ഇടുക്കി പണിക്കന്‍കുടി സിന്ധു കൊലക്കേസിലെ പ്രതി ബിനോയ് പിടിയില്‍ പെരിഞ്ചാംകുട്ടിയില്‍ നിന്നാണ് പ്രതി പിടിയിലായത്. പെരിഞ്ചാംകുട്ടി തേക്കുമുള പ്ലാന്റേഷനില്‍ ഇയാള്‍ ഒളിവില്‍ കഴിയുകയായിരുന്നുവെന്നാണ് വിവരം. സിന്ധുവിനെ കൊലപ്പെടുത്തിയ ശേഷം ഒളിവില്‍ പോയ പ്രതിക്കായി പൊലീസ് വ്യാപക പരിശോധന നടത്തിവരികയായിരുന്നു. കഴിഞ്ഞ 20 ദിവസമായി ഇയാള്‍ ഒളിവിലായിരുന്നു, ഇടുക്കി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ മൂന്ന് സ്ക്വാഡുകള്‍ രൂപീകരിച്ചാണ് അന്വേഷണം നടത്തിവന്നത്. കഴിഞ്ഞ മാസം 12 മുതലാണ് സിന്ധുവിനെ കാണാതായത്. മൂന്നുദിവസത്തിന് ശേഷം ബിനോയിയെയും കാണാതായി. ഇതോടെയാണ് ഇയാള്‍ക്കെതിരെ സംശയം ഉയര്‍ന്നത്. അമ്മയെ ബിനോയി മര്‍ദിച്ചിരുന്നതായുള്ള മകന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ബന്ധുക്കള്‍ നടത്തിയ പരിശോധനയില്‍ ബിനോയിയുടെ വീടിന്റെ അടുക്കളയില്‍ നിന്ന് സിന്ധുവിന്റെ മൃതദേഹം കണ്ടെത്തി. തുടര്‍ന്ന് നടത്തിയ പോസ്റ്റ്മോര്‍ട്ടത്തില്‍ ശ്വാസം മുട്ടിയാണ് സിന്ധു മരിച്ചതെന്ന് വ്യക്തമായി. വാരിയെല്ലുകള്‍ തകര്‍ന്നതായും പോസ്റ്റ്മോര്‍ട്ടത്തില്‍ ഉണ്ടായിരുന്നു.
Related News
കണ്ണില്ലാത്ത കൊടുംക്രൂരത; ഗർഭിണിയായ കാട്ടാനയ്ക്ക് കഴിക്കാൻ നൽകിയത് സ്ഫോടക വസ്തു നിറച്ച പൈനാപ്പിൾ
മലപ്പുറം: സ്ഫോടക വസ്തു നിറച്ച പൈനാപ്പിൾ കെണിയിൽ കുടുങ്ങിയ ഗർഭിണിയായ കാട്ടാനയ്ക്ക് ദാരുണാന്ത്യം. നിലമ്പൂര്‍ ഫോറസ്റ്റ് സെക്ഷന്‍ ഓഫീസറായ മോഹന്‍ കൃഷ്ണനാണ് ഫേസ്ബുക്ക് പേജിലൂടെ ഈ കൊടും ക്രൂരത പങ്കുവച്ചിരിക്കുന്നത്. സൈലന്റ് വാലി നാഷണല്‍ പാര്‍ക്കില്‍പ്പെട്ട ഗര്‍ഭിണിയായ കാട്ടാനയാണ് ഭക്ഷണം പോലും കഴിക്കാനാകാതെ മരണത്തിന് കീഴടങ്ങിയത്. വെള്ളിയാര്‍ പുഴയില്‍ മെയ് 27നാണ് വനപാലകർ ആനയെ കണ്ടെത്തിയത്. 15 വയസോളം പ്രായമുള്ള കാട്ടാന. പടക്കം നിറച്ച പൈനാപ്പിള്‍ കഴിച്ചതിനെ തുടര്‍ന്ന് അത് പൊട്ടിത്തെറിച്ച് ആനയുടെ വായില്‍ നിറയെ മുറിവുകളുണ്ടായി. […]
വ്യാജരേഖ കേസ്; ക്രൈംബ്രാഞ്ച് അന്വേഷണത്തോട് സഹകരിക്കാതെ മോന്സണ് മാവുങ്കല്‍
വ്യാജരേഖ കേസില്‍ അന്വേഷണത്തോട് സഹകരിക്കാതെ മോന്സണ് മാവുങ്കല്‍. മോന്സണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ പറഞ്ഞ കാര്യങ്ങള്‍ കളവാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. ഡിആര്‍ഡിഒ വ്യാജരേഖ കേസില്‍ മോന്സണ് മാവുങ്കല്‍ തെളിവുകള്‍ നശിപ്പിച്ചെന്നും അന്വേഷണ സംഘം പറഞ്ഞു. പോക്സോ കേസില്‍ മോന്‍സണെ കസ്റ്റഡിയിലെടുക്കാന്‍ കളമശേരി ക്രൈംബ്രാഞ്ച് യൂണിറ്റ് അപേക്ഷ നല്‍കിയിട്ടുണ്ട്. അപേക്ഷ കോടതി ഉടന്‍ പരിഗണിക്കും. ഡിആര്‍ഡിഒ കേസില്‍ ക്രൈംബ്രാഞ്ച് മോന്‍സണെ രണ്ട് ദിവസത്തെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തിരുന്നു. അന്ന് ചില കാര്യങ്ങള്‍ മോന്സണ് വെളിപ്പെടുത്തുകയും ചെയ്തു. ഇതേതുടര്‍ന്ന് […]
മഴ കനത്തതോടെ എറണാകുളം ജില്ലയുടെ മലയോര – തീരദേശമേഖലകള്‍ ആശങ്കയില്‍
മഴ ശക്തമായതോടെ എറണാകുളം ജില്ലയുടെ മലയോര – തീരദേശമേഖലകള്‍ ആശങ്കയിലാണ്. മലങ്കര, ഭൂതത്താന്‍കെട്ട് ഡാമുകളുടെ ഷട്ടറുകള്‍ തുറന്നു. കടലാക്രമണം രൂക്ഷമായതോടെ ചെല്ലാനം മേഖലയില്‍ നിരവധി വീടുകളില്‍ വെള്ളം കയറി. കഴിഞ്ഞ രണ്ട് ദിവസമായി ശക്തമായ മഴയാണ് ജില്ലയില്‍ ലഭിച്ചത്. മലയോരമേഖലകളില്‍ മഴ ശക്തമായതോടെ ഡാമുകളിലേക്കുള്ള നീരൊഴുക്കും വര്‍ധിച്ചു. ഇതോടെ മലങ്കരഡാമിന്റെ രണ്ട് ഷട്ടറുകളും ഭൂതത്താന്‍ കെട്ട് ഡാമിന്റെ 9 ഷട്ടറുകളും തുറന്നു. കോതമംഗലം കുട്ടന്പുഴ പഞ്ചായത്തിലെ മണികണ്ഠന്‍ചാല്‍ ചപ്പാത്ത് വെള്ളത്തിനടിയിലായതോടെ ഉറയംപെട്ടി, വെള്ളാരംകുന്ന് ആദിവാസി കോളനികള്‍ ഒറ്റപ്പെട്ടനിലയിലാണ്. […]