തിരുവനന്തപുരം•തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബിജെപിയുടെ ദേശീയ നേതാക്കളും മുഖ്യമന്ത്രിമാരും കേരളത്തിലെത്തും. കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനിയും ആര്.കെ. സിംഗും ഒന്‍പതിനും സുഷമാ സ്വരാജ് 11നും രാജ്നാഥ് സിംഗ് 13നും നിതിന്‍ ഗഡ്കരി 15നും നിര്‍മ്മലാ സീതാരാമന് 16നും പീയൂഷ് ഗോയല്‍ 19നും മുഖ്താര്‍ അബ്ബാസ് നഖ്വി 20നും കേരളത്തില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് 21ന് പ്രചാരണത്തിനെത്തും. കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ്.യദ്യൂരപ്പ എട്ടിനും ബിജെപി ദേശീയ വൈസ് പ്രസിഡണ്ട് വിനയ് സഹസ്രബുദ്ധെ നാലിനും സംസ്ഥാനത്ത് പര്യടനം നടത്തും.
Related News
സജി ചെറിയാനെ എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കണമെന്ന ഹർജി; പ്രഥമദൃഷ്ട്യാ നിലനിൽക്കില്ലെന്ന് ഹൈക്കോടതി
സജി ചെറിയാനെ അയോഗ്യനാക്കണമെന്ന ഹർജി പ്രഥമദൃഷ്ട്യാ നിലനിൽക്കുന്നതല്ലെന്ന് ഹൈക്കോടതി നിരീക്ഷണം. സത്യപ്രതിജ്ഞാ ലംഘനം ഉണ്ടായോ എന്ന് കോടതിയ്ക്ക് പരിശോധിക്കാൻ ആകില്ലെന്ന് അഡ്വക്കറ്റ് ജനറൽ കോടതിയില്‍ പറഞ്ഞു. ഹർജി തള്ളണമെന്നും എജി ആവശ്യപ്പെട്ടു. നിയമ പ്രശ്നം സംബന്ധിച്ച് തിങ്കളാഴ്ച റിപ്പോർട്ട് സമർപ്പിക്കാൻ എജിയോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഹർജി ഓഗസ്റ്റ് 2 ന് പരിഗണിക്കാൻ മാറ്റി. ഭരണഘടനാവിരുദ്ധ പ്രസംഗം നടത്തിയ സജി ചെറിയാന് എംഎൽഎ ആയി തുടരാൻ യോഗ്യതയില്ലെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം സ്വദേശി പി ബിജുവാണ് ഹൈക്കോടതിയില്‍ ഹർജി നല്‍കിയത്. […]
ഓണം കഴിഞ്ഞു; ഇനി വേണ്ടത് അതിജാഗ്രതയെന്ന് ആരോഗ്യമന്ത്രി
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സിനിമാ തിയേറ്ററുകള്‍ തുടങ്ങിയവ ഒഴികെയുള്ളവയുടെ നിയന്ത്രണങ്ങള്‍ നീക്കുമ്പോള്‍ ജനങ്ങള്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങുകയാണ്. ഓണം കഴിഞ്ഞതോടെയും അണ്‍ലോക്ക് ഇളവുകള്‍ കൂടിയതോടെയും അതിജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. പൊതുജനങ്ങള്‍ക്കും കച്ചവട സ്ഥാപനങ്ങള്‍ക്കും ആരോഗ്യ വകുപ്പ് കര്‍ശനമായ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. ഓണക്കാലത്ത് കടകളിലും മറ്റും പതിവില്‍ കവിഞ്ഞ തിരക്കുണ്ടാവുകയും പലരും കുടുംബത്തില്‍ ഒത്തുകൂടുകയും ചെയ്തു. ഓണാവധി കഴിഞ്ഞതോടെ ജോലിക്കും മറ്റുമായി പലര്‍ക്കും പുറത്തിറങ്ങേണ്ട അവസ്ഥയുമുണ്ട്. ഈയൊരു സാഹചര്യത്തില്‍ അടുത്ത രണ്ടാഴ്ചയ്ക്കിടെ രോഗ […]
തിരുവനന്തപുരത്ത് ഭീകര ബന്ധം ആരോപിച്ച് രണ്ട് പേരെ എന്‍.ഐ.എ കസ്റ്റഡിയിലെടുത്തു
കണ്ണൂർ പാപ്പിനിശേരി സ്വദേശി ഷുഹൈബ്, ഉത്തർപ്രദേശുകാരൻ ഗുൽ നവാസ് എന്നിവരാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ വെച്ച് പിടിയിലായത്. 2008ൽ ബംഗളൂരുവിൽ നടന്ന സ്ഫോടന പരമ്പര കേസിലെ പ്രതിയാണ് ഷുഹൈബ്. 9 വ്യത്യസ്ത ഇടങ്ങളിൽ നടന്ന സ്ഫോടനങ്ങളിൽ ഒരു സ്ത്രീ കൊല്ലപ്പെടുകയും ഇരുപത് പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ബംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ചാണ് അന്വേഷിക്കുന്നത്. തടിയന്റവിട നസീർ ഉൾപ്പെടെയുള്ളവരുമായി ബന്ധമെന്ന് സംശയിക്കുന്നുണ്ട്. ഉത്തർപ്രദ്ദേശ് സ്വദേശിയായ മുഹമ്മദ് ഗുൽ നവാസിന് ലഷ്കർ ഇ തൊയിബ ബന്ധമെന്നാണ് എൻ.ഐ.എ പറയുന്നത്. യു എ […]