സംസ്ഥാനത്തെ ഒമിക്രോൺ, കൊവിഡ് കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻറെ അധ്യക്ഷതയിൽ ഇന്ന് അവലോകന യോഗം ചേരും. കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടതുണ്ടോയെന്ന് ഈ യോഗം ചർച്ച ചെയ്യും. ഒമിക്രോൺ വ്യാപന പശ്ചാത്തലത്തിൽ ഡിസംബർ 31 മുതൽ ജനുവരി രണ്ട് വരെ സംസ്ഥാനത്ത് ഏർപ്പെടുത്തിയിരുന്ന രാത്രികാല നിയന്ത്രണം പിൻവലിച്ചിരുന്നു. എന്നാൽ സംസ്ഥാനത്ത് ഒമിക്രോൺ കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ നിയന്ത്രണം കർശനമാക്കാനാണ് സാധ്യത.
Related News
മൂന്ന് വർഷത്തിനുള്ളിൽ കേരളത്തിലെ ദേശീയ പാതകൾ ആറുവരിയാക്കും: മന്ത്രി പി.എ. മുഹമ്മദ് റിയാസ്
2025 ഓടെ സംസ്ഥാനത്തെ ദേശീയപാതാ നവീകരണം പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ഏകദേശം 600 കിലോമീറ്റർ റോഡാണ് ആറുവരി പാതയാക്കുന്നത്. ദേശീയപാത വികസനത്തിന് സ്ഥലമേറ്റെടുക്കുന്നതിന് 25 ശതമാനം തുക നൽകുന്ന രാജ്യത്തെ ഏക സംസ്ഥാനമാണ് കേരളം. മറ്റു സംസ്ഥാനങ്ങളിൽ മുഴുവൻ തുകയും ദേശീയപാത അതോറിറ്റിയാണ് വഹിക്കുന്നതെന്നും മന്ത്രി പറഞ്ഞു. പാറശ്ശാല മണ്ഡലത്തിലെ മൈലക്കര, പൂഴനാട്, മണ്ഡപത്തിൻകടവ്, മണക്കാല, പേരോണം റിംഗ് റോഡിന്റെ നിർമ്മാണോദ്ഘാടനം നിർവഹിച്ചു സംസാരിക്കുകക്കായിരുന്നു മന്ത്രി. […]
കള്ളപ്പണക്കേസ്: പൊലീസുമായി സഹകരിക്കേണ്ടെന്ന് ബി.ജെ.പി തീരുമാനം
കള്ളപ്പണക്കേസ് അന്വേഷണത്തില്‍ പൊലീസുമായി സഹകരിക്കേണ്ടെന്ന് ബി.ജെ.പി തീരുമാനം. നോട്ടീസ് നല്കി ഹാജരാവാന്‍ ആവശ്യപ്പെട്ടാല്‍ അപ്പോള്‍ നിയമോപദേശം തേടാമെന്നും പാര്‍ട്ടി കോര്‍കമ്മിറ്റി യോഗം തീരുമാനിച്ചു. കള്ളപ്പണക്കേസില്‍ സര്‍ക്കാര്‍ വേട്ടയാടുന്നു എന്നാണ് ബി.ജെ.പി ആരോപിക്കുന്നത്. ഇതിനെതിരെ ഇന്ന് തിരുവനന്തപുരത്ത് കോര്‍കമ്മിറ്റി അംഗങ്ങള്‍ പ്രതിഷേധിച്ചിരുന്നു. ബി.ജെ.പി നേതാക്കളെ കള്ളക്കേസില്‍ കുടുക്കാനാണ് തീരുമാനമെങ്കില്‍ മുഖ്യമന്ത്രി അധികകാലം വീട്ടില്‍ കിടന്ന് ഉറങ്ങാമെന്ന് വിചാരിക്കേണ്ടെന്ന് ബി.ജെ.പി നേതാവ് എ.എന്‍ രാധാകൃഷ്ണന് പറഞ്ഞു. കേരളത്തില്‍ ജനാധിപത്യ ധ്വംസനാണ് നടക്കുന്നതെന്നും, ജനാധിപത്യത്തിന്റെ സംരക്ഷണത്തിനായി ബി.ജെ.പി നടത്തുന്ന സമരത്തിന് കേരള […]
പാലാരിവട്ടം പാലം പൊളിക്കാനുള്ള നടപടികൾ ഒക്ടോ. 10 വരെ ആരംഭിക്കരുതെന്ന് ഹൈക്കോടതി
പാലാരിവട്ടം പാലം പൊളിക്കാനുള്ള നടപടികൾ ഒക്ടോബർ 10 വരെ ആരംഭിക്കരുതെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. പാലം പൊളിക്കുന്നതിനെതിരായ ഹരജിയിൽ ഹൈക്കോടതി സർക്കാർ നിലപാട് തേടി. പാലാരിവട്ടം പാലം പൊളിക്കണമെന്ന നിലപാട് ശരിയല്ലെന്ന വാദവുമായി അസോസിയേഷൻ ഓഫ് സ്ട്രെച്ചറൽ ആൻഡ് ജിയോടെക്നിക്കൽ കൺസൾട്ടിംഗ് എൻജിനീയേഴ്സ് രംഗത്തെത്തിയിരുന്നു. പാലം പൊളിക്കാതെ തകരാറുകൾ പരിഹരിക്കാവുന്ന നിർദേശങ്ങളക്കമുള്ള വിശദമായ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കാനൊരുങ്ങുകയാണ് അസോസിയേഷൻ ഓഫ് സ്ട്രെച്ചറൽ ആൻഡ് ജിയോടെക്നിക്കൽ കൺസൾട്ടിംഗ് എൻജിനീയേഴ്സ്.