കേരളത്തിലെ ക്വാറികളുടെ ദൂരപരിധി വിഷയത്തിൽ ഏഴംഗ വിദഗ്ധ പഠന സമിതി രൂപീകരിച്ച് ദേശീയ ഹരിത ട്രൈബ്യുണൽ. ഖനനത്തിനായി സ്ഫോടനം നടത്തുന്ന ക്വാറികൾ ജനവാസകേന്ദ്രത്തിൽ നിന്ന് ഇരുനൂറ് മീറ്ററും, അല്ലാത്തവ നൂറ് മീറ്ററും ദൂരപരിധി പാലിക്കണമെന്ന ദേശീയ ഹരിത ട്രൈബ്യുണൽ ഉത്തരവിനെതിരെ ക്വാറി ഉടമകൾ സമർപ്പിച്ച ഹർജികൾ പരിഗണിക്കവേയാണ് നടപടി.
Related News
എയ്ഡഡ് സ്കൂളിലെ അധ്യാപക നിയമനം പി.എസ്.സി വഴിയാക്കണമെന്ന് വെള്ളാപ്പള്ളി
എയ്ഡഡ് സ്കൂളിലെ അധ്യാപക നിയമനം പി.എസ്.സി വഴിയാക്കണമെന്ന് എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എയ്ഡഡ് നിയമനങ്ങളിൽ ഇടപെടാനുള്ള സർക്കാർ തീരുമാനം പ്രശംസനീയമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. എയ്ഡഡ് സ്കൂൾ അധ്യാപക നിയമനം നിയന്ത്രിക്കുമെന്ന് സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെ ചില മാനേജ്മെന്റുകൾ രംഗത്തെത്തിയെങ്കിലും സർക്കാർ വഴങ്ങിയില്ല. കൃത്യമായ ഒരഭിപ്രായം പറയാതെ നിന്ന എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി ഒടുവിൽ നിലപാട് വ്യക്തമാക്കി. നിയമനം പി.എസ്.സിക്ക് വിടണം സ്വകാര്യ മേഖലയിലെ അധ്യാപക നിയമനം സാമൂഹിക സാമുദായിക നീതിക്ക് […]
മോദിയുടെ ദ്വിരാഷ്ട്ര സന്ദര്‍ശനത്തിന് നാളെ തുടക്കമാകും
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദ്വിരാഷ്ട്ര സന്ദര്‍ശനത്തിന് നാളെ തുടക്കമാകും. ശ്രീലങ്കയും മാലദ്വീപുമാണ് മോദി സന്ദര്‍ശിക്കുക. വിദേശകാര്യമന്ത്രി ഡോ. എസ് ജയശങ്കര്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ന് ഭൂട്ടാനിലെത്തും. അയല്‍ രാഷ്ട്രങ്ങളുമായുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതാണ് രണ്ടാം മോദി സര്‍ക്കാറിന്റെ വിദേശ നയം. ഇതിന്റെ ഭാഗമായാണ് ഭൂട്ടാന്, ശ്രീലങ്ക, മാലദ്വീപ് സന്ദര്‍ശനങ്ങള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിദേശകാര്യമന്ത്രി ഡോ. എസ് ജയശങ്കറും രണ്ട് ദിവസത്തെ സന്ദര്‍ശനങ്ങളാണ് നിശ്ചയിച്ചിട്ടുള്ളത്. ഡോ. എസ് ജയശങ്കര്‍ ഇന്ന് ഭൂട്ടാനിലെത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദി […]
രാജ്യത്ത് ആദ്യമായി 24 മണിക്കൂറിനിടെ കോവിഡ് ബാധിതരുടെ എണ്ണം 10000 കടന്നു, അഞ്ച് സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ്
നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ ബെഡുകള്‍, വെന്റിലേറ്ററുകള്‍ എന്നിവയ്ക്ക് കുറവുണ്ടാകുമെന്ന് മുന്നറിയിപ്പ്. ഡൽഹി, മഹാരാഷ്ട്ര, ഗുജറാത്ത്, ഉത്തർപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങൾക്കാണ് മുന്നറിയിപ്പ്. രാജ്യത്ത് 24 മണിക്കൂറിനിടെ 10956 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ആദ്യമായാണ് ഒരു ദിവസത്തിനുള്ളില്‍ പതിനായിരത്തിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്. 396 പേരാണ് 24 മണിക്കൂറിനിടെ രോഗം ബാധിച്ച് മരിച്ചത്. ഇന്ത്യ നാലാമത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ബ്രിട്ടനെയാണ് ഇന്ത്യ മറികടന്നത്. റഷ്യ, ബ്രസീല്‍, അമേരിക്ക എന്നീ രാജ്യങ്ങളാണ് കോവിഡ് വ്യാപനത്തില്‍ ഇനി ഇന്ത്യക്ക് മുന്നിലുള്ളത്. […]