പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കുറച്ചതിന് പിന്നാലെ പ്രതികരണവുമായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. വലിയ തോതിൽ പ്രതിഷേധം വന്നപ്പോൾ മുഖം രക്ഷിക്കാൻ വേണ്ടിയാണ് കേന്ദ്ര സർക്കാർ പെട്രോൾ ഡീസൽ വില കുറച്ചതെന്ന് അദ്ദേഹം പറഞ്ഞു. 33 രൂപ വരെ വർധിപ്പിച്ച സ്പെഷ്യൽ എക്സൈസ് ഡ്യൂട്ടിയിൽ നിന്നാണ് ഇപ്പോൾ കേന്ദ്രം 5 രൂപ കുറച്ചിരിക്കുന്നതെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു. പെട്രോളിനും ഡീസലിനും മേലുള്ള സംസ്ഥാന നികുതി കഴിഞ്ഞ ആറു വർഷമായി ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവൺമെൻറുകൾ വർധിപ്പിച്ചിട്ടില്ല. മാത്രമല്ല ഇക്കാലയളവിൽ ഒരു തവണ നികുതി കുറയ്ക്കുകയും ചെയ്തു. നിലവിലുള്ള കേന്ദ്ര നികുതിക്കു പുറമെ പ്രത്യേക നികുതിയായും സെസ് ആയും കേന്ദ്രം വസൂലാക്കിക്കൊണ്ടിരുന്ന മുപ്പതിലധികം രൂപ ഓരോ ലിറ്റർ ഡീസൽ നിന്നും പെട്രോളിൽ നിന്നും അടിയന്തരമായി കുറവ് ചെയ്ത് ജനങ്ങളെ സഹായിക്കുകയാണ് കേന്ദ്രം ചെയ്യേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
Related News
കാര്യങ്ങള്‍ക്ക് വ്യക്തത വരുത്താതെ സര്‍ക്കാര്‍ സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കരുത്
സെന്‍സസ് നടപടികളില്‍ വ്യക്തത വരുത്താതെ സംസ്ഥാന സര്‍ക്കാര്‍ സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൌരത്വ നിയമഭേദഗതിക്കെതിരെ കാസര്‍കോട് എം.പി രാജ്മോഹന്‍ ഉണ്ണിത്താന് നയിക്കുന്ന ലോങ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ട് ദിവസത്തെ ലോങ് മാര്‍ച്ച് ഇന്ന് വൈകീട്ട് കാഞ്ഞങ്ങാട് സമാപിക്കും. സെന്‍സസുമായി മുന്നോട്ട് പോകാനുള്ള മന്ത്രിസഭാ തീരുമാനത്തെ വിമര്‍ശിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിഷയത്തില്‍ ദേശീയ തലത്തില്‍ തന്നെ വ്യക്തത വരുത്താതെ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോകരുതെന്നും പറഞ്ഞു. […]
ഏറ്റുമുട്ടല്‍ കൊലക്കെതിരെ മനുഷ്യാവകാശ കമ്മീഷന്;
ഹൈദരാബാദ് ഏറ്റുമുട്ടല്‍ കൊലയില്‍ പൊലീസിനെ അഭിനന്ദിക്കുന്നത് അപരിഷ്കൃതമായ രീതിയെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്. മനുഷ്യാവകാശം സംരക്ഷിക്കുന്നതാകണം നിയമ വ്യവസ്ഥിതി. നീതി വൈകുന്നു എന്ന് പറഞ്ഞ് ആരും നിയമം കയ്യിലെടുക്കുന്നത് ശരിയല്ലെന്നും ജസ്റ്റിസ് ആന്റണി ഡൊമിനിക് പറഞ്ഞു.കുറ്റവാളിക്ക് ഉചിതമായ ശിക്ഷ നല്‍കാനുള്ള ചുമതല കോടതിക്കാണ്.. ഇങ്ങനെയൊരു നിയമവ്യവസ്ഥയുള്ള രാജ്യത്താണ് കുറ്റവാളികളെ പൊതുജനങ്ങള്‍ക്ക് വിട്ടുകൊടുക്കണമെന്ന ശബ്ദം പാര്‍ലമെന്റില്‍ പോലും ഉയരുന്നത്. ഏറ്റുമുട്ടലുകള്‍ക്ക് കയ്യടിക്കുന്നത് പരിഷ്കൃത സമൂഹത്തിന് ചേര്‍ന്നതല്ലെന്നും ജസ്റ്റിസ് ആന്റണി ഡൊമിനിക് പറഞ്ഞു. ആലുവയിലെ ഭാരത് […]
അട്ടപ്പാടിയിലെ പൊലീസ് മര്‍ദ്ദനം പ്രത്യേക സംഘം അന്വേഷിക്കും
അട്ടപ്പാടിയില്‍ അറസ്റ്റിനിടെ പൊലീസ് ആദിവാസി കുടുംബത്തെ മര്‍ദ്ദിച്ചെന്ന പരാതി പ്രത്യേക സംഘം അന്വേഷിക്കും. നാര്‍ക്കോട്ടിക്സ് ഡിവൈഎസ്പി ശ്രീനിവാസനാണ് അന്വേഷണച്ചുമതല. ഊരിലെ സംഘര്‍ഷവും പൊലീസിനെതിരായ പരാതിയുമാണ് പ്രത്യേക സംഘം അന്വേഷിക്കുന്നത്. അട്ടപ്പാടിയില്‍ ആദിവാസികളെ പൊലീസ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പിടികൂടിയതായി പരാതി ഉയര്‍ന്നിരുന്നു .ഷോളയൂര്‍ വട്ടലക്കി ഊരുമൂപ്പന് ചൊറിയന്‍ മൂപ്പനെയും മകന് മുരുകനെയുമാണ് പൊലീസ് പിടികൂടിയത്. കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനെ തുടര്‍ന്നാണ് നടപടിയെടുത്തതെന്നായിരുന്നു പൊലീസിന്റെ വിശദീകരണം. ഊരു മൂപ്പനും മകനും അയല്‍വാസിയായ കുറന്താചലത്തിനെ പരിക്കേല്‍പ്പിച്ചു. കുറ്റകൃത്യം നടന്നെന്ന പരാതിയെ തുടര്‍ന്നാണ് പൊലീസ് […]