സംസ്ഥാനത്ത് വ്യാഴാഴ്ച്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. കണ്ണൂർ, കാസർഗോഡ് ഒഴികെയുള്ള 12 ജില്ലകളിൽ ബുധനാഴ്ച്ച വരെ യല്ലോ അലേർട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ച്ച 13 ജില്ലകളിൽ യല്ലോ മുന്നറിയിപ്പുണ്ട്. ഇടിമിന്നലിനൊപ്പം ശക്തമായ കാറ്റിനും സാധ്യത. പൊതുജനങ്ങൾ ജാഗ്രത നിർദ്ദേശങ്ങൾ പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. കേരള തീരത്ത് ശക്തമായ കാറ്റിനും കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്. മത്സ്യതൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പുലർത്തണം. കേരള തീരത്ത് നിന്ന് ബുധനാഴ്ച്ച വരെയും ലക്ഷദ്വീപ് തീരത്ത് നിന്ന് വ്യാഴാഴ്ച്ച വരെയും മത്സ്യ ബന്ധനം വിലക്കി. നിലവിൽ ശ്രീലങ്കക്ക് മുകളിൽ സ്ഥിതി ചെയ്യുന്ന ബംഗാൾ ഉൾക്കടൽ ന്യൂന മർദ്ദം അടുത്ത 2-3 ദിവസം അവിടെത്തന്നെ നിൽക്കാനും തുടർന്ന് അറബിക്കടലിൽ പ്രവേശിക്കാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു.
Related News
കോഴിക്കോട് ജില്ലയില്‍ കോളറയുടെ സാന്നിധ്യം; അടിയന്തര യോഗം വിളിച്ച് ആരോഗ്യവകുപ്പ്
കോഴിക്കോട് നരിക്കുനിയില്‍ ഭക്ഷ്യവിഷബാധയുണ്ടായ സംഭവത്തില്‍ പ്രദേശത്തെ കിണറുകളില്‍ കോളറയുടെ സാന്നിധ്യം കണ്ടെത്തി. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയില്‍ മൂന്നിടത്താണ് കോളറയുടെ സാന്നിധ്യം കണ്ടെത്തിയത്. സംഭവത്തില്‍ ആരോഗ്യവകുപ്പ് ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍മാരുടെ അടിയന്തര യോഗം വിളിച്ചു. കഴിഞ്ഞയാഴ്ച കോഴിക്കോട് ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് യാമിന് എന്ന രണ്ടരവയസുകാരന് മരിച്ചിരുന്നു. വിവാഹ വീട്ടില്‍ നിന്ന് കഴിച്ച ഭക്ഷണത്തില്‍ നിന്നായിരുന്നു വിഷബാധയേറ്റത്. ഇതേതുടര്‍ന്ന് വിവാഹ വീടുകളിലെയും പ്രദേശത്തെയും കുടിവെള്ള സ്രോതസുകളില്‍ നടത്തിയ പരിശോധനയിലാണ് ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്. കാക്കൂര്‍, നരിക്കുനി, താമരശ്ശേരി പഞ്ചായത്തുകളിലെ കിണറുകളിലാണ് […]
പരീക്ഷാ സമയത്ത് ശിവരഞ്ജിത്തിന്റെ മൊബൈലിലേക്ക് വന്നത് 76 മെസേജുകള്‍
പി.എസ്.സി പരീക്ഷയില്‍ ക്രമക്കേട് നടത്തിയ എസ്.എഫ്.ഐ നേതാക്കളുടെ മൊബൈലിലേക്ക് പരീക്ഷാ സമയത്ത് അസാധാരണ തോതിൽ എസ്.എം.എസുകൾ വന്നു. ശിവ രഞ്ജിത്തിന്റെ മൊബൈലിലേക്ക് വന്നത് 76 മെസേജുകളാണ്. 2.16 മുതല്‍ മൂന്ന് മണി വരെയാണ് പ്രതികളുടെ പി.എസ്.സി പ്രൊഫൈലിൽ നൽകിയിട്ടുളള മൊബൈൽ നമ്പരിലേക്ക് മെസേജുകള്‍ വന്നത്. സൈബർ പൊലീസിന്റെ കണ്ടെത്തലുകളാണ് ഇക്കാര്യത്തില്‍ നിർണായകമായത്. ക്രമക്കേട് കണ്ടെത്താനായില്ലെന്നായിരുന്നു ആഭ്യന്തര വിജിലൻസിന്റെ ആദ്യ റിപ്പോർട്ട്. ചോദ്യ പേപ്പർ പുറത്തേക്ക് പോയതിൽ ഇപ്പോഴും ദുരൂഹതയുണ്ട്.
‘ഭാരതരത്നം’ മലപ്പുറത്ത് എത്തുമോ?; പരിഹാസ പോസ്റ്റുമായി കെ.ടി ജലീൽ
അയോധ്യ രാമക്ഷേത്രവുമായി ബന്ധപ്പെട്ട സാദിഖലി ഷിഹാബ് തങ്ങളുടെ പരാമർശത്തിന് പിന്നാലെ പരിഹാസവുമായി കെ.ടി ജലീൽ. ഭാരതരത്നം മലപ്പുറത്ത് എത്തുമോയെന്ന് ചോദിച്ചുകൊണ്ടായിരുന്നു ഫേസ്ബുക്ക് പോസ്റ്റ് ആരംഭിച്ചത്. രാമക്ഷേത്രം ഭൂരിപക്ഷ സമുദായത്തിന്റെ ആവശ്യമാണെന്നും ബഹുസ്വര സമൂഹത്തിൽ അത് അംഗീകരിക്കപ്പെടേണ്ടതുമാണെന്നായിരുന്നു സാദിഖലി തങ്ങളുടെ പരാമർശം. അതുകൊണ്ട് തന്നെ സാദിഖലി തങ്ങളെ തേടി ഭാരതരത്ന എത്തിയാൽ അത്ഭുതപ്പെടേണ്ടതില്ലെന്ന് ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. ‘രാമക്ഷേത്രം കൊണ്ട് പ്രശ്നങ്ങൾ തീരുമോ തങ്ങളെ? കാശിയിലെ ഗ്യാൻവാപി മസ്ജിദിൽ പൂജ തുടങ്ങിക്കഴിഞ്ഞു. ഹൈദരാബാദിലെ ചാർമിനാറിനോട് ചേർന്ന് താൽക്കാലികമായി […]