ഏറ്റെടുക്കാന്‍ പറ്റാത്ത പ്രഖ്യാപനങ്ങള്‍ നടത്തി മാതൃകയാകാന്‍ കഴിയില്ലെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. കയ്യടിക്ക് വേണ്ടി ഒരു കാര്യം പറഞ്ഞിട്ട് കാര്യമില്ല. ചോദ്യം അങ്ങനെ പറയാം, പക്ഷെ ഉത്തരം അങ്ങനെ പറയാന്‍ സാധിക്കില്ലെന്നും ബാലഗോപാല്‍ കൂട്ടിച്ചേര്‍ത്തു. സ്മാരകങ്ങള്‍ക്കുള്ള പണം കൊണ്ട് പഠനസാമഗ്രികള്‍ വാങ്ങിക്കൂടെയെന്നും അങ്ങനെ രാജ്യത്തിന് മാതൃകയായിക്കൂടെയന്നുമുള്ള പി.സി വിഷ്ണുനാഥ് എം.എല്‍.എയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ധനമന്ത്രി. സര്‍ക്കാര്‍ പരമാവധി കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്നും എന്നാല്‍ വിഷ്ണുനാഥിന്റെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുക പ്രായോഗികമല്ലെന്നും ബാലഗോപാല്‍ കൂട്ടിച്ചേര്‍ത്തു. ആയിരക്കണക്കിന് വരുന്ന വിദ്യാര്‍ഥികള്‍ പഠന സാമഗ്രികള്‍ ഇല്ലാതെ കഷ്ടപ്പെടുന്നുവെന്ന് പി.സി വിഷ്ണുനാഥ് നിയമസഭയില്‍ പറഞ്ഞു. കെ.ആര് ഗൌരിയമ്മയുടെ പേരില്‍ പെണ്‍കുട്ടികള്‍ക്ക് പഠനസാമഗ്രികള്‍ വാങ്ങിനല്‍കിക്കൂടെ എന്നായിരുന്നു വിഷ്ണുനാഥിന്റെ നിര്‍ദ്ദേശം. വാക്സിന് കേന്ദ്രസര്‍ക്കാര്‍ നല്‍കുമെന്ന് പറഞ്ഞതുകൊണ്ട് തന്നെ അത് വാങ്ങാനായി മുന്‍പ് മാറ്റിവച്ച 1000 കോടി രൂപ അവിടെയുണ്ട്. ഇതില്‍ നിന്നും ചെറിയ തുക മതി സംസ്ഥാനത്തെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്ക് ലാപ്ടോപ്പും മറ്റും വാങ്ങാന്‍. എം.എല്‍.എമാര്‍ സമ്മര്‍ദ്ദത്തിലാണ് അവരെ വിളിച്ചാണ് കുട്ടികള്‍ ആവശ്യപ്പെടുന്നത്. കടകള്‍ അടച്ചിരിക്കുന്നതുകൊണ്ട് സ്പോണ്‍സര്‍ഷിപ്പ് പോലും നടക്കുന്നില്ല. അതുകൊണ്ട് സ്മാരകങ്ങളുടെ പേരില്‍ കുട്ടികള്‍ക്ക് പഠന സാമഗ്രികള്‍ വാങ്ങുന്ന പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിക്കണമെന്നായിരുന്നു വിഷ്ണുനാഥ് ആവശ്യപ്പെട്ടത്.
Related News
കാരുണ്യസ്പർശവുമായി ഡോ. രവി പിള്ള; പ്രവാസികള്‍ക്കായി 150 എയര്‍ ടിക്കറ്റുകള്‍ നല്‍കും
സഹായ പദ്ധതി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ ടിക്കറ്റുകൾ പ്രഖ്യാപിച്ച് വ്യവസായികളും സ്ഥാപനങ്ങളും സംഘടനകളും മാത്രമല്ല വ്യക്തികളും രംഗത്തുവരുന്നുണ്ട്. മീഡിയവൺ ടിവിയും ഗൾഫ് മാധ്യമവും ചേർന്നൊരുക്കുന്ന മിഷന് വിങ്സ് ഓഫ് കംപാഷൻ പദ്ധതിയിലേക്ക് പ്രവാസികൾക്കായി വ്യവസായ പ്രമുഖൻ ഡോ. രവി പിള്ള 150 എയർ ടിക്കറ്റുകൾ നൽകും. സഹായ പദ്ധതി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ ടിക്കറ്റുകൾ പ്രഖ്യാപിച്ച് വ്യവസായികളും സ്ഥാപനങ്ങളും സംഘടനകളും മാത്രമല്ല വ്യക്തികളും രംഗത്തുവരുന്നുണ്ട്. പിന്തുണയുമായി വേൾഡ് മലയാളി കൗൺസില്‍ ഇതേസമയം, മിഷൻ വിങ്സ് ഓഫ് കംപാഷൻ പദ്ധതിക്ക് പിന്തുണ […]
കൊവിഡ് പ്രതിരോധ പ്രവർത്തനത്തിൽ പരാജയം; ഉത്തരവാദിത്തം മുഖ്യമന്ത്രി ഏറ്റെടുക്കണമെന്ന് എം ടി രമേശ്
കൊവിഡ് പ്രതിരോധ പ്രവർത്തനത്തിൽ സംഭവിച്ച പരാജയത്തിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കെന്ന വിമർശനവുമായി ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ പുന പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൂടാതെ കൊവിഡ് പ്രതിരോധ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാതെ ആരോഗ്യ മന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പുന്നെനും അദ്ദേഹം ചൂണ്ടിക്കാട്ടി. കൊവിഡ് പ്രതിരോധ പ്രവർത്തനത്തിൽ സംഭവിച്ച പരാജയത്തിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കെന്ന വിമർശനവുമായി ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ പുന പരിശോധിക്കണമെന്നും അദ്ദേഹം […]
ഗൗരി ലക്ഷ്മിയുടെ ചികിത്സയ്ക്കായി കോഴിക്കോട്-പാലക്കാട് റൂട്ടിലെ സ്വകാര്യ ബസുകള്‍ ഇന്ന് സര്‍വീസ് നടത്തും
കോഴിക്കോട്-പാലക്കാട് റൂട്ടിലെ സ്വകാര്യ ബസുകള്‍ ഇന്ന് സര്‍വീസ് നടത്തുന്നത് ഷൊര്‍ണൂരുകാരിയായ ഗൗരി ലക്ഷ്മിക്ക് വേണ്ടി. ഇന്ന് ലഭിക്കുന്ന കളക്ഷന്‍ തുക, സ്പൈനല്‍ മസ്കുലാര്‍ അട്രോഫി ബാധിച്ച ഒന്നര വയസുകാരി ഗൗരിയുടെ ചികിത്സാ ധനസഹായം ലഭ്യമാക്കാനാണ് വിനിയോഗിക്കുക. അഞ്ചര കോടി രൂപയാണ് ഇതുവരെ ധനസഹായമായി ലഭിച്ചത്. പതിനാറ് കോടി രൂപയാണ് മരുന്നിന് മാത്രം സമാഹരിക്കേണ്ടത്. മെയ് മാസത്തിന് മുന്‍പ് വിദേശത്ത് നിന്ന് മരുന്നെത്തിക്കാനുള്ള നെട്ടോട്ടത്തിലാണ് കുടുംബവും നാട്ടുകാരും. പാലക്കാട് ഷൊര്‍ണൂര്‍ സ്വദേശി ലിജുവിന്റെയും നിതയുടെയും മകളാണ് ഒന്നരവയസുകാരി ഗൗരി […]