യൂറോ കപ്പ് ഫൈനലിലേക്ക് ഇംഗ്ലണ്ട്. ആതിഥേയര്‍ സെമി ഫൈനലില്‍ ഡെന്മാര്ക്കിനെ തകര്‍ത്തത് എക്സ്ട്രാ ടൈമിലാണ്. 2-1 ആണ് സ്കോര്‍. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ഇംഗ്ലണ്ട് ഇറ്റലിയെ ഏറ്റുമുട്ടും. ഹാരി കെയ്നാണ് ഇംഗ്ലണ്ടിന്റെ വിജയ ഗോള്‍ നേടിയത്. ആദ്യമായാണ് യൂറോകപ്പ് ഫൈനലിലേക്ക് ഇംഗ്ലണ്ട് എത്തുന്നത്. 55 വര്‍ഷത്തിന് ശേഷമാണ് മേജര്‍ ടൂര്‍ണമെന്റിന്റെ ഫൈനലിലേക്ക് ടീം പ്രവേശിക്കുന്നത്.
120 മിനുട്ട് നടന്ന കളിയില്‍ പൊരുതിയാണ് ഇംഗ്ലണ്ട് വിജയം ഉറപ്പിച്ചത്. 104ാം മിനുറ്റിലായിരുന്നു ഇംഗ്ലണ്ടിന്റെ വിജയ ഗോള്‍. മിക്കേല്‍ ഡംസ്ഗാര്‍ഡാണ് ഡെന്മാര്ക്കിനായി ഒറ്റ ഗോള്‍ നേടിയത്. 30ാം മിനിറ്റില്‍ ആയിരുന്നു ഡെന്മാര്ക്കിന്റെ വക ആദ്യ ഗോള്‍. ക്യാപ്റ്റന്‍ സിമോണ്‍ കെയറിന്റെ സെല്‍ഫ് ഗോളും ടീമിനെ ചതിച്ചു.
കളിച്ച എല്ലാ മത്സരങ്ങളിലു വിജയികളായാണ് ഇറ്റലി അവസാന മത്സരത്തിലേക്ക് എത്തുന്നത്. കിരീടം നേടിയാല്‍ 2006ന് ശേഷം ടീം നേടുന്ന മേജര്‍ കിരീടമായിരിക്കും ഇത്. സെമിയില്‍ സ്പെയിന് ആയിരുന്നു ഇറ്റലിയുടെ എതിരാളി.