കർണാടകയിലെ കുടകിൽ നീലകുറിഞ്ഞി പൂത്തു. 12 വർഷം കൂടുമ്പോൾ പൂക്കുന്ന നീലക്കുറിഞ്ഞിയുടെ പർപ്പിൾ നിറത്തിൽ പൊതിഞ്ഞിരിക്കുകയാണ് മണ്ഡൽപട്ടി കോട്ടെ ബേട്ട മലനിരകൾ. സമുദ്രനിരപ്പിൽ നിന്ന് 1300 മുതൽ 2400 വരെ ഉയരത്തിലാണ് കുറിഞ്ഞി പൂക്കുക. 30 മുതൽ 60 സെന്റിമീറ്റർ വരെ ഉയരത്തിലാണ് കുറിഞ്ഞി. സംസ്ഥാനത്ത് മാത്രം നീലകുറിഞ്ഞിയുടെ 45 വകഭേതങ്ങളുണ്ടെന്നാണ് പറയപ്പെടുന്നത്. ആറ്, ഒൻപത്, പതിനൊന്ന്, പന്ത്രണ്ട് വർഷങ്ങളുടെ ഇടവേളയിലാണ് നീലകുറിഞ്ഞി പൂക്കുക. മലനിരകളിലെല്ലാം കാപ്പി കൃഷിയായതിനാൽ പ്രദേശത്ത് നീലകുറിഞ്ഞി അപൂർവമാണെന്ന് പ്രദേശവാസികൾ പറയുന്നു. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ മാറിയതുകൊണ്ട് കുടകിലെ നീല കുറിഞ്ഞി കാണാൻ സന്ദർശകരുടെ തിരക്കാണ്.
Related News
അന്തര്‍ സംസ്ഥാന സ്വകാര്യ ബസുകളില്‍ പരാതി പരിഹാര ഫോറം
അന്തര്‍ സംസ്ഥാന സ്വകാര്യബസുകളിലെ യാത്രക്കാരുടെ പരാതികള്‍ പരിഹരിക്കാനായി പാസഞ്ചര്‍ റിഡ്രസല്ഫോറവുമായി ബസുടമകള്‍. കല്ലട സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ബസുകള്‍ക്കെതിരെ സര്‍ക്കാര്‍ നടപടികള്‍ കര്‍ശമാക്കിയപ്പോഴാണ് ബസുടമകളുടെ നേതൃത്വത്തില്‍ പരാതി പരിഹാര ഫോറത്തിന് രൂപം നല്‍കിയത്. കേരളത്തിലേക്ക് സര്‍വ്വീസ് നടത്തുന്ന ബസുകളിലെ ജീവനക്കാരുടെ മോശമായ പെരുമാറ്റത്തെക്കുറിച്ചും, സര്‍വ്വീസിലെ പോരായ്മകളെയും, അമിതയാത്രാ നിരക്കുകളെ കുറിച്ചും യാത്രക്കാര്‍ക്ക് പരാതി പെടാനാണ് ബസുടമകളുടെ നേതൃത്വത്തില്‍ പരാതി പരിഹാര ഫോറത്തിന് രൂപം നല്‍കിയത്. ഇത് സംബന്ധിച്ച പരാതികള്‍ ഇ മെയില്‍ വഴി പരാതികള്‍ അയക്കാം. പരാതികള്‍ അതത് […]
മിഗ്ജൗമ് തെക്കൻ ആന്ധ്രപ്രദേശ് തീരത്തേക്ക്
തീവ്ര ചുഴലിക്കാറ്റായ മിഗ്ജൗമ് തെക്കൻ ആന്ധ്രപ്രദേശ് തീരത്ത് കരയിൽ പ്രവേശിക്കാനാരംഭിച്ചു. തെക്കൻ ആന്ധ്ര പ്രദേശ് തീരത്ത് അതിശക്തമായ കാറ്റും അതിതീവ്ര മഴയും. ബാപ്ടല, നെല്ലൂർ, മച്ചിലിപ്പട്ടണം ഉൾപ്പടെ എട്ട് ജില്ലകളിൽ അതിതീവ്ര മഴ മുന്നറിയിപ്പ്. അടിയന്തര സാഹചര്യം നേരിടാൻ NDRF സേനയടക്കം സജ്ജം. ചെന്നൈ നഗരത്തെ പ്രളയത്തിൽ മുക്കിയ മിഗ്ജൗമ് ചുഴലിക്കാറ്റ് തെക്കൻ ആന്ധ്രപ്രദേശ് തീരത്തേക്ക്. നിലവിൽ ആന്ധ്രപ്രദേശ് തീരത്തെ വടക്ക് കിഴക്കൻ കാവാലി നിന്ന് 40 കിമി അകലെയും, നെല്ലൂർ, ബാപ്ടല എന്നിവിടങ്ങളിൽ നിന്ന് 80 […]
അഭയ കൊലക്കേസിലെ നിര്‍ണ്ണായക ശിക്ഷാവിധി ഇന്ന്
അഭയ കൊലക്കേസിലെ നിര്‍ണ്ണായക ശിക്ഷാവിധി ഇന്ന്. അഭയകൊലക്കേസില്‍ വൈദികരായ ഫാദര്‍ തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും കുറ്റക്കാരാണെന്ന ഇന്നലെയുണ്ടായ ചരിത്ര വിധി പോലെ തന്നെ പ്രാധാന്യമര്‍ഹിക്കുന്നതാണ് ഇന്ന് പ്രതീക്ഷിക്കുന്ന ശിക്ഷ വിധി. തിരുവനന്തപുരം സി.ബി.ഐ പ്രത്യേക കോടതി രാവിലെ പതിനൊന്നിന് ശിക്ഷയില്‍ വാദം കേള്‍ക്കും.കൊലപാതകം, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ കോടതി കണ്ടെത്തിയിരിക്കുന്നത്. കൊലപാതകം നടത്താനെന്ന ലക്ഷ്യത്തോടെ അതിക്രമിച്ച് കയറിയെന്ന കുറ്റം തോമസ് എം കോട്ടൂരിനെതിരെ മാത്രമാണ് തെളിഞ്ഞത്. കൊലപാതക കുറ്റത്തിന് വധശിക്ഷയോ ജീവപര്യന്തം തടവോ, […]