India

നോയിഡയിലെ രണ്ട് 40 നില ഫ്ളാറ്റ് സമുച്ചയങ്ങൾ പൊളിച്ച് നീക്കാൻ ഉത്തരവിട്ട് സുപ്രിംകോടതി

ഉത്തർപ്രദേശിലെ നോയിഡയിലെ രണ്ട് 40 നില കെട്ടിടങ്ങൾ പൊളിച്ച് കളയാൻ ഉത്തരവിട്ട് സുപ്രിംകോടതി.

റിയൽ എസ്റ്റേറ്റ് കമ്പനിയായ സൂപ്പർടെക്ക് നിർമിച്ച 900 ഫ്ളാറ്റുകൾ വരുന്ന രണ്ട് 40 നില ഫ്ളാറ്റ് സമുച്ചയങ്ങളാണ് പൊളിച്ച് കളയാൻ കോടതി ഉത്തരവിട്ടത്. നിർമാണ നിയമം ലംഘിച്ചുവെന്ന കാരണം ചൂണ്ടിക്കാട്ടി ഫ്ളാറ്റുകൾ പൊളിക്കണമെന്ന 2014 ലെ അലഹബാദ് ഹൈക്കോടതി വിധി ശരിവച്ചുകൊണ്ടായിരുന്നു സുപ്രിംകോടതി വിധി.

ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, എംആർ ഷീ എന്നിവരടങ്ങിയ ബഞ്ചാണ് വിധി പുറപ്പെടുവിച്ചത്. രണ്ട് മാസത്തിനകം ഫ്ളാറ്റ് ഉടമകൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് പറഞ്ഞ കോടതി, മൂന്ന് മാസത്തിനകം പൊളിക്കൽ നടപടികൾക്കുള്ള പണം നൽകണമെന്നും സൂപ്പർടെക്കിനോട് ഉത്തരവിട്ടു.