കോൺഗ്രസ് നേതാക്കളുടെ അക്കൗണ്ടുകൾക്ക് എതിരെ ഫേസ്ബുക്കും നടപടി സ്വീകരിച്ചേക്കുമെന്ന് സൂചന. രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കളുടെ ഫെയ്സ് ബുക്ക് പേജാകും നടപടിക്ക് വിധേയമാകുക. ഉചിതനടപടി സ്വീകരിക്കണം എന്ന് ദേശിയ ബാലാവകാശകമ്മീഷന്റെ നിർദേശത്തെ തുടർന്നാണ് നടപടി. പീഡനത്തിന് ഇരയായ പെൺകുട്ടിയെ തിരിച്ചറിയുന്ന വിധത്തിൽ മാതാപിതാക്കളുടെ ചിത്രം രാഹുൽ പ്രസിദ്ധീകരിച്ചതിനെതിരെയാണ് നടപടി.
നേരത്തെ, രാഹുൽ ഗാന്ധിയുടേയും കെ സി വേണുഗോപാലിന്റേയും അക്കൗണ്ടുകൾക്കെതിരെ ട്വിറ്റർ നടപടിയെടുത്തിരുന്നു. ഇതിന് പിന്നാലെ ഇരുപതോളം കോൺഗ്രസ് നേതാക്കളുടേയും, പാർട്ടിയുടെ ഔദ്യോഗിക ഹാൻഡിലുകളായ ഏഴ് അക്കൗണ്ടുകൾക്കെതിരെയും ട്വിറ്റർ നടപടി സ്വീകരിച്ചിരുന്നു.
രൺദീപ് സുർജേവാല, അജയ് മഖൻ, മാണിക്കം ടാഗോർ, സുശ്മിത ദേവ്, ജിതേന്ദ്ര സിംഗ് ആൽവർ, മദൻ മോഹൻ ഝാ, പവൻ ഖേര ഉൾപ്പെടെ 23 കോൺഗ്രസ് നേതാക്കളുടെ അക്കൗണ്ടുകളാണ് ഇതോടെ പ്രവർത്തന രഹിതമായത്. മഹാരാഷ്ട്ര , ഗുജറാത്ത്, തമിഴ്നാട്, അടക്കമുള്ള സംസ്ഥാന ഘടകങ്ങളുടെ ഹാൻഡിലുകൾ ഉൾപ്പെടെ ഏഴ് അക്കൗണ്ടുകൾക്കെതിരെയും ട്വിറ്റർ നടപടി സ്വീകരിച്ചു. വിഷയത്തിൽ തർക്കത്തിനില്ലെന്നും നിയമപരമയ നടപടിയാണ് സ്വീകരിച്ചതെന്നും ട്വിറ്ററിന്റെ വിശദികരണം. എന്നാൽ, എതിർ ശബ്ദങ്ങൾക്ക് ലോക്ഡൗൺ പ്രഖ്യാപിക്കുകയാണ് കേന്ദ്രസർക്കാരിന്റെ നിർബന്ധത്തിന് വഴങ്ങ്ങ്ങി ട്വിറ്റർ എന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയൻകാ ഗാന്ധി കുറ്റപ്പെടുത്തി.