കോവിഡ് രണ്ടാം തരംഗത്തിൽ രാജ്യത്ത് ഒരു കോടി ആളുകൾ തൊഴിൽ രഹിതരായെന്ന് റിപ്പോർട്ട്. 97 ശതമാനം കുടുംബങ്ങളുടെയും വരുമാനത്തിൽ കുറവുണ്ടായെന്നും സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കണോമി നടത്തിയ സർവേയിൽ പറയുന്നു. ഏപ്രിലിൽ എട്ട് ശതമാനമായിരുന്ന തൊഴിലില്ലായ്മ നിരക്ക് മെയ് മാസം അവസാനിക്കുമ്പോൾ 12 ശതമാനമായി ഉയർന്നു. ജോലി നഷ്ടപ്പെട്ടവരിൽ സംഘടിത, അസംഘടിത മേഖലകളിൽ ഉള്ളവരും ഉൾപ്പെടും. 97 ശതമാനം കുടുംബങ്ങളുടെ വരുമാനം കുറഞ്ഞു. വരുമാനത്തിൽ കുറവുണ്ടായില്ലെന്ന അഭിപ്രായം രേഖപ്പെടുത്തിയത് 3 ശതമാനം പേർ മാത്രമാണ്. കോവിഡ് നിയന്ത്രണങ്ങൾ പിൻവലിക്കുന്നതോടെ സമ്പദ് വ്യവസ്ഥ പൂർവസ്ഥിതിയിലെത്തുമെന്നും സിഎംഐഇ വിലയിരുത്തുന്നു. അതിനിടെ രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഒന്നര ലക്ഷത്തിന് താഴെയായി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.62 ശതമാനമായി കുറഞ്ഞു. 92 ശതമാനത്തിന് മുകളിലാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. തമിഴ്നാട്, കർണാടക, ഒഡീഷ എന്നിവിടങ്ങളിൽ രോഗവ്യാപനം രൂക്ഷമാണ്. ലോക്ഡൗൺ ഉൾപ്പെടെയുള്ള കോവിഡ് നിയന്ത്രണങ്ങൾ ഫലം കണ്ടെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തൽ. ഘട്ടം ഘട്ടമായി നിയന്ത്രണങ്ങൾ പിൻവലിക്കാനാണ് സംസ്ഥാന സർക്കാറുകളുടെ തീരുമാനം.
Related News
കമ്പനിയുടെ വളർച്ചയ്ക്ക് കൂട്ടായി നിന്നു; ജീവനക്കാർക്കായി 100 കാറുകൾ സമ്മാനിച്ച് ഐടി കമ്പനി
കമ്പനിയുടെ വളർച്ചയിൽ പങ്കുവഹിച്ച 100 ജീവനക്കാർക്ക് കാർ സമ്മാനിച്ച ചൈന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐടി സ്ഥാപനം സോഷ്യൽ മീഡിയയിൽ കൈയടി നേടുന്നു. ഐഡിയാസ്2ഐടി എന്ന കമ്പനിയാണ് 10 വർഷം സേവനം പൂർത്തിയാക്കിയ ജീവനക്കാർക്ക് കാർ സമ്മാനിച്ചത്. മാരുതി സുസൂക്കിയുടെ കാറുകളാണ് നൽകിയത്. ( chennai based IT firm gifts car to employees ) കാറുകൾ സമ്മാനമല്ല, മറിച്ച് ജീവനക്കാർ തന്നെ കഠിനാധ്വാനം കൊണ്ട് നേടിയെടുത്തതാണെന്നാണ് സസ്ഥാപകനും ചെയർമാനുമായ മുരളി വിവേകാനന്ദൻ പറഞ്ഞത്. കമ്പനിക്ക് ലഭിക്കുന്ന […]
രാഹുല്‍ ഗാന്ധിക്ക് ഇരട്ട പൗരത്വമുണ്ടെന്ന് ആരോപിച്ചുളള ഹരജി സുപ്രീം കോടതി തള്ളി
രാഹുല്‍ ഗാന്ധിക്ക് ഇരട്ട പൗരത്വമുണ്ടെന്ന് ആരോപിച്ചുളള ഹരജി സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹരജി തള്ളിയത്. ഇതിനെ ചൊല്ലി തെരഞ്ഞെടുപ്പ് കമ്മീഷനിലും പരാതി ലഭിച്ചിരുന്നു. ഹിന്ദു ഗ്രൂപ്പ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരു സംഘടനയാണ് ഹരജിയുമായി സുപ്രിം കോടതിയിലെത്തിയത്. ഈ പൊതു താല്പര്യ ഹരജി ഇപ്പോള്‍ പരിഗണനയിലെടുക്കേണ്ട ആവശ്യകതയെക്കുറിച്ച് ചീഫ് ജസ്റ്റിസ് അടങ്ങിയിട്ടുള്ള ബെഞ്ച് ചോദ്യം ഉന്നയിച്ചിരുന്നു. അതിന് വ്യക്തമായ ഉത്തരം ഹരജിക്കാരുടെ അഭിഭാഷകന് ഉണ്ടായിരുന്നില്ല. ഒന്നോ രണ്ടോ കമ്പനികള്‍ രാഹുല്‍ ഗാന്ധി […]
മംഗളൂരുവിൽ ഒരാൾക്ക് നിപ ലക്ഷണം; സ്രവം പുനെ എൻഐവി യിലേക്ക് അയച്ചു
മംഗളൂരുവിൽ ഒരാൾക്ക് നിപ ലക്ഷണം കണ്ടെത്തിയതിനെ തുടർന്ന് ജാഗ്രതാ നിർദേശം നൽകി കർണാടക സർക്കാർ. വെൻലോക് ആശുപത്രിയിലെ ലാബ് ടെക്നീഷ്യനാണ് രോഗ ലക്ഷണം അനുഭവപ്പെട്ടത്. പരിശാധനകൾക്കായി ഇയാളുടെ സ്രവം പുനെ എൻ ഐ വി യിലേക്ക് അയച്ചു. കേരളത്തിൽ നിന്നെത്തിയ ഒരാളുമായി ഇയാൾ സമ്പർക്കത്തിലേർപ്പെട്ടെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസമാണ് ഇയാൾക്ക് രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. ഗോവയിലേക്ക് അടുത്തിടെ ഇയാൾ യാത്രചെയ്തിട്ടുണ്ടെന്നും കേരളത്തിൽ നിന്നും തിരിച്ചെത്തിയ ഒരാളുമായും ഇയാൾ സമ്പർക്കത്തിലേർപ്പെട്ടിട്ടുണ്ടെന്നും കർണാടക ആരോഗ്യവകുപ്പ് വ്യക്തമാക്കി. കേരളത്തിൽ നിപ സ്ഥിരീകരിച്ചതിനെ തുടർന്ന് […]