ഗജരാജൻ മംഗലാംകുന്ന് രാമചന്ദ്രൻ ചരിഞ്ഞു. രണ്ട് ദിവസമായി ആനക്ക് ദേഹാസ്വാസ്ഥ്യമുണ്ടായിരുന്നു. ഒരു മാസത്തിനിടെ മംഗലാംകുന്ന് ആനത്തറവാട്ടിൽ നിന്നും വിടവാങ്ങുന്ന മൂന്നാമത്തെ ഗജവീരനാണ് രാമചന്ദ്രൻ. ഈ വർഷം നാല് ആനകളാണ് ഇവിടെ ചരിഞ്ഞത്. നേരത്തെ മംഗലാം കുന്ന് രാജൻ, മംഗലാം കുന്ന് കർണൻ, മംഗലാംകുന്ന് ഗജേന്ദ്രൻ എന്നീ ആനകൾ ചരിഞ്ഞിരുന്നു. മംഗലാംകുന്നിൽ ഇനി 5 ആനകളാണുള്ളത്. ജില്ലയിൽ ഇനി അവശേഷിക്കുന്നത് 29 നാട്ടാനകളാണ്.
Related News
പാറശാല ഷാരോൺ വധക്കേസ്; ഗ്രീഷ്മയുമായി ഇന്നും തെളിവെടുപ്പ്
പാറശാല ഷാരോൺ കേസിലെ മുഖ്യപ്രതി ഗ്രീഷ്മയുമായി അന്വേഷണസംഘം ഇന്നും തെളിവെടുപ്പ് നടത്തും. ഗ്രീഷ്മയും ഷാരോണും ഒരുമിച്ച് കഴിഞ്ഞു എന്ന് പറയപ്പെടുന്ന സ്ഥലങ്ങളിലാണ് ഇന്ന് തെളിവെടുപ്പ് നടത്തുക. കഴിഞ്ഞദിവസം നടത്തിയ 9 മണിക്കൂറിൽ അധികം നീണ്ടു നിന്ന തെളിവെടുപ്പിൽ നിർണായക വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. പ്രധാനമായും ഷാരോൺ രാജിന് നൽകിയ വിഷവും അതുപോലെതന്നെ അതിനു വേണ്ടി ഉപയോഗിച്ച പാത്രവുമാണ് അന്വേഷണസംഘം കഴിഞ്ഞദിവസം കണ്ടെത്തിയത്. ചോദ്യംചെയ്യലിന്റെ ആദ്യഘട്ടത്തിൽ തന്നെ പ്രതി ഗ്രീഷ്മ ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിക്കുകയായിരുന്നു എന്നാണ് അന്വേഷണം സംഘം […]
കരിപ്പൂർ എയർപോർട്ടിൽ നിന്നും വിമാന സർവീസുകൾ പുനരാരംഭിച്ചു
കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ ഇന്നലെ നടന്ന അപകടത്തിന് ശേഷം വിമാനത്താവളം പൂർണ്ണമായും പ്രവർത്തന സജ്ജമായി. വിമാനങ്ങൾ സാധാരണ നിലയിൽ സർവിസ് പുനരാരംഭിച്ചതായി എയർപോർട്ട് ഡയറക്റ്റർ അറിയിച്ചു. അപകടത്തെ തുടർന്ന് കരിപ്പൂരിൽ സർവ്വീസ് താല്‍ക്കാലികമായി നിർത്തിവെച്ചിരുന്നു. തുടർന്ന് കരിപ്പൂരിലിറങ്ങേണ്ട വിമാനം കണ്ണൂരിലായിരുന്നു ഇറങ്ങിയിരുന്നത്. വെളുപ്പിന് മൂന്ന് മണിയോടുകൂടിയാണ് റൺവേ പ്രവർത്തനക്ഷമമായത്. രാവിലെ മൂന്ന് മണി മുതൽ ഉച്ചക്ക് രണ്ടര വരെയുള്ള സമയത്തില്‍ അഞ്ച് ആഭ്യന്തര വിമാനങ്ങള്‍ കരിപ്പൂരിലിറങ്ങുകയും രണ്ട് ആഭ്യന്തര വിമാനങ്ങളും ഒരു അന്താരാഷ്ട്ര വിമാനവും കരിപ്പൂരില്‍ നിന്ന് പറക്കുകയും […]
കേരളത്തില്‍ നഴ്സിംഗ് പഠനത്തിന് സീറ്റുകളില്ല; വിദ്യാര്‍ഥികള്‍ ആശങ്കയില്‍
കോവിഡ് ഭീതി മൂലം സംസ്ഥാനത്തിന് പുറത്തെ നഴ്സിംഗ് പഠനം പലരും ഉപേക്ഷിച്ചതോടെ സംസ്ഥാനത്തെ നേഴ്സിംഗ് കോളേജുകളില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത് കേരളത്തിലെ നഴ്സിംഗ് പഠനത്തിന് ആവശ്യത്തിന് സീറ്റുകളില്ലെന്ന പരാതി വ്യാപകമാകുന്നു. കോവിഡ് ഭീതിമൂലം സംസ്ഥാനത്തിന് പുറത്തെ നഴ്സിംഗ് പഠനം പലരും ഉപേക്ഷിച്ചതോടെ സംസ്ഥാനത്തെ നേഴ്സിംഗ് കോളേജുകളില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഉയർന്ന മാർക്ക് ഉള്ളവർക്ക് മാത്രമായി പ്രവേശനം നിജപ്പെടുത്തുബോള്, നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് അവസരം നഷ്ടമാകും. ഇതോടെ സീറ്റ് വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. കേരളത്തില്‍ പഠിക്കുന്നതിനേക്കാള്‍ മൂന്നിരട്ടി വിദ്യാര്‍ത്ഥികളാണ് […]