കശ്മീരിലെ ഷോപിയാനില്‍ സുരക്ഷാ സേന മൂന്ന് ഭീകരരെ വധിച്ചു. പ്രദേശത്ത് നിന്ന് ആയുധങ്ങളും കണ്ടെടുത്തു. ഭീകരര്‍ക്കായുള്ള തിരച്ചിലിനിടയില്‍ ആര്‍മി, സി.ആര്.പി.എഫ്, ജമ്മു കശ്മീര്‍ പോലീസ് എന്നിവര്‍ ചേര്‍ന്നാണ് ഭീകരരെ വധിച്ചത്. ഏറ്റുമുട്ടല്‍ തുടരുന്നു. കൊല്ലപ്പെട്ട ഭീകരരെ ഇതുവരെ തിരച്ചറിയാനായിട്ടില്ല.
Related News
കേരളം പിഴ കുറച്ചേക്കും
മോട്ടോര്‍ വാഹനനിയമത്തിലെ പിഴത്തുക പകുതിയായി കുറയ്ക്കാനുള്ള തീരുമാനം തിങ്കളാഴ്ചയോടെ ഉണ്ടായേക്കും. ഹെല്‍മെറ്റ് വയ്ക്കാത്തതിനും, സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിനുമുള്ള പിഴത്തുക 500 ആയി കുറച്ചേക്കും. എന്നാല്‍ മദ്യപിച്ച് വാഹനമോടിക്കുന്നതിന്റെ പിഴത്തുക കുറയ്ക്കാന്‍ സാധ്യതയില്ല. പുതുക്കിയ ഉത്തരവ് വരുന്നത് വരെ സംസ്ഥാനത്ത് കനത്ത പിഴ ഈടാക്കില്ലെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന് പറഞ്ഞു. വാഹനനിയമലംഘനത്തിലുള്ള പിഴത്തുക എത്ര വേണമെന്ന കാര്യം സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാം എന്ന് കേന്ദ്രഗതാഗത മന്ത്രി നിതിൻ ഗഡ്കരി വ്യക്തമാക്കിയതിന് പിന്നാലെയാണ് പിഴത്തുക പകുതിയായി കുറയ്ക്കാനുള്ള തീരുമാനത്തിലേക്ക് സംസ്ഥാന സര്‍ക്കാര്‍ […]
കോവിഡ് പ്രതിരോധത്തിൽ ഇന്ത്യ മെച്ചപ്പെട്ട നിലയിലെന്നു പ്രധാനമന്ത്രി
ലോക്ഡൗണിനൊപ്പം ശക്തമായ മുൻകരുതലെടുത്തത് ഇന്ത്യയ്ക്കു കരുത്തായി കോവിഡ് പ്രതിരോധത്തിൽ രാജ്യം മെച്ചപ്പെട്ട നിലയിലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. കൃത്യസമയത്തെ ലോക്ഡൗൺ മരണനിരക്ക് കുറച്ചു. ഇന്ത്യ ഭദ്രമായ നിലയിലാണ്. കോവിഡ് മരണനിരക്കിൽ ഇന്ത്യ മെച്ചപ്പെട്ട നിലയിലെന്നും രാജ്യത്തെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി പറഞ്ഞു. രാജ്യം അണ്‍ലോക്ക്-2ലേക്ക് കടന്നിരിക്കുന്നു. പനിയുടെയും ചുമയുടെയും ജലദോഷത്തിന്റെയും സമയമാണിത്. അതുകൊണ്ട് എല്ലാവരും ജാഗ്രത പാലിക്കണം. ലോക്ഡൗണ്‍ പ്രഖ്യാപിച്ചത് ഉചിതമായ സമയത്താണ്. അണ്‍ലോക്ക് ആരംഭിച്ചപ്പോള്‍ പലയിടത്തും ജാഗ്രതക്കുറവ് ഉണ്ടായി. ചട്ടങ്ങള്‍ പാലിക്കാന്‍ എല്ലാവരും തയ്യാറാകണം. ജനങ്ങള്‍ […]
ഇക്വിറ്റോറിയൽ ഗിനിയയിൽ തടവിലായ ഇന്ത്യക്കാരുടെ സ്ഥിതി കൂടുതൽ ദുരിതത്തിൽ
ഇക്വിറ്റോറിയൽ ഗിനിയയിൽ തടവിലായ ഇന്ത്യക്കാരുടെ സ്ഥിതി കൂടുതൽ ദുരിതത്തിൽ. ജീവൻ രക്ഷിക്കാനുള്ള അപേക്ഷയുമായി തടവിലാക്കപ്പെട്ട സംഘത്തിലെ മലയാളികൾ. മലയാളിയായ ചീഫ് ഓഫിസറെ ഇക്വിറ്റോറിയൽ ഗിനിയ സേന അറസ്റ്റ് ചെയ്ത് യുദ്ധ കപ്പലിലേക്ക് മാറ്റി. ഉടൻ നൈജീരിയയിലേക്ക് കൊണ്ടുപോകാനാണ് നീക്കം. ആശങ്ക പങ്കുവെച്ച് സംഘത്തിലെ മലയാളികൾ അയച്ച സന്ദേശം ട്വന്റിഫോറിന് ലഭിച്ചു. ഇവിടുത്തെ സാഹചര്യം വളരെ മോശമാണ്. ചീഫ് ഓഫിസർ മലയാളി ആണ്. കൊച്ചിക്കാരനായ സനു ജോസഫ് എന്ന ചീഫ് ഓഫിസറെ അറസ്റ്റ് ചെയ്ത് വാർ ഷിപ്പിലേക്ക് കൊണ്ടു […]