കൊടകര കുഴല്‍പ്പണ കവര്‍ച്ച കേസില്‍ ആറുപ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. മൂന്നരക്കോടി രൂപ കവര്‍ന്ന കേസില്‍ പ്രതികളായ മുഹമ്മദ് അലി, സുജീഷ്, ദീപക്, ഷുക്കൂര്‍, രഞ്ജിത്, റഹിം, ദീപ്തി എന്നിവരുടെ ജാമ്യാപേക്ഷയാണ് തൃശൂര്‍ ജില്ലാ സെഷന്‍സ് കോടതി തള്ളിയത്.
കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും രണ്ടുകോടിയോളം രൂപ ഇനിയും കണ്ടെത്താനുണ്ടെന്നും ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു. ഈ വാദം അംഗീകരിച്ചാണ് കോടതി പ്രതികള്‍ക്ക് ജാമ്യം നിഷേധിച്ചത്.
Related News
ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ ഇന്ധന വില കൂടി
ബജറ്റിലെ പ്രഖ്യാപനത്തിന് പിന്നാലെ ഇന്ധന വില വര്‍ധിച്ചു. കോഴിക്കോട് പെട്രോള്‍ വില 2 രൂപ 51 പൈസ വര്‍ധിച്ചു. ഡീസലിന് 2 രൂപ 48 പൈസയും കൂടി. തിരുവനന്തപുരത്ത് പെട്രോളിന് 2 രൂപ 50 പൈസ കൂടി. രാജ്യത്ത് പെട്രോള്‍,ഡീസല്‍ വില വര്‍ദ്ധിക്കുമെന്ന് ഇന്നലെ ധനമന്ത്രി നിര്‍മല സീതാരാമന് അവതരിപ്പിച്ച ബജറ്റില്‍ സൂചനയുണ്ടായിരുന്നു. പെട്രോളിനും ഡീസലിനും ഒരു രൂപ അധിക സെസ് ഈടാക്കുന്നതോടെയാണ് വില വര്‍ധിക്കുക. സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ വര്‍ദ്ധിപ്പിച്ചതായും ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞിരുന്നു. […]
സന്ദീപ് കുമാർ വധം : പുറത്ത് വന്ന ഫോൺ സന്ദേശം തന്റേതാണെന്ന് അഞ്ചാം പ്രതി
സന്ദീപ് കുമാർ വധക്കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പുറത്ത് വന്ന ഫോൺ സന്ദേശം തന്റേതാണെന്ന് അഞ്ചാം പ്രതി വിഷ്ണു സമ്മതിച്ചു. അഞ്ച് പ്രതികളിൽ മൂന്ന് പേർ മാത്രം ജയിലിൽ പോകുമെന്ന് നിശ്ചയിച്ചിരുന്നു. ( sandeep murder case telephone conversation ) പ്രതികൾക്ക് നിർദേശങ്ങൾ നൽകിയത് ചങ്ങനാശേരി സ്വദേശി മിഥുനാണെന്നും കണ്ടെത്തി. വിഷ്ണുവിന്റെ വീട്ടിൽ നിന്ന് പൊലീസ് ആയുധങ്ങൾ കണ്ടെടുത്തു. നാലാം പ്രതി മൻസൂറുമായി അന്വേഷണ സംഘം കാസർഗോഡേക്ക് പോകും. കരുവാറ്റ സ്വദേശി രതീഷിനെ കേസിൽ പ്രതി […]
ഇന്ന് ആര്‍ക്കും കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല
സംസ്ഥാനത്ത് ഇന്ന് ആര്‍ക്കും കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. സംസ്ഥാനത്തിന് തുടര്‍ച്ചയായ ആശ്വാസ ദിനങ്ങളാണ് ഉണ്ടായിരിക്കുന്നത്. മാര്‍ച്ച് 1, 3, 4, 6, 7 തീയതികളിലാണ് അടുത്തിടെ ആര്‍ക്കും തന്നെ കോവിഡ് സ്ഥിരീകരിക്കാത്ത്. അതേസമയം 5 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 3 പേരുടേയും കാസര്‍ഗോഡ് ജില്ലയിലെ 2 പേരുടേയും പരിശോധനാ ഫലമാണ് നെഗറ്റീവായത്. 474 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടിയത്. 25 […]