മെയ് മാസം കോവിഡ് ബാധിച്ച് മരിച്ചത് എയർ ഇന്ത്യ കമ്പനിയിലെ അഞ്ച് മുതിര്‍ന്ന പൈലറ്റുമാരെന്ന് ഇന്ത്യൻ കൊമേഷ്യൽ പൈലറ്റ്സ് അസോസിയേഷൻ (ഐ.സി.പി.എ). ക്യാപ്റ്റൻ ഹർഷ് തിവാരി, ക്യാപ്റ്റൻ ഗുർപ്രതാപ് സിംഗ്, ക്യാപ്റ്റൻ സന്ദീപ് റാണ, ക്യാപ്റ്റൻ അമിതേഷ് പ്രസാദ്, ക്യാപ്റ്റൻ പ്രസാദ് എം. കർമ്മകർ എന്നിവരാണ് രോഗം ബാധിച്ച് മരിച്ചത്. വന്ദേ ഭാരത് മിഷൻ (വി.ബി.എം) പദ്ധതിയുടെ ഭാഗമായി വിമാനം പറത്തുന്ന പൈലറ്റുമാരും ജീവനക്കാരും കോവിഡ് ഭീതിയിലാണെന്നും ജോലിക്കു ശേഷം വീട്ടിൽ പോകാൻ ഭയമാണെന്നും ഐ.സി.പി.എ ഭാരവാഹികൾ വ്യക്തമാക്കി. ഗുരുതരമായ ഈ സ്ഥിതി വിശേഷത്തിൽ വിമാന ജീവനക്കാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും വാക്സിനേഷൻ നൽകാൻ സൗകര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് ഐ.സി.പി.എ എയർ ഇന്ത്യയ്ക്ക് കത്തയച്ചു. ഡ്യൂട്ടിക്കിടെ രോഗബാധിതരാകുന്ന ജീവനക്കാരിൽനിന്ന് അടുത്ത കുടുംബാംഗങ്ങൾക്ക് വൈറസ് ബാധിക്കാനുള്ള സാധ്യതയുണ്ടെന്നും ഇത് അർഹിക്കുന്ന പ്രാധാന്യത്തോടെ പരിഗണിക്കണമെന്നും സംഘടന അഭ്യര്‍ത്ഥിച്ചു. 45ഉം അതിൽ കൂടുതലും പ്രായമുള്ള ജീവനക്കാർക്കായി മുൻഗണനാക്രമത്തിൽ വാക്സിന് നല്കാന് എയർ ഇന്ത്യ ഏപ്രിലിൽ തീരുമാനിച്ചിരുന്നു. എന്നാല്‍, വാക്സിന് ക്ഷാമം നേരിട്ട പശ്ചാത്തലത്തില്‍ പദ്ധതി ഫലം കണ്ടില്ല.
Related News
എഡിജിപിയുടെ പേരിൽ വ്യാജ അക്കൗണ്ട് നിർമിച്ച് തട്ടിപ്പ്; യുപി സ്വദേശികളായ പ്രതികൾ പിടിയിൽ
എഡിജിപി വിജയ് സാഖറെയുടെ പേരിൽ വ്യാജ അക്കൗണ്ട് നിർമിച്ച് തട്ടിപ്പ് നടത്തിയവർ പിടിയിൽ. ഉത്തർപ്രദേശ് സ്വദേശികളായ മുഷ്താഖ് ഖാൻ (32), നിസാർ (22) എന്നിവരെയാണ് മഥുര പൊലീസിൻ്റെ സഹായത്തോടെ കൊച്ചി സിറ്റി സൈബർ ക്രൈം പൊലീസ് പിടികൂടിയത്. മഥുര ചൗക്കി ബംഗാറിലെ മാക് പബ്ലിക് സ്കൂൾ പ്രിൻസിപ്പലും ഉടമയും പൊതുമേഖലാ ബാങ്കിന്റെ ബാങ്ക് മിത്ര ജീവനക്കാരനുമാണ് മുഷ്താഖ് ഖാൻ. ( cyber fraud 2 arrested ) ഉത്തർപ്രദേശിൽ 11 ദിവസം തങ്ങി തട്ടിപ്പുകാരെ നിരീക്ഷിച്ചതിനു ശേഷമാണ് […]
തീവ്രവാദത്തിന് സമുദ്രപാത ദുരുപയോഗം ചെയ്യുന്നു; യു എൻ രക്ഷാസമിതിയിൽ പ്രധാനമന്ത്രി
ഭീകരവാദത്തിനെതിരെ ശക്തമായ നിലപാടുമായി യു എൻ രക്ഷാസമിതിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി.സമുദ്ര സുരക്ഷക്ക് തുരങ്കം വയ്ക്കുന്ന ഭീകരവാദ ശക്തികളെ നേരിടാന്‍ കൂട്ടായ സഹകരണം വേണം. തീവ്രവാദത്തിനായി സമുദ്രപാത ദുരുപയോഗം ചെയ്യുന്നുവെന്നും യു എൻ രക്ഷാസമിതിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി . താദ്യമായാണ് ഇന്ത്യൻ പ്രധാനമന്ത്രി സുരക്ഷ കൗണ്‍സില്‍ യോഗത്തിന്റെ അധ്യക്ഷനാകുന്നത്. സമുദ്രവ്യാപാരമേഖലയിലെ തടസങ്ങള്‍ നീങ്ങേണ്ടതുണ്ട്. അന്താരാഷ്ട്ര തലത്തില്‍ സമുദ്രസുരക്ഷക്ക് തുരങ്കം വയ്കുന്ന ശക്തികളെ നേരിടാന്‍ സഹകരണം കൂടുതല്‍ മെച്ചപ്പെടുത്തണം. കടല്‍കൊള്ളക്കാരുടെ ആധിപത്യത്തിലുള്ള സമുദ്രപാതകള്‍ തിരിച്ച് പിടിക്കണം, […]
പതിനൊന്നാം ദിവസവും രക്ഷയില്ല; പെട്രോളിനും ഡീസലിനും വീണ്ടും വില വര്‍ധിപ്പിച്ചു
പതിനൊന്ന് ദിവസത്തിനിടയിൽ പെട്രോളിന് 6 രൂപ 03 പൈസയും ഡീസലിന് 6 രൂപ 08 പൈസയുമാണ് കൂടിയത്. തുടർച്ചയായ പതിനൊന്നാം ദിവസവും രാജ്യത്ത് ഇന്ധനവില വര്‍ധിപ്പിച്ചു. പെട്രോളിന് 55 പൈസയും ഡീസലിന് 57 പൈസയുമാണ് ഇന്ന് കൂട്ടിയത്. പതിനൊന്ന് ദിവസത്തിനിടയിൽ പെട്രോളിന് 6 രൂപ 03 പൈസയും ഡീസലിന് 6 രൂപ 08 പൈസയുമാണ് കൂടിയത്. രാജ്യാന്തരവിപണിയിൽ ക്രൂഡ് ഓയില്‍ വില വര്‍ധിച്ചെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഈ മാസം ഏഴുമുതല്‍ വിലകൂട്ടിത്തുടങ്ങിയത്. ജൂൺ ആറിനു അന്താരാഷ്ട്ര വിപണിയിൽ […]