ജമ്മുകശ്മീരിലെ മുൻ മുഖ്യമന്ത്രിമാർക്കും കുടുംബത്തിനുമുള്ള എസ്എസ്ജി സംരക്ഷണം പിൻവലിച്ചു. ജമ്മുകാശ്മീർ സർക്കാർ ഇക്കാര്യത്തിൽ ഉത്തരവ് പ്രസിദ്ധികരിച്ചു. ഫറൂക്ക് അബ്ദുള്ള, മെഹബൂബാ മുഫ്തി, ഒമർ അബ്ദുള്ള, ഗുലാം നബി ആസാദ് അടക്കമുള്ളവർക്ക് എസ്എസ്ജി സംരക്ഷണം നഷ്ടമാകും. ശേഷിയ്ക്കുന്ന എസ്പിജി സംരക്ഷണം കേന്ദ്ര ആഭ്യന്തര മന്ത്രാലയവും പിൻവലിയ്ക്കുമെന്ന് സൂചനയുണ്ട്. അതേസമയം, നടപടി പ്രകോപനപപരമാണെന്ന് പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾ കുറ്റപ്പെടുത്തി.
Related News
ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടയുന്നു; പരീക്ഷകള്‍ മാറ്റി
കാസർകോട് രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടി കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുന്നു. ഹര്‍ത്താല്‍ അനുകൂലികള്‍ പലയിടങ്ങളിലും വാഹനങ്ങള്‍ തടയുന്നു. കോഴിക്കോട് പന്തീര്‍പാടത്ത് കെ.എസ്.ആര്.ടി.സി ബസിന് നേരെ കല്ലെറിഞ്ഞു. ആറ്റിങ്ങലില്‍ വാഹനം തടഞ്ഞവരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. ആറ്റുകാല്‍ പൊങ്കാല ഒരുക്കങ്ങള്‍ നടക്കുന്നതിനാല്‍ തിരുവനന്തപുരത്ത് കടകള്‍ അടപ്പിക്കില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു. 11 മണിക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തും. അതേസമയം ജനങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തണമെന്ന് ഡി.ജി.പി […]
പൗരത്വ ഭേദഗതി ബില്‍; മുസ്ലിം വിദ്യാർഥി സംഘടനകളുടെ പാർലമെന്റ് മാർച്ച് ഇന്ന്
പൗരത്വ നിയമഭേദഗതിക്കെതിരെ രാജ്യവ്യാപക പ്രതിഷേധം തുടരുന്നു. തലസ്ഥാന നഗരിയിലും പ്രതിഷേധം കനക്കുകയാണ്. ഇന്ന് വിവിധ മുസ്ലിം വിദ്യാർഥി സംഘടനകൾ പാർലമെന്റ് മാർച്ചും പ്രഖ്യാപിച്ചിട്ടുണ്ട്. പൗരത്വ ഭേദഗതി ബില്ല് പാസാക്കിയ പാർലമെന്റ് സമ്മേളനം ഇന്ന് അവസാനിക്കാനിരിക്കെയാണ് വിദ്യാർഥി സംഘടനകൾ പ്രതിഷേധം വീണ്ടും ശക്തമാക്കിയിരിക്കുന്നത്. മുസ്ലിം സംഘടനകളായ എം.എസ്.എഫും എസ്.ഐ.ഒയും ഇന്ന് പാർലമെന്റ് മാർച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ ഡൽഹിയിലെ വിവിധ കേന്ദ്ര സർവകലാശാലകളിൽ വിദ്യാർഥികൾ പ്രതിഷേധിച്ചു. ഡൽഹി സർവകലാശാലയിൽ നടന്ന പ്രതിഷേധത്തിൽ സർവകാലാശാല അധ്യാപകരായ ഹാനി ബാബു, സച്ചിൻ നാരായണൻ, […]
സി.പി.എമ്മിന്റെ സമ്മർദ്ദത്തിനു വഴങ്ങിയാണ് പ്രസിഡന്റ് സ്ഥാനം രാജി വയ്ക്കാൻ സി.പി.ഐ ആവശ്യപ്പെട്ടതെന്ന് ഈശ്വരി രേശൻ
സി.പി.എമ്മിന്റെ സമ്മർദ്ദത്തിനു വഴങ്ങിയാണ് അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജി വയ്ക്കാൻ സി.പി.ഐ തന്നോട് ആവശ്യപ്പെട്ടതെന്ന് ഈശ്വരി രേശൻ. തനിക്ക് നിയമസഭ സീറ്റ് ലഭിക്കുമെന്ന തോന്നല്‍ ചില നേതാക്കളെ ഭയപ്പെടുത്തുന്നതായും ഈശ്വരി രേശൻ മീഡിയവണിനോട് പറഞ്ഞു. പാർട്ടി തനിക്കെതിരെ ഉന്നയിച്ച പരാതികൾക്ക് മുഴുവൻ മറുപടി നൽകിയതാണ് .സി.പി.ഐക്ക് വേണ്ടിയല്ല സി.പി.എമ്മിന്റെ സമ്മർദ്ദത്തിനു വഴങ്ങിയാണ് ജില്ലാ നേതൃത്വം രാജി ആവശ്യപ്പെട്ടത്. തന്റെ വളർച്ച തടയാൻ പല നേതാക്കളും ശ്രമിക്കുന്നൂണ്ട്. നിയമസഭ തെരഞ്ഞെടുപ്പിൽ മണാർകാട് സീറ്റ് തനിക്ക് ലഭിക്കുമെന്നതിനാലാണ് […]