സംസ്ഥാനത്ത് മറ്റന്നാള്‍ മുതല്‍ ഒമ്പതാം തിയ്യതി വരെ അധിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് നിയന്ത്രണമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് തുടര്‍ച്ചയായി 15 ശതമാനത്തില്‍ നിലനിന്നാല്‍ മാത്രമേ ലോക്ഡൌണ് എടുത്ത് കളയുന്ന കാര്യത്തില്‍ തീരുമാനമുണ്ടാകൂവെന്ന് മുഖ്യമന്ത്രി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ഒരാഴ്ച്ചക്കിടെ ഒരു ദിവസം മാത്രമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14 ശതമാനത്തിലെത്തിയത്. ഈ പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. ജൂണ്‍ 5 മുതല്‍ 9 വരെ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുനമാനിച്ചിരിക്കുന്നത്. ഇന്ന് ചേര്‍ന്ന അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്.
Related News
ഇവിഎം ക്രമക്കേട് വിവാദത്തില്‍ ലീഗില്‍ ഭിന്നത
ഇവിഎം ക്രമക്കേട് വിവാദത്തില്‍ മുസ്ലീം ലീഗില്‍ ഭിന്നത. പി.കെ ഫിറോസിന്റെ നിലപാട് തള്ളി യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് മുഈനലി ശിഹാബ് തങ്ങൾ രംഗത്തെത്തി. ഇവിഎം ക്രമക്കേട് ഇല്ലെന്ന് പറയുന്നവർ ഏക സിവിൽ കോഡിനെയും പിന്തുണക്കും. ഇത്തരം പ്രസ്താവനകൾ പാടില്ലെന്ന് പല തവണ വിലക്കിയിരുന്നു.വോട്ടിങ് മെഷീന് സുതാര്യമല്ല എന്നതിന് നിരവധി തെളിവുകളുണ്ട്. ഇവിഎം ശരി വയ്ക്കുന്നവര്‍ മോദിയുടേത് വന്‍ വിജയമായി കാണുന്നുവെന്നും മുഈനലി ശിഹാബ് തങ്ങൾ മീഡിയവണിനോട് പറഞ്ഞു. ഫിറോസിനെ തള്ളി കെ. എം ഷാജി […]
‘കുട്ടികളുമായി പൊതുസ്ഥലത്ത് വരുന്നവർക്ക് 2000 രൂപ പിഴ’- പ്രചാരണം അടിസ്ഥാനരഹിതം
വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവരെ കണ്ടെത്താൻ സൈബർ ഡോമിന് നിർദേശം നൽകി കഴിഞ്ഞ ദിവസം വാട്സ്ആപ്പ് വഴി ഇത്തരം സന്ദേശങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായാണ് തീരുമാനം എന്നാണ് സന്ദേശത്തിലുണ്ടായിരുന്നത്.
‘ഇവിടൊരാള് തെക്ക് വടക്ക് നടക്കുന്നു, അവിടെ കൂട്ടത്തോടെ മറുചേരിയിലേക്ക് മാറുന്നു’; മന്ത്രി വി ശിവന്‍കുട്ടി
ഗോവയില്‍ മുന്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ എട്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്ന പശ്ചാത്തലത്തിൽ രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ വീണ്ടും പരിഹസിച്ച് മന്ത്രി വി ശിവന്‍കുട്ടി. ‘ഇവിടൊരാള് തെക്കുവടക്ക് നടക്കുന്നു, അവിടെ കൂട്ടത്തോടെ മറുചേരിയിലേക്ക് മാറുന്നു’ എന്ന കുറിപ്പോടെയുള്ള ചിത്രമാണ് ശിവന്‍കുട്ടി തന്റെ ഫേസ്ബുക്കില്‍ പങ്കുവച്ചത്. ഒന്ന് നടന്നാല്‍ ഇതാണ് സ്ഥിയെങ്കില്‍ എന്ന ചോദ്യവും ഭാരത് ജോഡോ യാത്രയെ പരിഹസിച്ച് മന്ത്രി ചോദിക്കുന്നുണ്ട്. ഇന്നാണ് ഗോവ മുന്‍ മുഖ്യമന്ത്രി ദിഗംബര്‍ കമ്മത്ത് ഉള്‍പ്പെടെ എട്ട് […]