ഒമിക്രോൺ വ്യാപനവുമായി ബന്ധപ്പെട്ട ആശങ്കകൾക്കിടെ ഉത്തർപ്രദേശ് ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് നടത്തുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണുമായി കൂടിക്കാഴ്ച നടത്തും.
രോഗവ്യാപനം കണക്കിലെടുത്ത് തിരഞ്ഞെടുപ്പ് രണ്ടോ മൂന്നോ മാസത്തേക്ക് മാറ്റിവെക്കണമെന്ന് അലഹബാദ് ഹൈക്കോടതി നിർദ്ദേശിച്ച സാഹചര്യത്തിലാണ് ആരോഗ്യ മന്ത്രാലയവുമായുള്ള കൂടിക്കാഴ്ച. തെരഞ്ഞെടുപ്പ് നടപടികളുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചാൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുശീൽ ചന്ദ്രയുടെ നേതൃത്വത്തിലുള്ള സംഘം തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്നോടിയായി കൊവിഡ് സാഹചര്യം വിലയിരുത്താൻ നാളെ മുതൽ മൂന്ന് ദിവസം ഉത്തർപ്രദേശ് സന്ദർശിക്കും. സാഹചര്യം അനുകൂലമാണെങ്കിൽ ജനുവരി മൂന്നിന് തെഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടാകും.