സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം നിലവിൽ വന്നു. ജൂലായ് 31 അർധരാത്രി വരെയാണ് ട്രോളിംഗ് നിരോധനം. കോവിഡ് പ്രതിസന്ധിക്കിടെ ട്രോളിംഗ് നിരോധനം കൂടി വന്നതോടെ കൂടുതൽ ആശങ്കയിലാണ് മത്സ്യത്തൊഴിലാളികൾ. ലോക്ക് ഡൗൺ കാരണം ഒരു മാസമായി ജോലിയില്ലാതെ ദുരിതത്തിലായിരുന്നു മത്സ്യതൊഴിലാളികൾ. അതിന് മുമ്പ് 3 മാസം കടലിൽ മത്സ്യലഭ്യത തീരെകുറവും. ട്രോളിങ് നിരോധന കാലത്താണ് ബോട്ടുകളുടെ അറ്റകുറ്റപ്പണികൾ നടത്തുന്നത്. നിരോധനത്തിന് മുമ്പുള്ള ഒരു മാസത്തെ വരുമാനം കൊണ്ടാണ് ഇത് ചെയ്യാറ്. എന്നാൽ, നാല് മാസമായി വരുമാനം ഇല്ലാത്തതിനാൽ പണികൾ ചെയ്യാൻ കഴിയുന്നില്ലെന്ന് തൊഴിലാളികൾ പറയുന്നു. വായ്പാ തിരിച്ചടവുകൾ പോലും മുടങ്ങിയ നിലയിലാണെന്നും തൊഴിലാളികൾ പറയുന്നു. പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ഉപരിതല മത്സ്യബന്ധനം നടത്താം. ലോക്ക്ഡൗൺ ദുരിതത്തിലും ഇന്ധന വിലവർദ്ധനവിലും ബുദ്ധിമുട്ടുന്ന മത്സ്യത്തൊഴിലാളികൾക്ക് സർക്കാർ സഹായമാണ് ഏക പ്രതീക്ഷ.
Related News
വിദ്യാര്‍ത്ഥിയുടെ കൈ അറ്റുപോയ സംഭവം: കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ കേസെടുത്തു
വയനാട്ടില്‍ കെഎസ്ആര്‍ടിസി ബസ് യാത്രക്കിടെ വിദ്യാര്‍ത്ഥിയുടെ കൈ അറ്റുപോയ സംഭവത്തില്‍ അമ്പലവയല്‍ പൊലീസ് കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തു. ഡ്രൈവറുടെ ഭാഗത്ത് നിന്ന് അശ്രദ്ധയുണ്ടായെന്ന നിഗമനത്തിലാണ് കേസെടുത്തത്. ഇന്ന് രാവിലെയാണ് ആനപ്പാറ കുന്നത്തൊടി സ്വദേശി അസ്ലമിന്റെ ഇടതു കൈ ബസ് യാത്രക്കിടെ ഇലക്ട്രിക്ക് പോസ്റ്റിലിടിച്ച് അറ്റുപോയത്. ചുള്ളിയോട് അഞ്ചാംമൈലില്‍ വെച്ചാണ് അപകടമുണ്ടായത്. അറ്റകുറ്റപ്പണി നടന്നുകൊണ്ടിരിക്കുന്ന റോഡില്‍ ബസ് മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെയാണ് അപകടമുണ്ടായത്. റോഡുപണി ഇഴഞ്ഞുനീങ്ങുന്നതുമായി ബന്ധപ്പെട്ട് പ്രദേശത്ത് നേരത്തെ തന്നെ വലിയ തോതിലുള്ള പ്രതിഷേധം […]
സാമ്പത്തിക പ്രതിസന്ധിയും കടക്കെണിയും മൂലം വയനാട്ടിൽ കൃഷിയിറക്കാനാകാതെ കർഷകർ
സാമ്പത്തിക പ്രതിസന്ധിയും കടക്കെണിയും മൂലം വയനാട്ടിൽ കൃഷിയിറക്കാൻ ആവാതെ കർഷകർ വലയുന്നു. സർക്കാരിന്റെ പ്രത്യേക സാമ്പത്തിക സഹായം ഇല്ലാതെ പുതിയ സീസണിൽ കൃഷി ചെയ്യാൻ ആവില്ലെന്നാണ് കർഷകർ പറയുന്നത്. കഴിഞ്ഞ പ്രളയകാലത്ത് വയനാട്ടിലെ കർഷകരുടെ വിളകൾ നശിച്ചതിനു പുറമെ , കുരുമുളക് ഉൾപ്പെടെയുള്ളവയുടെ ചെടികൾ തന്നെ നശിച്ചുപോയിരുന്നു. ഇതോടെ പൂർണ്ണമായും പ്രതിസന്ധിയിലായ കർഷകർക്ക് ഇത്തവണ കൃഷിയിറക്കാൻ വലിയ ചിലവാണ് വരുന്നത്. കഴിഞ്ഞ സീസണിൽ ഭീമമായ നഷ്ടമുണ്ടായത് കാരണം കടം തിരിച്ചടയ്ക്കാൻ കഴിയാതെ വന്നതും കർഷകർക്ക് തിരിച്ചടിയായി. ഈ […]
നോർത്ത് വയനാട് ഡിഎഫ്ഒ രമേശ് ബിഷ്ണോയിക്ക് സ്ഥലം മാറ്റം; ദർശൻ ഗട്ടാനി പുതിയ ഡിഎഫ്ഒ
നോർത്ത് വയനാട് ഡി എഫ് ഒ രമേശ് ബിഷ്ണോയിക്ക് സ്ഥലം മാറ്റം. ദർശൻ ഗട്ടാനിയാണ് പുതിയ ഡിഎഫ്ഒ. വനം വകുപ്പ് ആസ്ഥാനത്തേക്കാണ് രമേശ് ബിഷ്ണോയിയെ സ്ഥലം മാറ്റിയത്. കുറുക്കൻമൂലയിലെ കടുവ പ്രശ്നത്തിനിടെയാണ് നോർത്ത് വയനാട് ഡി എഫ് ഒയുടെ സ്ഥലം മാറ്റം. അതേസമയം വയനാട് കുറുക്കന്മൂലയില് ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവ ജില്ലയിലെ ഡേറ്റാ ബേസില്‍ ഉള്‍പ്പെട്ടതല്ലെന്ന് സിസിഎഫ് വ്യക്തമാക്കി. ഉത്തരമേഖലാ സിസിഎഫ് ഡി.കെ വിനോദ് കുമാര്‍ കുറുക്കന്മൂലയില് എത്തിയിരുന്നു. കടുവയുടെ ചിത്രങ്ങള്‍ ദേശീയ കടുവാ സംരക്ഷണ […]