ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മല്‍സരത്തില്‍ ടോസ് നേടി രാജസ്ഥാന് റോയല്‍സ്. രാജസ്ഥാന് ഡല്‍ഹിയെ ബാറ്റിങ്ങിന് അയച്ചു. ഡല്‍ഹിക്കായി പൃഥ്വി ഷായും ശിഖര്‍ ധവാനുമാണ് ഓപ്പണിങില്‍ ഇറങ്ങിയത്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഡൽഹിക്ക് മൂന്ന് വിക്കറ്റുകൾ നഷ്ടമായി.
പൃഥ്വി ഷായും, ശിഖര്‍ ധവാനും, ഋഷഭ് പന്തുമാണ് പുറത്തായത്. 12 ഓവറിൽ 83/3 എന്ന നിലയിലാണ് ഡൽഹി. 39 റൺസുമായി ശ്രേയസ് ഐയ്യറും ,1 റൺസുമായി ഹിറ്റ്മയേറുമാണ് ക്രീസിൽ. ചേതൻ സക്കറിയ, കാർത്തിക്ക് ത്യാഗി,റഹ്മാൻ എന്നിവർ ഓരോ വിക്കറ്റും നേടി.
പോയിന്റ് നിലയില്‍ ഡല്‍ഹി രണ്ടാമതും രാജസ്ഥാന് അഞ്ചാം സ്ഥാനത്തുമാണ്. അവസാന മല്‍സരത്തില്‍ ഹൈദരാബാദിനെ തോല്‍പ്പിച്ചാണ് ഡല്‍ഹിയുടെ വരവ്.അവസാന ഓവറില്‍ പഞ്ചാബിനോട് ജയിച്ചാണ് റോയല്‍സ് വരുന്നത്.
രാജസ്ഥാന് സ്ക്വാഡില്‍ നിന്ന് എവിന്‍ ലൂയിസിനെയും ക്രിസ് മോറിസിനെയും ഇന്ന് മാറ്റി നിര്‍ത്തി. പകരം ഡേവിഡ് മില്ലര്‍, t20യിലെ നമ്പർ വണ്‍ ബൗളര്‍ ദക്ഷിണാഫ്രിക്കയുടെ തബ്രൈസ് ഷംസി എന്നിവരാണ് ടീമില്‍ ഇടം നേടിയത്.
ഡൽഹി ഇലവൻ: പൃഥ്വി ഷാ, ശിഖർ ധവാൻ, ശ്രേയസ് അയ്യർ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ, ക്യാപ്റ്റൻ), ലളിത് യാദവ്, ഷിംമ്രോൺ ഹെറ്റ്മെയർ, അക്ഷർ പട്ടേൽ, രവിചന്ദ്രൻ അശ്വിൻ, കഗീസോ റബാദ, ആൻറിച് നോർട്യ.
രാജസ്ഥാൻ റോയൽസ്: ഡേവിഡ് മില്ലർ, യസശ്വി ജയ്സ്വാൾ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ, ക്യാപ്റ്റൻ), ലിയാം ലിവിങ്സ്റ്റൺ, മഹിപാൽ ലോംറോർ, റിയാൻ പരാഗ്, രാഹുൽ തെവാത്തിയ, ടബേരാസ് ഷംസി, ചേതൻ സാകരിയ, കാർത്തിക് കാർത്തിക് ത്യാഗി, മുസ്താഫിസുർ റഹ്മാൻ.