India

റെയിൽവേ പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്ക് കുറച്ചു

റെയിൽവേ പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്ക് കുറച്ചു. അൻപത് രൂപയായിരുന്ന ടിക്കറ്റ് നിരക്ക് പത്ത് രൂപയാക്കി കുറച്ചു. പുതുക്കിയ നിരക്ക് ഇന്ന് മുതൽ ബാധകമാകുമെന്ന് റെയിൽവേ അറിയിച്ചു. ( railway platform ticket price reduced )

മഹാരാഷ്ട്രയിലും പ്ലാറ്റ്‌ഫോം ടിക്റ്റ് നിരക്ക് അൻപത് രൂപയിൽ നിന്ന് പത്ത് രൂപയാക്കിയിട്ടുണ്ട്. ഛത്രപതി ശിവാജി മഹാരാജ് ടെർമിനസ്, ദാദർ, ലോക്മാന്യതിലക് ടെർമിനസ്, താനെ, കല്യാൺ, പൻവേൽ സ്റ്റേഷനുകൾക്കാണ് ഇത് ബാധകം. സെൻട്രൽ റെയിൽവേ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

https://pbs.twimg.com/media/FE9-LbBVQAAMy7X?format=jpg&name=900×900