. പുറത്തൂരിലെ വീട്ടിലായിരുന്നു നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നത്. വീട്ടിൽ ക്വാറന്റീനിലിരിക്കുന്നതിനിടെ പനി ബാധിക്കുകയും ആരോഗ്യനില ഗുരുതരമാകുകയുമായിരുന്നു. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ് മൃതദേഹം.