കേന്ദ്രസര്‍ക്കാരിന്റെ വാക്സിന് നയത്തെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി. കോവിഡ് കാരണം സംസ്ഥാന സര്‍ക്കാരുകള്‍ വലിയ സാമ്പത്തിക പ്രതിസന്ധിയിലായ അവസരത്തിലാണ് ഇരുട്ടടിയായി കേന്ദ്രസര്‍ക്കാരിന്റെ കോവിഡ് വാക്സിന് നയം പ്രഖ്യാപിക്കപ്പെട്ടത്. അശാസ്ത്രീയമായ വാക്സിന് വിതരണവും കയറ്റുമതിയും കാരണം കോവിഡ് പടര്‍ന്ന് പിടിക്കുമ്പോഴും കോര്‍പ്പറേറ്റ് കൊള്ളക്ക് അവസരം നല്‍കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തതെന്ന് ബാലഗോപാല്‍ കുറ്റപ്പെടുത്തി. കോവിഡിനെ ചെറുക്കാന്‍ ആദ്യഘട്ടം മുതല്‍ കേരളം നടത്തിയ പ്രവര്‍ത്തനം അഭിമാനകരമാണെന്നും ധനമന്ത്രി പറഞ്ഞു. എല്ലാ ശക്തിയും സാധ്യതയും ഉപയോഗിച്ചുകൊണ്ട് മൂന്നാം തരംഗത്തിന്റെ വരവ് ഒഴിവാക്കണം. എല്ലാ സി.എച്ച്.സി, താലൂക്ക്, ജില്ലാ ജനറല്‍ ആശുപത്രികളിലും പകര്‍ച്ച വ്യാധികള്‍ക്കായി 10 ബെഡ്ഡുകള്‍ വീതമുള്ള ഐസോലേഷന് വാര്‍ഡുകള്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്. ഒരു കേന്ദ്രത്തിന് ഏകദേശം 3 കോടി രൂപ ചെലവ് വരുമെന്ന് പ്രതീക്ഷിക്കുന്നു. ഏകദേശം 636.5 കോടി രൂപ ഇതിനാവശ്യമായി വരും. ഇതിനായി എം.എല്‍.എമാരുടെ വികസന ഫണ്ടില്‍ നിന്നും പണം കണ്ടെത്താന്‍ ശ്രമിക്കുന്നതാണെന്നും ധനമന്ത്രി വ്യക്തമാക്കി.
Related News
ന്യൂനമര്‍ദ്ദം ശക്തമാകും; സംസ്ഥാനം ജാഗ്രതയില്‍
സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. അടുത്ത 48 മണിക്കൂറിനുള്ളില്‍ തമിഴ്നാടിന്റെ തെക്കന്‍ തീരത്തിനടുത്തായി ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ ഇടയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കന്‍ ജില്ലകളിലും മധ്യ കേരളത്തിലും ഇന്നലെ മുതല്‍ പെയ്ത് തുടങ്ങിയ മഴ ഇപ്പോഴും തുടരുകയാണ്. കന്യാകുമാരി മുതലുള്ള തെക്കന്‍ തീരങ്ങളില്‍ കാറ്റിന്റെ വേഗത മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെയാകാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി.
ഏറ്റുമാനൂരിൽ പിടികൂടിയ മത്സ്യത്തിൽ രാസവസ്തുക്കളുടെ സാന്നിധ്യമില്ല
ഏറ്റുമാനൂരിൽ പിടികൂടിയ മത്സ്യത്തിൽ രാസവസ്തുക്കളുടെ സാന്നിധ്യമില്ലെന്ന് പ്രാഥമിക പരിശോധനാ ഫലം. ഭക്ഷ്യ സുരക്ഷാ വകുപ്പിൻ്റെ തിരുവനന്തപുരം ലാബിൽ നടത്തിയ പരിശോധന ഫലമാണ് പുറത്ത് വന്നത്. നഗരസഭയെ ഭക്ഷ്യ സുരക്ഷാ വകുപ്പ് ഫലം ഔദ്യോഗികമായി അറിയിച്ചു. നടപടിക്രമങ്ങൾ പൂർത്തിയാക്കി ലോറിയും മത്സ്യവും വിട്ടു നൽകുമെന്ന് നഗരസഭ അറിയിച്ചു. എന്നാൽ റിപ്പോർട്ടിൽ രാസവസ്തുക്കളുടെ സാന്നിധ്യമില്ലെങ്കിലും മീൻ പഴക്കം മൂലം ഭക്ഷ്യയോഗ്യമല്ലെന്ന നിലപാടിലാണ് ആരോഗ്യ വിഭാഗം. ഇന്നലെ വൈകിട്ടാണ് മൂന്ന് ടൺ പഴകിയ മത്സ്യവുമായി ലോറി നഗരസഭാ ആരോഗ്യ വിഭാഗം പിടികൂടിയത്.
കണക്കുകൂട്ടല്‍ തെറ്റിച്ച് തോരാമഴ; കൊയ്ത്തിന് രണ്ട് ദിവസം മാത്രം ബാക്കിനില്‍ക്കെ നെല്‍പ്പാടങ്ങള്‍ വെള്ളക്കെട്ടില്‍; കുട്ടനാട്ടിലെ കര്‍ഷകര്‍ ദുരിതത്തില്‍
രണ്ട് ദിവസം തുടര്‍ച്ചയായി മഴ പെയ്തതോടെ കുട്ടനാട് എടത്വ ചമ്പക്കുളം കൃഷിഭവന് കീഴിലുള്ള 700 ഏക്കര്‍ നെല്‍വയലില്‍ വെള്ളംകയറി. കൊയ്ത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് പാടശേഖരം വെള്ളത്തില്‍ മുങ്ങിയത്. പാടങ്ങളിലാകെ വെള്ളം കയറിയതോടെ കുട്ടനാട്ടിലെ നെല്‍കര്‍ഷകര്‍ ദുരിതത്തിലാകുകയാണ്. (Farmers in Kuttanad are in distress as paddy fields flooded with rainwater) 130 ദിവസത്തോളം കര്‍ഷകര്‍ അധ്വാനിച്ച് പരിപാലിച്ച് വന്നിരുന്ന നെല്‍കൃഷിയാണ് രണ്ട് ദിവസത്തെ തോരാമഴയില്‍ വെള്ളം കയറി നശിക്കുന്നത്. വിളവെടുപ്പിന് വെറും രണ്ട് […]