തദ്ദേശ സ്ഥാപനങ്ങളെ വരിഞ്ഞു മുറുക്കി സംസ്ഥാന സർക്കാർ. തനത് ഫണ്ടുകൾ ഇനി ട്രഷറി അക്കൗണ്ടിലേക്ക് മാറ്റണമെന്നാണ് നിർദേശം. ധനവകുപ്പ് ഉത്തരവുകൾ പാലിച്ചാൽ മതിയെന്നും സർക്കാർ നിർദേശിച്ചു. അടുത്ത ഏപ്രിൽ 1 മുതൽ ഉത്തരവ് ബാധകമാകും.
സംസ്ഥാനം അതിഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നാണ് ഇപ്പോൾ ഇറങ്ങിയ ഈ ഉത്തരവ് വ്യക്തമാകുന്നത്. 2011 ഇറങ്ങിയ തദ്ദേശ വകുപ്പിന്റെ ഉത്തരവ് വെട്ടിക്കൊണ്ടാണ് ധനവകുപ്പിന്റെ സർക്കുലർ. തദ്ദേശ സ്ഥാപനങ്ങൾക്ക് അവരുടെ തനത് ഫണ്ടുകൾ പ്രാദേശികമായി തന്നെ ബാങ്ക് അക്കൗണ്ടുകളിൽ സൂക്ഷിക്കുന്നതിനാണ് 2011 ൽ അനുമതി നൽകിയിരുന്നത്. ട്രഷറിയിൽ നിന്ന് അക്കൗണ്ട് വേർപ്പെടുത്തി പ്രാദേശികമായി ബാങ്കിൽ സൂക്ഷിക്കുന്നതിനായിരുന്നു അനുമതി. ട്രഷറിയിൽ നിന്ന് പണം ചെലവഴിക്കാനോ, മറ്റ് അനുമതിയില്ലാതെയും, വികസന പ്രവർത്തനങ്ങൾക്കും മറ്റും തദ്ദേശ സ്ഥാപനങ്ങൾക്ക് ഇതിലൂടെ പണം ചെലവഴിക്കാമായിരുന്നു. എന്നാൽ ഇതിന് നിയന്ത്രണം ഏർപ്പെടുത്തുന്നതാണ് പുതിയ സർക്കുലർ. ഇനി ട്രഷറിയിൽ ഒരു പ്രത്യേക അക്കൗണ്ട് എന്ന നിലയിലേക്ക് പ്രാദേശിക അക്കൗണ്ടിലെ ബാങ്ക് അക്കൗണ്ടുകൾ മാറ്റണമെന്നാണ് പുതിയ ഉത്തരവ്.