ദുബൈയില്‍ പുതിയ ബിസിനസ് തുടങ്ങുന്നതിനും നടത്തുന്നതിനുമുള്ള നടപടിക്രമങ്ങളിൽ അടുത്ത മൂന്നു മാസത്തിനുള്ളിൽ 30ശതമാനം കുറവ് വരുത്തും. നിക്ഷേപകരെ കൂടുതലായി ആകർഷിക്കാനും എമിറേറ്റിന്റെ മത്സരശേഷി വർധിപ്പിക്കാനും ലക്ഷ്യമിട്ടാണ് ഈ നടപടി. ദുബൈ കിരീടവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ആണ് ഇതു സംബന്ധിച്ച നിർദേശം നൽകിയത്. നിക്ഷേപ അന്തരീക്ഷം ഉയർത്തുന്നതിന് വിവിധ പദ്ധതികളുമായി മുന്നോട്ട് പോവുമെന്ന് ശൈഖ് ഹംദാൻ എക്സിക്യൂട്ടീവ് കൗൺസിൽ യോഗത്തിൽ വ്യക്തമാക്കി. സ്വകാര്യ മേഖലക്ക് നൽകേണ്ട സഹായം, സാമ്പത്തിക മേഖലയുടെ പുനരുദ്ധാരണ പദ്ധതികൾ, ബിസിനസ് തുടങ്ങുന്നതിന്റെ ഭാരം കുറക്കാനുമുള്ള വഴികൾ എന്നിവ യോഗത്തിൽ ചർച്ചയായി. നിക്ഷേപ അന്തരീക്ഷം വികസിപ്പിക്കാനും കച്ചവടക്കാരെ ആകർഷിക്കുന്നത് തുടരാനും സർക്കാർ കാര്യക്ഷമമമാകണമെന്ന് ശൈഖ് ഹംദാൻ നിർദേശിച്ചു. ദുബൈ ഉപഭരണാധികാരി ശൈഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമും വിവിധ സർക്കാർ വകുപ്പുകളുടെ മേധാവികളും യോഗത്തിൽ പങ്കെടുത്തു. കോവിഡ് വ്യാപിച്ചതിന് ശേഷം പെതുവെ ബിസിനസ് രംഗത്ത് രൂപപ്പെട്ട മാന്ദ്യത്തെ മറികടക്കുന്നതിനാണ് പുതിയ ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.
Related News
കുവൈത്തിൽ ഇന്ന് പൊതുതെരഞ്ഞെടുപ്പ്; 3 വർഷത്തിനിടെ മൂന്നാം തവണ
കുവൈത്ത് പാർലമെന്റ് തെരഞ്ഞെടുപ്പ് ഇന്ന്. 15 വനിതകൾ ഉൾപ്പെടെ 207 സ്ഥാനാർത്ഥികൾ മത്സര രംഗത്തുണ്ട്. 5 മണ്ഡലങ്ങളിൽ നിന്നു 10 പേർ വീതം, മൊത്തം 50 പേരെയാണ് പാർലമെന്റിലേക്ക് തെരഞ്ഞെടുക്കുക. തെരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി അധികൃതർ അറിയിച്ചു. വെറും 10 വർഷത്തിനുള്ളിൽ നടക്കുന്ന ഏഴാം റൗണ്ട് പാർലമെന്റ് തെരഞ്ഞെടുപ്പാണിത്. കൂടാതെ 3 വർഷത്തിനിടെ നടക്കുന്ന മൂന്നാമത്തെ തെരഞ്ഞെടുപ്പും. 7.96 ലക്ഷം വോട്ടർമാരാണ് കുവൈത്തിലുള്ളത്. ഇതിൽ 4,06,895 പേരും വനിതകളാണ്. രാവിലെ എട്ട് മുതൽ […]
ഹജ്ജ് കർമങ്ങൾ രണ്ടാം ദിവസത്തിലേക്ക് പ്രവേശിച്ചു; ഇന്ന് അറഫാ സംഗമം
ഹജ്ജ് കർമങ്ങൾ രണ്ടാം ദിവസത്തിലേക്ക് പ്രവേശിച്ചു. ഇന്ന് അറഫാ സംഗമം. മിനായിൽ നിന്നും തീർഥാടകർ അറഫയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ഇന്നത്തെ പകൽ മുഴുവൻ ഹജ്ജ് തീർഥാടകർ അറഫയിൽ സംഗമിക്കും. ഇന്നലെ രാത്രി തന്നെ തീർഥാടകർ മിനായിൽ നിന്നും അറഫയിലേക്ക് നീങ്ങിത്തുടങ്ങിയിരുന്നു. ഹജ്ജിനെത്തിയ എല്ലാ തീർഥാടകരും ഒരേസമയം അനുഷ്ഠിക്കുന്ന കർമമാണ് അറഫാ സംഗമം. മിനായിൽ നിന്നും ഏതാണ്ട് 15 കിലോമീറ്റർ ദൂരമുള്ള അറഫയിലേക്ക് മെട്രോയിലും ബസുകളിലുമാണ് തീർഥാടകർ യാത്ര ചെയ്യുന്നത്. ഇന്ത്യൻ ഹജ്ജ് കമ്മിറ്റി വഴിയുള്ള എല്ലാ […]
റമദാൻ; ട്രക്കുകൾക്ക് പൂർണ നിയന്ത്രണമേർപ്പടുത്തി സൗദി
പ്രധാന നഗരങ്ങളില്‍ ട്രക്കുകള്‍ക്ക് പൂർണ നിയന്ത്രണമേർപ്പടുത്തി സൗദി. റിയാദ്, ജിദ്ദ, കിഴക്കന്‍ പ്രവിശ്യയിലെ ദമാം, ദഹ്റാന്‍, അല്‍-ഖോബാര്‍ നഗരങ്ങളിലാണ് ട്രക്കുകള്‍ പ്രവേശിക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തിയത്. സൗദി ജനറല്‍ ട്രാഫിക് വിഭാഗമാണ് നിയന്ത്രണ നിരോധന സമയം പ്രഖ്യാപിച്ചത്. റമദാൻ മാസമായതിനാലാണ് ട്രക്കുകൾക്ക് നിയന്ത്രണമേർപ്പെടുത്തിയത്. രാവിലെ 8 മുതല്‍ രാത്രി 12 വരെ ട്രക്കുകള്‍ റിയാദ് നഗരത്തില്‍ പ്രവേശിക്കുന്നത് നിരോധിച്ചിട്ടുണ്ട്. അതേസമയം പൊതു സേവന ട്രക്കുകള്‍ ഉച്ചയ്ക്ക് 12 മുതല്‍ രാത്രി 12 വരെ പ്രവേശിക്കുന്നതിന് അനുമതിയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. രാത്രി […]