കിഴക്കേടത്ത് നിക്സൺ തോമസിൻ്റെ ഭാര്യ ഷൈജ നിക്സൺ (51) ഇന്ന് രാവിലെ അന്തരിച്ചു.പുല്ലുരാംപാറ പുത്തൻവീട്ടിൽ കുടുംബാംഗമാണ് പരേത .പരേതനായ ജോർജ്ജ് (ജീമോൻ), ജോസ് മാത്യു, ടെൻസിങ്ങ് പുത്തൻവീട്ടിൽ (ഓസ്ട്രിയ),ടൈറ്റസ് പുത്തൻവീട്ടിൽ (സ്വിറ്റ്സർലാൻ്റ്).എന്നിവർ പരേതയുടെ സഹോദരങ്ങളാണ് .ഡൊണാൾഡ് നിക്സൺ, ടിനു നിക്സൺ, റോണി നിക്സൺ എന്നിവർ മക്കളാണ് .
ഭൗതികദേഹം ഇന്ന് രാവിലെ 10 മണിക്ക് പുല്ലുരാംപാറ പള്ളിപ്പടിയിലുള്ള സ്വഭവനത്തിൽ എത്തിക്കുന്നതാണ്.സംസ്ക്കാര കർമ്മങ്ങൾ നാളെ ചൊവ്വ (19/10/2021) രാവിലെ 10 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം കണ്ണോത്ത് സെൻ്റ്.മേരീസ് പള്ളിയിൽ നടത്തപ്പെടുന്നതാണ് .
പരേതയുടെ വിയോഗത്തിൽ സ്വിറ്റസർലണ്ടിലെയും ,ഓസ്ട്രിയയിലെയും വിവിധ സാംസ്കാരിക സംഘടനകൾ അനുശോചിക്കുകയും ആദരാജ്ഞലികൾ അർപ്പിക്കുകയും ചെയ്തു .