രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 11,903 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 14,159 പേർ സുഖംപ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 3,36,97,740 ആയി. 98.22% ആണ് രോഗമുക്തിനിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിന്ടെ 311 പേർ കൊവിഡ് ബാധിച്ചു മരിച്ചു. രാജ്യത്ത് നിലവിൽ 1,51,209 പേർ ചികിസ്തയിൽ ഉണ്ട്. ആകെ രോഗബാധിതരുടെ ഒരുശതമാനത്തിൽ താഴെമാത്രമാണ് ഇപ്പോൾ ചികിത്സയിലുള്ളത്. ആകെ 61.12 കോടി പരിശോധനകളാണ് നടത്തിയത്. രാജ്യവ്യാപക പ്രതിരോധകുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ 107.29 കോടി ഡോസ് വാക്സിൻ നൽകി.
Related News
രാജ്യത്ത് ഇന്ന് 35662 പുതിയ കൊവിഡ് കേസുകൾ സ്ഥിരീകരിച്ചു; രോഗമുക്തി 97.6 ശതമാനം
രാജ്യത്ത് ഇന്ന് 35662 പുതിയ കൊവിഡ് കേസുകൾ സ്ഥിരീകരിച്ചു. രോഗമുക്തി നിരക്ക് 97.6 ശതമാനം, ചികിത്സയിൽ ഉള്ളവർ 3 ലക്ഷത്തിൽ താഴെ. കഴിഞ്ഞ ദിവസത്തേക്കാൾ രോഗബാധയിൽ 3.65% വർധനയാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. നിലവിൽ രാജ്യത്ത് 3,40,639 പേരാണ് രോഗബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്നത്. ആകെ 3,26,32,222 പേരാണ് ഇതുവരെ രാജ്യത്ത് കൊവിഡ് രോഗമുക്തി നേടിയത്. രാജ്യത്ത് ഏറ്റവും കൂടുതൽ പേർക്ക് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത് കേരളത്തിൽ നിന്ന് തന്നെയാണ്. കേരളത്തിൽ മാത്രം രോഗബാധ സ്ഥിരീകരിച്ചത് 23,260 പേർക്കാണ്. കേരളത്തിലെ […]
കനത്ത മഴ; ഡൽഹി ലഹോറി ഗേറ്റിൽ വീട് തകർന്ന് മൂന്നു പേർ മരിച്ചു
ഡൽഹി ലഹോറി ഗേറ്റിൽ വീട് തകർന്ന് മൂന്ന് പേർ മരിച്ചു. നാലുപേർ കുടുങ്ങിക്കിടക്കുന്നതായി സംശയം. നിർത്താതെ പെയ്യുന്ന മഴയാണ് കെട്ടിടം തകർന്നു വീഴാൻ ഇടയാക്കിയതെന്നാണ് വിവരം. ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുന്നു. ഇതുവരെ അഞ്ച് പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. ഫർഷ് ഖാന ലാഹോറി ഗേറ്റിലെ വാൽമീകി മന്ദിറിന് സമീപം വൈകുന്നേരം 7:30 ഓടെയാണ് അപകടം നടന്നത്. നാലു പേർ കൂടി അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി അഗ്നിശമനസേനാ ഉദ്യോഗസ്ഥർ സംശയിക്കുന്നു. ഓൾഡ് ഡൽഹി ഏരിയയിൽ സ്ഥിതി ചെയ്യുന്ന […]
രാഹുലിന്റെ പ്രചാരണത്തില്‍ ലീഗ് കൊടികള്‍ക്ക് വിലക്കില്ല; വ്യാജപ്രചാരണങ്ങള്‍ക്കെതിരെ കെ.പി.എ മജീദ്
വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ പ്രചാരണത്തിന് മുസ്ലിം ലീഗ് കൊടികള്‍ ഉപയോഗിക്കുന്നതില്‍ വിലക്കില്ലെന്ന് മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. വയനാട് ലോകസഭ മണ്ഡലത്തില്‍ രാഹുലിനായി മുസ്ലീം ലീഗ് പാര്‍ട്ടിയുടെ കൊടികളോ അടയാളങ്ങളോ ഉപയോഗിക്കരുതെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. “ഇന്ത്യന്‍ യൂണിയന് മുസ്ലീം ലീഗ് രൂപീകരിച്ചത് മുതല്‍ ഇന്നേ വരെ ഈ പച്ച പതാക അഭിമാനപൂര്‍വമാണ് നാം നെഞ്ചേറ്റിയത്. നമ്മുടെ നേതാക്കള്‍ മുഖ്യമന്ത്രിയും മറ്റു ഉന്നതസ്ഥാനങ്ങള്‍ വഹിച്ചപ്പോഴും അഭിമാനത്തോടെ ഉയര്‍ത്തിയതും ഈ പച്ച പതാക തന്നെ…” അദ്ദേഹം […]