രാജ്യത്ത് 24 മണിക്കൂറിനിടെ 40,120 കൊവിഡ് കേസുകളും 585 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണം 4,30,254 ആയി. 2.04 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 3,85,227 പേർ ചികിത്സയിലുണ്ടെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. 3,13,02,345 പേർ ഇത് വരെ രോഗമുക്തി നേടി. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കഴിഞ്ഞ 19 ദിവസമായി മൂന്ന് ശതമാനത്തിന് താഴെയാണ്. ഏഴ് ദിവസത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.13 ശതമാനവും. ഇന്നലെ 21,445 കേസുകൾ റിപ്പോർട്ട് ചെയ്ത കേരളത്തിലാണ് എറ്റവും കൂടുതൽ പുതിയ രോഗികൾ.
Related News
പന്തീരങ്കാവ് യു.എ.പിഎ കേസ് വീണ്ടും നിയമസഭയില്‍
പന്തീരങ്കാവ് യു.എ.പിഎ കേസ് എന്‍.ഐ.എയിൽ നിന്ന് തിരിച്ചു വിളിക്കണമെന്ന പ്രതിപക്ഷ ആവശ്യം തള്ളി മുഖ്യമന്ത്രി. അതിനുവേണ്ടി അമിത്ഷായുടെ മുന്നിൽ കത്തുമായി പോകാൻ താനില്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. പന്തീരങ്കാവ് കേസിൽ യു.എ.പി.എ ചുമത്തി കേസ് എന്‍.ഐ.എക്ക് സർക്കാർ വിട്ടുകൊടുക്കുകയായിരുന്നുവെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. സി.പി.എം പ്രവർത്തകരായ അലൻ ഷുഹൈബും താഹാ ഫസലും പ്രതികളായ കേസിൽ സംസ്ഥാന പോലീസ് യു.എ.പി.എ ചുമത്തിയത് കൊണ്ടാണ് കേസ് എൻ.ഐ.എക്ക് ഏറ്റെടുക്കാൻ അവസരമുണ്ടായതെന്ന് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയ എം.കെ മുനീർ ആരോപിച്ചു. എന്തിനാണ് […]
ബിജെപിയെ തളളി ബീഹാര്‍, ദേശീയ പൗരത്വ രജിസ്റ്റര്‍ ബീഹാറില്‍ നടപ്പിലാക്കില്ലെന്ന് നിതീഷ് കുമാര്‍!
ദേശീയ പൗരത്വ രജിസ്റ്റര്‍ ബീഹാറില്‍ നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍. സംസ്ഥാനത്ത് ജനസംഖ്യാ രജിസ്റ്റര്‍( എന്‍പിആര്‍) മാത്രമേ നടപ്പിലാക്കുകയുളളൂ എന്നും നിതീഷ് കുമാര്‍ വ്യക്തമാക്കി. അതും 2010ല്‍ ചെയ്തതിന് സമാനമായ രീതിയില്‍ മാത്രമേ എന്‍പിആറിന് വേണ്ടി വിവരശേഖരണം നടത്തുകയുളളൂ. എന്‍ആര്‍സി നടപ്പിലാക്കില്ലെന്ന് കഴിഞ്ഞ ഡിസംബറില്‍ തന്നെ നിതീഷ് കുമാര്‍ വ്യക്തമാക്കിയിരുന്നു. എന്‍പിആര്‍ ഫോമില്‍ പുതിയതായി കൂട്ടിച്ചേര്‍ക്കപ്പെട്ടിരിക്കുന്ന കോളങ്ങള്‍ നീക്കം ചെയ്യാന്‍ നിതീഷ് കുമാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. മാതാപിതാക്കളുടെ ജന്മസ്ഥലം, ആധാര്‍ തുടങ്ങിയ വിവരങ്ങള്‍ ആവശ്യമില്ലാത്തത് ആണെന്നും അത് ഒഴിവാക്കണമെന്നും […]
മാലിന്യ ട്രക്കിലേക്ക് മൃതദേഹം തള്ളുന്ന യുപി പൊലീസ്; വീഡിയോ
ഈ കോവിഡ് കാലത്ത് ക്രൂരമായ, ഞെട്ടിക്കുന്ന പല സംഭവങ്ങള്‍ക്കും നമ്മളില്‍ പലരും സാക്ഷിയായിട്ടുണ്ട്. അല്ലെങ്കില്‍ അത്തരം സംഭവങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ കണ്ടിട്ടുണ്ട്. മൃതദേഹങ്ങളോട് പോലും മാന്യത കാണിക്കാതെ പെരുമാറുന്നവര്‍. അത്തരമൊരു വീഡിയോയാണ് കഴിഞ്ഞ ദിവസങ്ങളിലായി സോഷ്യല്‍മീഡിയയെ അസ്വസ്ഥപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. അന്‍പത് വയസുകാരന്റെ മൃതദേഹം യാതൊരു ദാക്ഷിണ്യവുമില്ലാതെ മാലിന്യങ്ങള്‍ കൊണ്ടുപോകുന്ന ട്രക്കിലേക്ക് തള്ളുന്ന യുപി പൊലീസിനെയാണ് വീഡിയോയില്‍ കാണുന്നത്. ഉത്തര്‍പ്രദേശിലെ മഹോബ ജില്ലയില്‍ ശനിയാഴ്ചയാണ് സംഭവം നടക്കുന്നത്. ഡല്‍ഹിയില്‍ ദിവസവേതനത്തില്‍ ജോലി ചെയ്യുന്ന അന്പതുകാരന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് സ്വന്തം ഗ്രാമത്തിലെത്തിയത്. […]