ലോസ് അഞ്ചലസില്‍ നടക്കുന്ന 2028 ഒളിമ്പിക്സിൽ ക്രിക്കറ്റും ഉള്‍പ്പെടുത്താന്‍ ശ്രമം ആരംഭിച്ചതായി അന്താരാഷ്ട്ര ക്രിക്കറ്റ് കൌണ്‍സില്‍. ഔദ്യോഗികമായി ശ്രമം ആരംഭിച്ചു, ഇതിനായി ഒരു പ്രവര്‍ത്തന സമിതിയെ ഐസിസി നിയമിച്ചുവെന്നാണ് ഔദ്യോഗിക പത്രകുറിപ്പില്‍ അറിയിക്കുന്നത്.
1900 പാരീസ് ഒളിമ്പിക്സിൽ ക്രിക്കറ്റ് ഒരു ഇനമായിരുന്നു. എന്നാല്‍ പിന്നീട് അത് ഒഴിവാക്കി. ആ വിടവ് നികത്താനും 128 കൊല്ലത്തിന് ശേഷം ക്രിക്കറ്റിന്റെ ഒളിമ്പിക്സിലേക്കുള്ള മടങ്ങിവരവിനുമാണ് ഐസിസി ശ്രമം നടത്തുന്നത്.
2022 ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ക്രിക്കറ്റ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതിനാല്‍ അന്താരാഷ്ട്ര കായിക വേദിയില്‍ ക്രിക്കറ്റ് പുതുമയല്ലെന്നും ഐസിസി പറയുന്നു. കായിക രംഗത്തിന് വലിയ ഉത്തേജനമാണ് ക്രിക്കറ്റിനെ ഒളിമ്പിക്സിൽ ഉള്‍പ്പെടുത്തുന്നതിലൂടെ ഉണ്ടാകുന്നതെന്ന് ഐസിസി വ്യക്തമാക്കി.