രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി. ഒരു ലിറ്റർ ഡീസലിനും പെട്രോളിനും 28 പൈസ വീതമാണ് വർധിച്ചത്. കൊച്ചിയിൽ പെട്രോളിന് 95.43 രൂപയും ഡീസലിന് 91.88 രൂപയുമാണ്. കോഴിക്കോട് പെട്രോളിന് 95.66 രൂപയും ഡീസലിന് 91.09 രൂപയുമാണ്. തിരുവന്തപുരത്ത് പെട്രോളിന് 97.38 രൂപയും ഡീസലിന് 92.31 രൂപയുമാണ്. 37 ദിവസത്തിനിടെ 21 തവണയാണ് വില കൂട്ടിയത്. കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്ന മെയ് 2 ന് ശേഷം വര്‍ധിച്ചു തുടങ്ങിയ ഇന്ധന വില ഇതിനകം പല സംസ്ഥാനങ്ങളിലും 100 കടന്നു കഴിഞ്ഞു.
Related News
മേഘാലയ ഖനി അപകടം; തൊഴിലാളികള്‍ക്കായുള്ള തെരച്ചില്‍ നിര്‍ത്താനൊരുങ്ങുന്നു
മേഘാലയയില്‍ കാണാതായ ഖനി തൊഴിലാളിള്ക്കായുള്ള തെരച്ചില്‍ നിര്‍ത്തിയേക്കുമെന്ന് സൂചന. തൊഴിലാളികളെ രക്ഷപ്പെടുത്താന്‍ ആവശ്യപ്പെട്ട് നല്കിയ പൊതുതാത്പര്യ ഹരജിയില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. മേഘാലയയിലെ ഈസ്റ്റ് ജയന്തിയാ കുന്നുകളിലെ ലുംതാരിയില്‍ ഖനനം നടത്തിയിരുന്ന 15 തൊഴിലാളികളാണ് നിയമവിരുദ്ധ കല്‍ക്കരി ഖനികളില്‍ കുടുങ്ങിയത്. ഡിസംബര്‍ 13 മുതല്‍ കാണാതായ ഇവരെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് നല്കിയ പൊതു താത്പര്യ ഹരജിയിലാണ് കോടതി ഇന്ന് വിധി പറയുക. തൊട്ടടുത്ത പുഴയിലെ വെള്ളം ഖനികളിലേക്ക് കയറിയതായിരുന്നു അപകടകാരണം. നേരത്തെ, കേസ് പരിഗണിച്ച കോടതി രക്ഷാപ്രവര്‍ത്തനം […]
സസ്ഥാനത്തെ തെരുവുനായ വിഷയത്തില്‍ ശാശ്വത പരിഹാരം വേണം; സുപ്രീം കോടതി
കേരളത്തിലെ തെരുവുനായ വിഷയത്തില്‍ ശാശ്വത പരിഹാരം വേണമെന്ന് സുപ്രീംകോടതി. സംസ്ഥാന ബാലാവകാശ കമ്മീഷനും കണ്ണൂര്‍ ജില്ലാ പഞ്ചായത്തും സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ പരാമര്‍ശം. ഓഗസ്റ്റ് 16ന് ഹര്‍ജികള്‍ പരിഗണിക്കാന്‍ മാറ്റി. സംസ്ഥാനത്ത് തെരുവുനായകളുടെ അക്രമം പ്രത്യേകിച്ച് കുട്ടികള്‍ക്കെതിരെ വര്‍ധിച്ചുവരികയാണെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു. അക്രമകാരികളായ തെരുവുനായകളെ ദയാവധം നടത്താന്‍ അനുവദിക്കണമെന്ന് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം സംസ്ഥാനത്ത് തെരുവുനായ ആക്രമണത്തില്‍ പതിനൊന്നുകാരന് ഉള്‍പ്പെടെ മരിച്ചിട്ടുണ്ടെന്നും തെരുവുനായ ശല്യയത്തെ തുടര്‍ന്ന് ആറു സ്കൂളുകള്‍ അടച്ചിട്ടിരിക്കുകയാണെന്നും ബാലാവകാശ കമ്മീഷന് […]
പുൽവാമയിൽ ഏറ്റുമുട്ടൽ; ഒരു ഭീകരൻ കൊല്ലപ്പെട്ടു, 2 ജവാന്മാർക്ക് പരുക്ക്
ദക്ഷിണ കശ്മീരിലെ പുൽവാമ ജില്ലയിൽ ഏറ്റുമുട്ടൽ. പദ്ഗംപുര മേഖലയിൽ ചൊവ്വാഴ്ച പുലർച്ചെയാണ് ഭീകരരും സുരക്ഷാ സേനയും ഏറ്റുമുട്ടിയത്. ഒരു ഭീകരനെ സൈന്യം വധിച്ചു. ഏറ്റുമുട്ടലിൽ രണ്ട് ജവാൻമാർക്ക് പരുക്കേറ്റു, ഇവർ ബേസ് ആശുപത്രിയിൽ ചികിത്സയിലാണ്. പ്രദേശത്ത് കൂടുതൽ ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്നാണ് സൂചന. സുരക്ഷാ സേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുകയാണ്. പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് ജമ്മു കശ്മീർ പൊലീസിന്റെയും സുരക്ഷാ സേനയുടെയും സംയുക്ത സംഘം പ്രദേശം വളയുകയായിരുന്നു. സുരക്ഷാ സേന പ്രദേശം വളഞ്ഞതോടെ […]