ഛാട്ട് പൂജയുമായി ബന്ധപ്പെട്ട് യമുനാ നദിയിലെ വിഷപ്പത നീക്കം ചെയ്ത് ഡൽഹി സർക്കാർ. 15 ബോട്ടുകളാണ് യമുനയിൽ നിന്ന് വിഷപ്പത നീക്കം ചെയ്യുന്നത്. വിഷപ്പത നിറഞ്ഞ യമുനയിൽ ആളുകൾ മുങ്ങുന്നതിനെതിരെ രൂക്ഷ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് ഡൽഹി സർക്കാർ വിഷപ്പത നീക്കം ചെയ്യാനുള്ള നടപടികൾ സ്വീകരിച്ചത്.
Related News
ഡല്‍ഹിയില്‍ തീപ്പിടുത്തം; ഒരാള്‍ മരിച്ചു
ഡൽഹിയിൽ പേപ്പർ പ്രിന്റിങ് പ്രസില്‍ ഉണ്ടായ തീപിടുത്തത്തിൽ ഒരാള്‍ മരിച്ചു. പത്പര്‍ഗഞ്ചിലെ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലാണ് സംഭവം. ഫയര്‍ഫോഴ്സെത്തി തീ അണക്കാനുള്ള ശ്രമം തുടരുന്നു. രാത്രി രണ്ട് മണിയോടെയാണ് പത്പര്‍ഗഞ്ചിലെ വ്യാവസായിക മേഖലയില്‍ തീപ്പിടുത്തമുണ്ടായത്. തീയണക്കാന്‍ 32ഓളം അഗ്നിശമന സേനാംഗങ്ങള്‍ സ്ഥലത്തുണ്ടെന്നും മേഖല നിയന്ത്രണ വിധേയമാണെന്നും അധികൃതര്‍ അറിയിച്ചു. വടക്ക് പടിഞ്ഞാറ് ഡല്‍ഹിയില്‍ മൂന്ന് വിദ്യാര്‍ഥികളടക്കം ഒമ്പതുപേരുടെ മരണത്തിന് ഇടയായ തീപ്പിടുത്തത്തിന് ശേഷം ആഴ്ച്ചകള്‍ക്കുള്ളിലാണ് ഈ തീപ്പിടുത്തമുണ്ടായത്. ഡല്‍ഹിയില്‍ തന്നെ ബാഗും പേപ്പറും നിര്‍മിക്കുന്ന അനധികൃത ഫാക്ടറിയില്‍ കഴിഞ്ഞ […]
ശബരിമലയിൽ വലിയ ഭക്തജന തിരക്ക്
മണ്ഡല – മകരവിളക്ക് തീർത്ഥാടനത്തിനായി തുറന്ന ശബരിമലയിൽ വലിയ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. കഴിഞ്ഞ തവണ ഉണ്ടായിരുന്ന നിയന്ത്രണങ്ങൾ നീക്കിയതും തീർത്ഥാടകരുടെ വരവ് കൂടാൻ കാരണമായിട്ടുണ്ട്. ശബരിമലയിലും പരിസര പ്രദേശങ്ങളിലും ശക്തമായ സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. വൃശ്ചികം ഒന്നായിരുന്ന ഇന്നലെ വലിയ ഭക്തജന തിരക്കാണ് ശബരിമലയിൽ അനുഭവപ്പെട്ടത്. തീർത്ഥാടകരിൽ കൂടുതൽ എത്തുന്നത് ഇതര സംസ്ഥാനങ്ങളിൽ നിന്നാണ്. കഴിഞ്ഞ വർഷം ഇവരുടെ വരവിലും കുറവുണ്ടായിരുന്നു. സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് ശബരിമലയിൽ സംഘർഷ സാധ്യത ഇല്ലാത്തതിനാൽ വരും ദിവസങ്ങിലും തിരക്കേറും. […]
‘തനിക്കെതിരെ നടക്കുന്ന അപവാദ പ്രചാരണങ്ങളെ നിയമപരമായി നേരിടും’; എം.എ യൂസഫലി
സോഷ്യൽമീഡിയയിൽ തനിക്കെതിരെ നടക്കുന്ന അപവാദ പ്രചാരണങ്ങളെ നിയമപരമായി നേരിടുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി. ദുബൈയിൽ ഓൺലൈൻ വഴി മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ ഭരണഘടന അനുസരിച്ച് എല്ലാവർക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. എന്നാൽ, അത് മറ്റുളളവരുടെ സ്വാതന്ത്ര്യങ്ങളെ ഹനിക്കുന്ന വിധമാകരുതെന്ന് എം.എ യൂസഫലി പറഞ്ഞു. വ്യക്തിപരമായി ഇത്തരം പ്രചാരണങ്ങൾ തന്നെ ബാധിക്കുന്നതല്ല എന്നാൽ, അരലക്ഷത്തിലേറെ വരെ ജീവനക്കാരെ വേദനിപ്പിക്കുന്ന വിധം അപവാദപ്രചരണം നടക്കുന്നതിനെ നിയമപരമായി നേരിടുമെന്ന് അദ്ദേഹം പറഞ്ഞു.കോവിഡ് കാലത്ത് ഇ കോമേഴ്സ് രംഗത്ത് 200 […]