India

തെരഞ്ഞെടുപ്പ് റാലികൾ പൂർണ്ണമായി നിരോധിയ്ക്കാനുള്ള നീക്കം; രാഷ്ട്രിയപാർട്ടികളുടെ എതിർപ്പ് പരിഗണിയ്ക്കും

തെരഞ്ഞെടുപ്പ് റാലികൾ പൂർണ്ണമായി നിരോധിയ്ക്കാനുള്ള നീക്കത്തിൽ രാഷ്ട്രിയപാർട്ടികളുടെ എതിർപ്പ് തെരഞ്ഞെടുപ്പ് കമ്മീഷൻ പരിഗണിയ്ക്കും. ചെറുറാലികൾ അനുവദിയ്ക്കാൻ ആകും തിരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാകുക. റാലികൾ സംഘടിപ്പിയ്ക്കാൻ കർശന വ്യവസ്ഥകൾ ഉൾപ്പെടുത്തി രാഷ്ട്രിയ പാർട്ടികൾക്ക് കമ്മീഷൻ മാർഗനിർദ്ദേശങ്ങൾ നൽകും. റോഡ് ഷോകൾ സംഘടിപ്പിയ്ക്കുന്നതിന് പൂർണ്ണ വിലക്ക് കമ്മീഷൻ എർപ്പെടുത്തും. ഒരു ബൂത്തിൽ അനുവദിയ്ക്കുന്ന പരമാവധി വോട്ടർമാരുടെ എണ്ണം 1200-1250 ആയി പുനർനിശ്ചയിക്കും.