സൂര്യാതപ മുന്നറിയിപ്പ് കണക്കിലെടുത്ത് തൊഴില്‍ സമയം പുനക്രമീകരിച്ച ലേബര്‍ കമ്മീഷണറുടെ ഉത്തരവ് അട്ടിമറിക്കപ്പെടുന്നു .സര്‍ക്കാര്‍ വകുപ്പുകള്‍ പോലും നട്ടുച്ചക്ക് തൊഴിലാളികളെ ജോലി ചെയ്യിപ്പിക്കുന്നത് തുടരുകയാണ്. തൊഴില്‍വകുപ്പ് പരിശോധന കാര്യക്ഷമമല്ലാത്തതാണ് ഇതിന് കാരണമെന്നാണ് ആക്ഷേപം.
സര്‍ക്കാറിന്റെ വിവിധ വകുപ്പുകള്‍ വെയില് കൊള്ളരുതെന്ന മുന്നറിയിപ്പ് പലതവണ നല്‍കിയതാണ്. ലേബര്‍ കമ്മീഷ്ണര്‍ തൊഴില്‍ സമയം പുനക്രമീകരിച്ച് ഉത്തരവ് ഇറക്കുകയും ചെയ്തു. എന്നാല്‍ സര്‍ക്കാര്‍ വകുപ്പുകള്‍ പോലും ഇത് അട്ടിമറിക്കുന്നു. തൃത്താല-വെള്ളിയാങ്കല്ല് റോഡിന്റെ നവീകരണത്തിനാണ് സമയക്രമം പാലിക്കാതെ ജോലി ചെയ്യിപ്പിക്കുന്നത്. പൊതുമരാമത്ത് വകുപ്പിന് കീഴിലെ ജോലികള്‍ കരാറുകരാണ് തൊഴിലാളികളെ കൊണ്ട് ചെയ്യിപ്പിക്കുന്നത് വെയിലിന്റെ ചൂടിനു പുറമെ,റോഡിന്റെയും ടാറിന്റെയും ചൂട് സഹിച്ചാണ് ഇതര സംസ്ഥാന തൊഴിലാളികള്‍ ജോലിചെയ്യുന്നത്. 41 ഡിഗ്രി ചൂടുള്ള പാലക്കാട് ജില്ലയില്‍ കെ.എസ്.ഇ.ബി ജോലികളും ഉച്ചസമയങ്ങളില്‍ ഇപ്പോഴും നടക്കുന്നുണ്ട്.